"കണ്ണാ നീ വാശി പിടിക്കരുക്കരുത് അച്ഛന്‍ വലിയ സന്തോഷത്തിലാ അതില്ലാതാക്കരുത്, തമ്മില്‍ അരുതാത്ത ഒരു ബന്ധവും പാടില്ല"
"ഇല്ല, രാധ എന്തൊക്കെ പറഞ്ഞാലും ഞാന്‍ പോവില്ല എനിക്ക് ഒന്നും നേടണ്ട"
"ഈ വിഷമമൊക്കെ കൊറച്ചൂസേ കാണൂ പുതിയ കൂട്ടുകാരെയൊക്കെ കിട്ടുമ്പോ എല്ലാം മാറും"
അപ്പൊ രാധയ്ക്ക് എന്നെ ഇഷ്ടല്ല ല്ലേ

കണ്ണാ" വിറയ്ക്കുന്ന കൈത്തലം എടുത്ത് രാധ
അവന്റെ തോളില്‍ വെച്ചു ഒരു വിതുമ്പൽ കണ്ഠത്തിൽ പിടയുന്നുണ്ട്
പുറത്തു മഴയുടെ ആരവം കേൾക്കാം
"അങ്ങനെ പറയരുത് ആരൂല്ലാത്ത എനിക്ക് എല്ലാം ഈ വീട്ടുകാരല്ലേ കണ്ണാ ഞാനായിട്ട് ദ്രോഹിക്കാൻ പാടുണ്ടോ എല്ലാരും എന്നെ സ്നേഹിച്ചിട്ടല്ലേ ഉള്ളൂ"
"അവരൊന്നും എന്റെ ഇഷ്ടത്തിന് എതിര് നിക്കില്ല നീയില്ലാതെ ഒരു നിമിഷം പോലും എനിക്കാവില്ല ഞാൻ ഞാനമ്മയെ പറഞ്ഞു മനസ്സിലാക്കാം "
"നീയെന്തൊക്കെയാ കണ്ണാ ഈ പറയുന്നത് "
"വേണ്ട രാധ ഒന്നും പറയണ്ട ഞാൻ എങ്ങോട്ടും പോവില്ല എനിക്ക് ഇവിടെ പഠിച്ചാൽ മതി "
"കണ്ണാ ഞാൻ പറയുന്നത് മനസ്സിലാക്ക് നീ പോണം നന്നായി പഠിക്കണം വലിയ ആളാവണം ഞാൻ ഇവിടുണ്ടാവും അമ്മയ്ക്കും അച്ഛനും മുത്തശ്ശിക്കും കൂട്ടായി നിന്നെയും കാത്ത് "
അവൾ അവന്റെ തോളിൽ തല ചായ്ച്ചു
ബാംഗ്ലൂർ അത്ര ദൂരത്തൊന്നുമല്ല ആഗ്രഹിക്കുമ്പോൾ നിനക്കിവിടെ ഓടിയെത്താലോ
കൃഷ്‌ണൻ അവളെ തന്നിലേക്ക് അടുപ്പിച്ചു
അവൾ അവനെ ചേർത്ത് പിടിച്ചു ;നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു
"നേരം കുറെയായി പോയി ഉറങ്ങിക്കോ രാവിലെ പുറപ്പെടാനുള്ളതാ "
കൃഷ്ണന്റെ കൈകൾ ഒരു വലയം പോലെ അവളെ കോർത്തു
"കണ്ണാ മതി വിട് "
"എനിക്കൊന്നും വേണ്ട നിന്നോടൊപ്പം ഇങ്ങനെ നിന്നാ മതി "
"കണ്ണാ അരുത് '' അവൾ അവനെ വിടുവിക്കാനൊരു വിഫല ശ്രമം നടത്തി
പക്ഷെ കൂടുതൽ ശക്തിയോടെ അവൻ ചേർത്തു കൊണ്ടിരുന്നു തന്റെ ശക്തി ക്ഷയിച്ചു തളരുന്ന പോലെ
അവളൊരു പൂവായി അവനിലേക്ക് അമർന്നു നിന്നു
''നിനക്കെപ്പോഴും ഇലഞ്ഞിപ്പൂവിന്റെ മണാ'' അവൻ ചുണ്ടുകൾ അവളുടെ ചെവിയോട് ചേർത്തു
അവൾ അലിഞ്ഞു ചേരാൻ വെമ്പുന്ന ഒരു മഞ്ഞുതുള്ളിമാത്രമായി
രാത്രി മഴ ശ്രുതി മീട്ടി നൃത്തമാടി മഴമണമുള്ള ഇളം കാറ്റ് ജാലക വാതിൽ കടന്നു അവരെ തഴുകിക്കൊണ്ടിരുന്നു
ഇണ ചേരുന്ന സ്വർണ നാഗങ്ങൾ തൊട്ടടുത്ത നിമിഷം മരിച്ചു വീഴുന്ന കാഴ്ച്ച കണ്ടു ഒരു നിലവിളിയോടെ മുത്തശ്ശി ഉണർന്നു ചുറ്റും നോക്കി
സ്വപ്നമാണ് !! തൊണ്ട വരളുന്നു
മേശ ശൂന്യമായിക്കിടക്കുന്നു
ഈ കുട്ടി വെള്ളം എടുത്തു വെച്ചില്ലേ രാധേ ....
അവർ എഴുനേറ്റു മുറിയിൽ നിന്ന് പുറത്തിറങ്ങി
തുടരാം