ഇരുള് മൂടിത്തുടങ്ങുന്ന ആകാശത്തിനു മഴ മേഘങ്ങള്‍ ഇണകളായി എത്തിതുടങ്ങുന്നതും നോക്കി ഇരിക്കാന്‍ നല്ല രസമാണ് ദൂരെ നിന്ന് അമ്പലത്തിലെ കീര്‍ത്തനങ്ങള്‍ കേള്‍കാം പള്ളികളില്‍ നിന്ന് ബാങ്ക് വിളിയും മണി നാദങ്ങളും ഉയരുന്നുണ്ട്
പാര്‍പ്പിടങ്ങളില്‍ വിളക്ക് തെളിയുമ്പോള്‍ തന്നെ ആകാശത്ത് കൊള്ളിയാന്‍ മിന്നിമറയുന്നതും പ്രകൃതി നടുങ്ങുന്നതും കാണാം
പതിയെ തുടങ്ങി അര്‍ത്ഹ്ല്ച്ചു പെയ്യുന്ന മഴയുടെ സീല്കാരങ്ങള് കേട്ട് കൊണ്ട് സന്ധ്യാ നേരത്ത് "ജാനുവമ്മ" ഉമ്മറത്തിരിക്കുന്നത് ഞന്‍ പലവട്ടം കണ്ടിട്ടുണ്ട് നായ്കളുടെ കുരയും കുറുനരികളുടെ ഓരിയിടലും കേട്ടുകൊണ്ട് ഞങ്ങള്‍ തിണ്ണയിലിരുന്നു കഥകള്‍ പറയും
ഞങ്ങള്‍ ഒരുപാടു പേരുണ്ട് പക്ഷെ തൊട്ടയല്പക്കത്ത് ജാനുവമ്മ തനിച്ചാണ്
പകല്‍ നേരങ്ങളില്‍ അവര്‍ വെറുതെ പിറുപിറുക്കുന്നതും ആരെയൊക്കെയോ പ്രാകുന്നതും കാണാം , അതെ ഇപ്പഴും അവരവിടെ ഇരിപ്പുണ്ട് ചുണ്ടുകള്‍ അനങ്ങുന്നുമുണ്ട് ആരെയെങ്കിലും പ്രാകുന്നതാവണം
എന്തിനായിരിക്കും ,,,,,??
എന്തായിരിക്കും ........??
ശാപവാക്കുകള്‍ ,,,,,!!!!!!!
സ്ത്രീ ശാപം ദ്വംസനത്തിനു കാരണമാവുമെങ്കില്‍ വര്‍ഷങ്ങളായി ജാനുവമ്മ ശപിക്കുന്നതിനു മറുതല മുണ്ടായിരിക്കുമോ ,,,
ജാനുവമ്മ ഞങ്ങളുടെ നാട്ടില്‍ വന്നിട്ട് വര്‍ഷങ്ങളായി
എവിടെനിന്ന് വന്നെതെന്നു ആര്‍ക്കുമറിയില്ല .
നാട്ടുകാര്‍ക്ക് അവരെ ഇഷ്ടവുമല്ല കാരണം വാ തുറന്നാല്‍ ശാപവാക്കുകളുടെ പേമാരി തന്നെയായിരിക്കും നല്ലകാര്യങ്ങള്‍ക്ക് പോകുമ്പോള്‍ മുന്പില് കണ്ടല്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ലത്രെ
എല്ലാവരും ജാനുവമ്മയെ ഒരു ദുശകുനമായിട്ടാണ് കാണുന്നത്
സത്യമോ മിത്യയോ ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്
" ഇതില്‍ എത്ര ശതമാനം വേര്‍തിരിവുണ്ടാവും ,,,,,???"
ഞാന്‍ പതിയെ മഴയിലേകിറങ്ങി
നേര്‍ത്തു പെയ്യുന്ന മഴ ഈയല് ചിറകുകള് പോലെ എന്നിലേക് ഊര്‍ന്നു വീണുകൊണ്ടിരുന്നു , ചെന്ന് നിന്നത് ജാനുവമ്മയുടെ പടിവാതില്കല്
ഞെട്ടിയ പോലെ അവര്‍ എഴുന്നേറ്റു എന്നെ തിരിച്ചറിഞ്ഞതിനാല്‍ ആവണം അവിടത്തന്നെ ഇരുന്നു
കലങ്ങി ചുവന്ന കണ്ണുകള്‍ കരയുന്നതാണോ ,ആയിരിക്കും
ഞാന്‍ കയറി ചെന്നതി ന്റെ ഇഷ്ടമോ ഇഷ്ടക്കെടോ ആ മുഖത്തു പ്രകടമായില്ല
അപ്പോഴും അവര്‍ പറഞ്ഞു കൊണ്ടിരുന്നു
" തിരുള്നു ള്ളിപോണേ ഒടുങ്ങിപോണേ "
എന്റെ നെഞ്ചില്‍ ഭയത്തിന്റെ ഒരു ചീള് കുടുങ്ങി !!
എങ്കിലും ഞാന്‍ മെല്ലെ ശബ്ദിച്ചു
ഞാന്‍ ചോദിച്ചത് കേട്ടഭാവം ആ മുഖത്ത് കണ്ടില്ല ചുണ്ടുകള്‍ പക്ഷ ചലിക്കുന്നുണ്ട്
"അരുത് ജാനുവമ്മേ ആരെയും ശപിക്കാന്‍ '
ഞാന്‍ അറിയാതെ പറഞ്ഞുപോയി
മുഖത്തുണ്ടായിരുന്ന ഭാവം മാറുന്നത് ഞാന്‍ കണ്ടു
'ആര് പറഞ്ഞു ഞാന്‍ ശപിക്കുകയാണെന്ന് അല്ല ഞാന്‍ ശപിക്കുകയല്ല ഇതെന്റെ പ്രാര്‍ത്ഥനയാണ് കേള്കാന് കഴിയുന്ന ദൈവങ്ങളോടുള്ള പ്രാര്‍ത്ഥന
ഞാന്‍ ഭയന്ന് നിന്നു ഭദ്രകാളിയുടെ മുഖ ഭാവം കണ്ട്
'നശിക്കതിരിക്കില്ല എന്നെ ഇങ്ങനെയാക്കിയവര്‍ , ഒടുങ്ങി പോണേ ദൈവമേ '
അവര്‍ പിന്നെയും പ്രാകല്‍ തുടര്‍ന്നു
"ആരുടെ കാര്യമാ '
ഭയം ചെറുതായി എന്നെ വിട്ടകന്നപ്പോള്‍ ഞാന്‍ തിരക്കി
ജാനുവമ്മ മഴയിലേക്ക് മിഴിയയച്ചിരുന്നു
പ്രപഞ്ചം നടുക്കികൊണ്ട് ഒരിടിമുഴങ്ങി മിന്നല്‍ പിണര്‍ വായുവില്‍ പുളയുന്ന വെളിച്ചത്തില്‍ ആകാശത്തുനിന്നു ഊര്‍ന്നിറങ്ങുന്ന മഴ കാണാമായിരുന്നു .
ജാനുവമ്മ സംസാരിക്കുകയായിരുന്നു
വര്‍ഷ ശിഷിരങ്ങളുടെയും ഋതു ഭേദ ങ്ങളുടെയും ചലനം ജാനുവമ്മയില്‍ നിന്ന് പിറകോട്ടു ചലിച്ചു
അടുത്ത ബന്ധുവെന്ന് പറയാന്‍ ഉണ്ടായിരുന്ന ചെറിയമ്മകൂടി മരിച്ചപ്പോഴാണ് ഞങ്ങള്‍ കുടകില്‍ നിന്ന് കേരളത്തിലേക് വന്നത്,
അമ്മയുടെ നാട് കുടകിലായിരുന്നു അച്ഛന് മലയാളിയും നാടും വീടുമൊന്നും അറിയില്ല ഞാന്‍ അച്ഛനെ കണ്ട ഓര്‍മയില്ല ഇടക്കെപ്പോഴോ അമ്മയും മരിച്ചു
പിന്നെ ചെറിയമ്മ യായിരുന്നു ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത്
ഭര്‍ത്താവിനൊപ്പം അവിടം വിടുമ്പോ സങ്കടമുണ്ടായിരുന്നു
രണ്ടു കുട്ടികളാണ് ഒരാണും ഒരു പെണ്ണും
അന്ന് സ്കൂള്‍ രാഷ്ട്രീയം ചൂട്പിടിച്ച സമയം മകന് മിക്ക ദിവസവും അതിന്റെ പിറകെയായിരുന്നു എനിക്ക് പേടിയായിരുന്നു എന്നാല്‍ അദ്ദേഹം അവനെ അനുകൂലിച്ചു സംസാരിക്കുമായിരുന്നു
ഒരിക്കല്‍ സ്കൂളില്‍ അടിയും വഴക്കുമുണ്ടായി എന്തോ കാരണത്താല്‍
അതിനു വധശ്രമത്തിനു കുറേപേരെ പോലീസ് കൊണ്ടുപോയി കൂട്ടത്തില്‍ എന്റെ മോനും
അന്ന് തുടങ്ങിയതാണ് നശിച്ച നാളുകള്‍ പോലീസിന്റെ അടിയേറ്റ് മകന് കുറച്ചുകാലം ആശുപത്രിയിലായിരുന്നു എഴുന്നേല്കാന് വയ്യാതെ ഉള്ളതെല്ലാം വിറ്റു ചിക്ല്‍സിച്ചു ഫലമുണ്ടായില്ല അവന്റെ മരണം അദ്ദേഹത്തിനു താങ്ങാന്‍ കഴിയുന്നതിനപ്പുറമായിരുന്നു
ഒന്നോ രണ്ടോ തവണയുണ്ടായിരുന്ന നെഞ്ച് വേദനയില്‍ അദ്ദേഹവും പോയി
ജീവിക്കാനുള്ള എല്ലാ വഴിയും അടഞ്ഞു ഒരു ജോലിക്ക് വേണ്ടി ഓരോ വീടും കയറിയിറങ്ങി
എന്നെ പെണ്ണ് എന്ന വര്‍ഗമായിട്ടു മാത്രമാണ് ജനങ്ങള്‍ കണ്ടത്
അവകാശികളില്ലാത്ത മംസക്കോലം !!!!!
എന്റെ വഴികളില്‍ എനിക്ക് തിരഞ്ഞെടുക്കാന്‍ വേറെ ഒന്നുമുണ്ടായില്ല പട്ടിണി മാറണം എന്റെയും മകളുടെയും
എന്നെ കണ്ട അതേ കണ്ണോടെ എന്റെ മകളെയും ആളുകള്‍ കാണാന്‍ തുടങ്ങിയപ്പോ പതിനാറാം വയസ്സില്‍ ജീവിതം തുടങ്ങേണ്ട പ്രായത്തില്‍ ഒരുകുപ്പിവിഷത്തില്‍ അവള്‍ക്ക് ജീവിതം അവസാനിപ്പിക്കാന്‍ കഴിഞ്ഞു .
ഇവിടെ എങ്ങനെയോ എത്തിപ്പെട്ടതാണ് "
ജാനുവമ്മ ഓര്‍ത്തെടുത്തു ഓരോന്നം പറയുമ്പോള്‍ എനിക്ക് കാണാമായിരുന്നു അവരുടെ വഴികള്‍
മാനസികനില പൂര്‍ണമായും നഷ്ടപ്പെടാതെ ഈ സ്ത്രീ ജീവിക്കുന്നു ആരെയൊക്കെയോ പ്രാകിക്കൊണ്ട് ഇന്നും തുടരുന്ന ശാപവാക്കുകള്‍ .
ജാനുവമ്മ ഒന്നും അറിയുന്നില്ല നഷ്ടങ്ങള്‍ സ്വയം ഉരുകിതീരുമ്പോള്‍ തന്നെ അവര്‍ പിറുപിറുക്കുന്നുണ്ട്
'തലമണ്ണില്‍ കുത്തിപ്പോണേ തിരുല്നുള്ളിപ്പോണേ '
മഴ തോര്‍ന്നിരുന്നു
കണ്ണീര് തുള്ളി പോലെ ഇലച്ചാര്‍ത്തില്‍ നിന്ന് മഴത്തുള്ളികള്‍ വീഴുന്ന ശബ്ദം മാത്രം ഞാന്‍ പതിയെ തിരിച്ചിറങ്ങി
തണുത്ത ഈറന്‍ കാറ്റ് എന്നെ തഴുകി കടന്നു പോയി
തിരിഞ്ഞു നോക്കുമ്പോള്‍ ജാനുവമ്മയുടെ ചുണ്ടുകള്‍ ചലിക്കുന്നുണ്ട്