എനിക്കൊന്നു ഉറങ്ങണം ,,,, ഉണരാതിരിക്കുവാൻ
നിൻ മടിയിൽ തലചായ്ച്
പറയാൻ ബാക്കി വെച്ച പ്രണയ മന്ത്രങ്ങളാം
നിന്റെ മൃദു സ്വനം കേട്ട് ,,,,
പ്രണയമെരിയുന്ന നിൻ മിഴിതലോടലേറ്റ് ,,,,
നിന്റെ കരങ്ങളിൽ കവിൾ ചേർത്ത് ,
നിന്റെ മുടിനാരിഴയുടെ തൂവൽ സ്പർഷമേറ്റ് ,,
എനിക്കൊന്നുറങ്ങണം പുനർജന്മമില്ലാതെ ,,,
ഏതോ കല്പടവിൽ വീണു തകർന്ന
പ്രണയത്തിൻ കുപ്പി വള കിലുക്കം കേട്ട് ,,,,,
അണയാൻ വെമ്പി നില്കുന്ന
മണ്‍ ചിരാതിലെ തൂവെളിച്ചം പോലുള്ള
നിന്റെ മുഖത്തു കണ്ണ് നട്ട്,,,,,,,,,
നിനക്ക് മുന്നിൽ,,,,,,,
ജനിയിലെ ഈ ജീർണ വസ്ത്രമുപേക്ഷിച്ചു,,
,, മൃതിയിലെ ആത്മാവ് മാത്രമായി
യാത്ര പോകണം ,,,,
ഒരു ജന്മത്തിന്റെ പ്രണയ കനലിലെരിഞ്ഞു
നീറുന്ന ഹൃദയ നോവ് മാത്രം ബാക്കി വെച്ച് ,,,,,