ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Tuesday, January 22, 2013

വഴികാട്ടിയായ ...തിരു ദൂതര്‍ ....


യേശു തന്‍റെ ശിഷ്യ ഗണത്തോട് അരുള്‍ ചെയ്തു 
  നിങ്ങളുടെ നന്മക്ക് വേണ്ടിയാണു ഞാന്‍ പോകുന്നത് ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുക്കലേക് വരുകയില്ല ഞാന്‍ പോയാല്‍ നിങ്ങളുടെ അടുക്കലേക് ഞാന്‍ അയക്കും അവന്‍ വന്നു പാപത്തെ കുറിച്ചും നീതിയെ   കുറിച്ചും ന്യായ വിധിയെ കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും ഇനിയും വളരെ കാര്യങ്ങള്‍ എനിക്ക് നിങ്ങളോട്‌ പറയാനുണ്ട് എന്നാല്‍ അവ ഉള്‍കൊള്ളാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് കഴിയില്ല സത്യാത്മാവ് വരുമ്പോള്‍ നിങ്ങളെ സത്യത്തിന്‍റെ പൂര്‍ണതയിലേക്ക് നയിക്കും അവന്‍ സ്വമേധയാ ആയിരിക്കില്ല  സംസാരിക്കുന്നത് അവന്‍ കേള്‍ക്കുന്നത് മാത്രം സംസാരിക്കും ...,,,,
''ഏതസ്മിന്നതരെ മ്ലേച്ച ആചാരണ്യ സമന്യിത 
മഹാമദ ഇതിക്യാദ ശിഷ്യശാഖ സമന്യിതം ''
അപ്പോള്‍ അന്യദേശക്കാരന്‍ ആയ ഒരു ആചാര്യന്‍ അദേഹത്തിന്‍റെ ശിഷ്യ ഗണങ്ങളോടൊപ്പം പ്രത്യക്ഷപ്പെടും അദേഹത്തിന്‍റെ നാമം മഹാമദ്‌ എന്നായിരിക്കും ...
തുടര്‍ന്ന് ഗീതയില്‍ ഇതുകൂടി പരാമര്‍ശിക്കുന്നു 
അവര്‍ മരുഭൂ നിവാസികളായിരിക്കും ചേലാകര്‍മ്മം ചെയ്തിരിക്കും താടിവളര്‍ത്തും പ്രാര്‍ത്ഥനയ്ക്ക് ഉച്ചയിസ്തര്യം ഉദ്ഗോഷിക്കും ഇത്തരം സവിശേഷതകളാല്‍ അവര്‍ മുസല്ലേ എന്ന നാമത്തില്‍ അറിയപ്പെടും .....,,,,
മോശ പറയുന്നു നിന്‍റെ ദൈവമായ കര്‍ത്താവ്‌ നിന്‍റെ സഹോദരങ്ങളുടെ ഇടയില്‍ നിന്നും എന്നെപോലെയുള്ള ഒരു പ്രവാചകനെ നിനക്ക് വേണ്ടി അയക്കും അവന്‍റെ വാക്കാണ്  നീ ശ്രവിക്കേണ്ടത്,, കര്‍ത്താവ്‌ എന്നോട് അരുള്‍ ചെയ്തു 
എന്‍റെ വാക്കുകള്‍ ഞാന്‍ അവന്‍റെ നാവില്‍ നിക്ഷേപിക്കും ഞാന്‍ കല്‍പിക്കുന്നതെല്ലാം അവന്‍ അവരോട് പറയും എന്‍റെ നാമത്തില്‍ അവന്‍ പറയുന്ന എന്‍റെ വാക്കുകള്‍ ശ്രവിക്കത്തവരോട് ഞാന്‍ തന്നെ കണക്കു ചോദിക്കും ..,,
ആദ്യ ഗ്രന്ഥങ്ങളാല്‍ ഏറെ വാഴ്ത്തപ്പെട്ട ആ പരദേശിയായ പ്രവാചകന്‍ 
എല്ലാ പ്രമാണങ്ങളെയും സത്യപ്പെടുത്തുന്ന സമന്വയത്തിന്‍റെ പവിത്ര ദര്‍ശനവുമായാണ് മുഹമ്മദിന്‍റെ വരവ് 
ഓരോ മനുഷ്യന്‍റെയും പിടലി ഞരമ്പിനെക്കാളും അവനോട അടുത്തവനാണ് ഈശ്വരനെന്നും ശൂന്യതയില്‍ നിന്ന് ശൂന്യതയിലേകുള്ള നിരര്‍ഥകമായ പ്രയാണമല്ല ജീവിതമെന്നും മരണത്തിന്‍റെ മറവില്‍ ജിവിതം സാര്‍ഥകമായ ഉയിര്‍പ്പാണെന്നും പഠിപ്പിച്ച പ്രവാചകന്‍ അറബിയും അനറബിയും തമ്മിലും വെളുത്തവനും കറുത്തവനും തമ്മിലും വ്യത്യാസമില്ലെന്നും അടിമകള്‍ക് അവകാശങ്ങള്‍ ഉണ്ടെന്നും മോചനത്തിന് വഴിയുണ്ടെന്നും വിളംബരം ചയ്തു 
പലിശയും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും വിലക്കി സമ്പത്തിന്‍റെ ഒരു നിശ്ചിത വിഹിതത്തില്‍ ആശരനരണരെയും അഗതികളെയും അടിമകളെയും അവകാശികളാക്കി .
മനുഷ്യന്‍റെ വ്യാമോഹങ്ങള്‍ക്കും ഊഹങ്ങള്‍ക്കും അതീതനാണ് ഈശ്വരനെന്നും ജനങ്ങള്‍ മുഴുവന്‍ ചീര്‍പ്പിന്‍റെ പല്ലുകള്‍ പോല്‍ സമന്മാരനെന്നും പുരുഷനും  സ്ത്രീയും ഒരേ ആത്മാവില്‍ നിന്നാണെന്നും ഇണകള്‍ തമ്മില്‍ വസ്ത്രങ്ങളാണെന്നും സഹകാരികളാണെന്നും സ്ത്രീകള്‍ക്ക് സ്വത്തില്‍  അവകാശമുണ്ടെന്നും  പ്രവാചകന്‍ പഠിപ്പിച്ചു 
വിജ്ഞാനത്തോടും വിവര വിനിമയത്തോടുമുള്ള പ്രവാചകന്‍റെ സമീപനമാണ് ആഗോള നാഗരികതയെ പരിവര്‍ത്തിച്ചത്, വിദ്യസമ്പാദനം വിശുദ്ദ കര്‍മ്മമാണ്‌ പ്രവാചകരുടെ മതത്തില്‍ അക്ഷരം പഠിപ്പിക്കാമെന്ന വ്യവസ്ഥയില്‍ യുദ്ധത്തടവുകാരെ വിട്ടയച്ച വേറൊരു നേതാവിനെയും ചരിത്രത്തിനറിയില്ല 
ലോകാവസാനം അടുത്തെന്നറിഞ്ഞാലും വിത്തുകളെറിഞ്ഞു കൃഷിയിറക്കണമെന്നും  നീര്‍ തടങ്ങളും പൊതുവഴികളും മലിനമാക്കരുതെന്നും കര്‍ശന നിര്‍ദേശങ്ങള്‍,  എല്ലാ മാരികള്‍ക്കും മരുന്നുണ്ടെന്നും പ്രകൃതി പ്രതിഭാസങ്ങള്‍ക്ക് മനുഷ്യ ജനന മരണവുമായി യാതൊരു ബന്ദമില്ലെന്നും പഠിപ്പിച്ചു തന്നു 
അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചു  ഉണ്ണുന്നവന്‍ നമ്മളില്‍ പെട്ടവനല്ലെന്നും താനിഷ്ടപ്പെടുന്നത് തന്‍റെ സഹോദരനിഷ്ടപ്പെടണമെന്നും അരുള്‍ ചെയ്തു
 നിരാംബലരായ മനുഷ്യര്‍ക്കുള്ള ദൈവ കാരുണ്യത്തിന്‍റെ തീര്‍തകമായി വര്‍ണ  വൈരത്തിന്‍റെ മറു മരുന്നായി കിഴക്കിനും പടിഞ്ഞാറിനും മദ്ധ്യേ ഒരു പാലമായി പ്രവാചക സന്ദേശം നിലകൊള്ളുന്നു 
ആദുനികശാസ്ത്ര വൈജ്ഞാനികലോകം  പ്രഥമമായും പ്രവാചക സന്ദേശത്തിന്‍റെ അനന്തര ഫലങ്ങളാണെന്ന് സാക്ഷ്യപ്പെടുത്തുന്നത്  മാര്‍ക്ക്‌ ഗ്രഹാം,മൈക്കല്‍ ഹാമില്‍ട്ടന്‍ ,മോര്‍ഗന്‍ തുടങ്ങിയ  ചിന്തകന്മാരാണ് 
സൌമ്യമായി മന്ദഹസിച്ചു കൊണ്ടും ആര്‍ദ്രമായി ഉണര്‍ത്തിക്കൊണ്ടും പ്രവാചകന്‍ നമ്മെ പുണരുന്നു മഴ തോര്‍ന്നാലും പെയ്തു കൊണ്ടിരിക്കുന്ന മഴക്കാടുകള്‍ പോലെ പ്രവാചകന്‍റെ കാരുണ്യം പെയ്തു കൊണ്ടേയിരിക്കുന്നു 

Friday, January 18, 2013

ഈ പ്രവാസത്തില്‍ ............

       ഒരു കഥ പറയാനുള്ള മനസ്സാനിധ്യമില്ല എഴുത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചു തുടങ്ങുന്ന ഒരു കുട്ടിയുടെ മനസ്സാണ് ഇപ്പോള്‍ എനിക്ക്.
റിയാദിലെ അല്‍ ബത്ഹ ആള് തിരക്കും കച്ചവടത്തിന്റെ നാടന് ശൈലിയും കൊണ്ട് മുഖരിതമാണ്, വിഹ്വലമായ ആകാശത്തിനു കീഴെ സൂര്യന്‍ ചുട്ടു പൊള്ളുന്നുണ്ട്.
ഞാനും ആ തിരക്കുകളില് ലയിച്ചു നടന്നുകൊണ്ടിരുന്നു.
 പെട്ടെന്ന് എന്റെ കൈകളില് ഒരു പിടി വീണു. ഏതോ ചിന്തകളില് അലഞ്ഞു നടന്ന എന്റെ മനസ്സ് ഒരു ഞെട്ടലില് നിന്നു. കാലുകളും.
ഞാന്‍ തിരിഞ്ഞു നോക്കും മുമ്പേ അയാള് എന്റെ മുന്പിലെത്തി
 'ഈസ്സ'
എന്ന വിളിയോടെ, ഓര്‍മ്മകള്‍ ഓര്‍മ്മിക്കാനുള്ളത് മാത്രമല്ല മറക്കാനുള്ളത് കൂടിയാണെന്ന് എനിക്കിപ്പോള് തോന്നുന്നു, ഞാന്‍ അവന്റെ മുഖത്തേക്ക് നോക്കി എവ്‌ടെയോ കണ്ടിട്ടുണ്ട് പക്ഷെ വ്യക്തമല്ല
  നീട്ടി വളര്ത്തിയ താടിയും ചുരുണ്ട വലിയ മുടിയും ചീകി ഒതുക്കിവച്ചിട്ടുണ്ടെങ്കിലും അനുസരണ കാട്ടാതെ ഉണര്ന്നു നില്പുണ്ട് കരുവാളിച്ച കണ്ണുകളില് കാണാം
ഏതോ വിപത്തിന്റെ ബാക്കിപത്രമെന്നുപോലെ
 ഞാന്‍ ഓര്‍മ്മകളില്‍ തേടുമ്പോള്‍ അവന്റെ സ്വരം കേട്ടു
 'മേ ഹും യാര് ഇസ്രാഫ്'
ഒരു നടുക്കം ഉണ്ടായി എന്റെ മനസ്സില്‍,
 കൊല്‍ക്കത്തക്കാരന്‍ ഇസ്രാഫ് സര്ക്കാര്,
അന്ന് മുംബൈ വിമാനത്താവളത്തിലെ എന്റെ കൂടെ യാത്രയിലുണ്ടായിരുന്നവന്‍. അന്നത്തെ കോലവും ഇന്നത്തെ ഈ പേക്കോലവും തമ്മിലുള്ള അന്തരം എന്നെ അത്ഭുതപ്പെടുത്തി.
ഒരേ ഫ്ലൈറ്റില്‍ ഞങ്ങള് അന്ന് സൗദിയിലെത്തിയത്. കാണാന്‍ അവന് നല്ല വേഷത്തില് തോളത്ത് തൂക്കിയിട്ട ബാഗും അരക്കുംകീഴോട്ടിറങ്ങുന്ന പാന്റും മൈലാഞ്ചി കൊണ്ട് ചുവപ്പിച്ച തലമുടിയും ക്ലീന് ഷേവ് ചെയ്ത മുഖവും എങ്ങനെ ഈ വ്യത്യാസം
ഞാന് ഒന്നും മിണ്ടാത്തത് കൊണ്ടാവണം അവന് പിന്നെയും അവനെ പരിചയപ്പെടുത്തി '
എയര് പോര്ട്ട് ഹം സാത്മേ ആയാത ,,,ബുല്ഗയീ '
ഞാന് എന്തു പറയണമെന്നറിയാതെ നിന്നു പോയി,
ഒടുക്കം ഞാന് പറഞ്ഞു
യാധ് ഹെ മേരെകോ ഇസ്രാഫ് '
കൈസഹെ
എന്ന് ചോദിക്കാന്‍ നാവെടുത്തു ഞാന് അകത്തോട്ടിട്ടു.
 ഈ ചോദ്യം അവനെ വിഷമിപ്പിക്കലോ അതോ കളിയാക്കാലോ ആയാലോ, അവന്റെ മുഖത്ത് നിറയുന്ന പുഞ്ചിരി ഞാന് കണ്ടു .
 കുറച്ചു നേരം ഞങ്ങള് അവടെ നിന്നു സംസാരിച്ചു വാക്കുകളില് അന്നത്തെ കുസൃതിയും തമാശയും ഇല്ല സൗമ്യമായ ചുരുക്കം വാക്കുകള് സംസാരിക്കാന് വിഷമം പോലെ തോന്നി എനിക്ക്
ഞങ്ങള് ഒരു ബൂഫിയയില് കയറി ഇരുന്നു. ചായയും കഴിക്കാനും പറഞ്ഞു. ഞാന്‍ ചോദിച്ചു
 'എവ്‌ടെയായിരുന്നു ഇത് വരെ വര്ഷം നാല് കഴിഞ്ഞു നമ്മള് വന്നിട്ട് നാട്ടില് പോയിവന്നോ?
നാളെ പോകും
ഞാന് അന്തം വിട്ടു
 നാളെയോ ?
അതെ
 എവിടെയായിരുന്നു ജോലി
ഇവിടെനിന്നു ഒരുപാട് ദൂരമുണ്ട് ഒരു ഇഷ്ടിക കമ്പനിയില് ഇടയ്ക്കിടെ ഇവിടെ വരാറുണ്ട് ഞാന്‍ നാട്ടുകാരെ കാണാന്' '
എന്തെ ഇതുവരെ നാട്ടില് പോവാത്തത് '
 പറ്റിയില്ല ശമ്പളം മാസം എഴുനൂര് റിയാല് കിട്ടും ചിലവും നാട്ടിലും അയച്ചാല് ഒന്നും കാണില്ല '
ഇപ്പൊ എങ്ങനെപോവാന അവധിക്കോ '
അല്ല കുറൂജിലാണ് ഇനി വരുന്നില്ല
ജോലിക്കൂടുതലാണോ
അങ്ങനെയല്ല റിയാദിന്നു കുറെ അകത്തോട്ടാണ് ഈ സ്ഥലം ചുറ്റും മരുഭൂമി മാത്രം. ഞങ്ങള്‍ കുറെ പേരുണ്ട് ഇവിടെ ജോലിക്ക് ബംഗാളികള്‍ ആണ് കൂടുതലും അത് നിയന്ത്രിക്കുന്നതും അവരാണ്. എപ്പോഴെങ്കിലും ഞങ്ങളെ കാണാന്‍ വരുന്ന കഫീലിന് ഒന്നും സംസാരിക്കാനുണ്ടാവാറില്ല. അയാള്‍ക് അറിയേണ്ടത് ഇഷ്ടികയുടെ കണക്കും ചിലവും മാത്രമാണ് ഞങ്ങള്‍ക്കുള്ള ശമ്പളം എത്തിച്ചു തരുന്നതും ബംഗാളിയാണ്. ഓരോ പ്രാവശ്യം നാട്ടില്‍ പോകുന്നവര്‍ പിന്നീട് തിരിച്ചു വരില്ല അത് കൊണ്ട് കൂടിയാണ് ഞാന്‍ ബാക്കിയായത് ഒരു മല്ലു കൂടിയുണ്ടായിരുന്നു. അവന്‍ പോയിട്ട് നാല് മാസമായി. കുറെ പേര്‍....... ,,,,,അതൊരു ക്യാമ്പ് പോലെയാണ്. ഒളിച്ചോടിയിട്ടു കാര്യമൊന്നുമില്ല. പാസ്‌പോര്‍ട്ട് നഷ്ടപ്പെടും അത് കൊണ്ട് എല്ലാവരും അവിടെ ജോലി ചെയ്യുന്നു '
പ്രവാസത്തിന്റെ കഥകള്‍ ഒരു പാട് വായിച്ചു ശീലിച്ചത് കൊണ്ട് ഒരു കഥയായിട്ട് മാത്രം തോന്നാം. പക്ഷെ ഇസ്രാഫ് എന്നാ ആ ചെറുപ്പക്കാരന്റെ മുഖം ഒരു വേദനകള്‍ നിറഞ്ഞ വാക്കുകള്‍ ഇന്നും മനസ്സില്‍ പ്രതിധ്വനിക്കുന്നു 'കഴിഞ്ഞ വര്‍ഷം മാതാവ് മരിച്ചു, ഒരു പാട് കഷ്ടപ്പാടുകളായിരുന്നു ഞാന്‍ ഇങ്ങോട്ട് വരുമ്പോ മമ്മാക് പ്രതീക്ഷയുണ്ടായിരുന്നു. അതിനു കുറച്ചൊക്കെ അറുതിയുണ്ടാവുമെന്നു' വാക്കുകളില്‍ തേങ്ങല്‍ നിറയുന്നുവെങ്കിലും അവന്റെ മുഖം ശാന്തമായിരുന്നു
'ഞാന്‍ പറഞ്ഞിരുന്നില്ല മമ്മയോട് ജോലിഭാരവും ഇവിടത്തെ ചൂടും വിഷമിക്കണ്ടാന്നു കരുതി, ശമ്പളം കുറവാണെന്ന് മാത്രം മമ്മാക്ക് അറിയാം സാരമില്ല ഒക്കെ ശരിയാവുമെന്ന് കണക്കുകൂട്ടി. ഒന്നും ആയില്ല അമ്മയെ അവസാനം ഒന്ന് കാണാന്‍ കൂടി പറ്റിയില്ല '
എന്റെ മനസ്സില്‍ ആ ദീര്‍ഘ നിശ്വാസം ഇന്നും ഉയരുന്നുണ്ട് ഒരു പാട് വേദന നിറഞ്ഞ മുഖങ്ങളില്‍ ഒന്നായി ഇസ്രാഫ് എന്നും ഇടയ്ക്കിടെ ഓര്‍മകളിലെത്തും!