ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Friday, January 18, 2013

ഈ പ്രവാസത്തില്‍ ............

       ഒരു കഥ പറയാനുള്ള മനസ്സാനിധ്യമില്ല എഴുത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചു തുടങ്ങുന്ന ഒരു കുട്ടിയുടെ മനസ്സാണ് ഇപ്പോള്‍ എനിക്ക്.
റിയാദിലെ അല്‍ ബത്ഹ ആള് തിരക്കും കച്ചവടത്തിന്റെ നാടന് ശൈലിയും കൊണ്ട് മുഖരിതമാണ്, വിഹ്വലമായ ആകാശത്തിനു കീഴെ സൂര്യന്‍ ചുട്ടു പൊള്ളുന്നുണ്ട്.
ഞാനും ആ തിരക്കുകളില് ലയിച്ചു നടന്നുകൊണ്ടിരുന്നു.
 പെട്ടെന്ന് എന്റെ കൈകളില് ഒരു പിടി വീണു. ഏതോ ചിന്തകളില് അലഞ്ഞു നടന്ന എന്റെ മനസ്സ് ഒരു ഞെട്ടലില് നിന്നു. കാലുകളും.
ഞാന്‍ തിരിഞ്ഞു നോക്കും മുമ്പേ അയാള് എന്റെ മുന്പിലെത്തി
 'ഈസ്സ'
എന്ന വിളിയോടെ, ഓര്‍മ്മകള്‍ ഓര്‍മ്മിക്കാനുള്ളത് മാത്രമല്ല മറക്കാനുള്ളത് കൂടിയാണെന്ന് എനിക്കിപ്പോള് തോന്നുന്നു, ഞാന്‍ അവന്റെ മുഖത്തേക്ക് നോക്കി എവ്‌ടെയോ കണ്ടിട്ടുണ്ട് പക്ഷെ വ്യക്തമല്ല
  നീട്ടി വളര്ത്തിയ താടിയും ചുരുണ്ട വലിയ മുടിയും ചീകി ഒതുക്കിവച്ചിട്ടുണ്ടെങ്കിലും അനുസരണ കാട്ടാതെ ഉണര്ന്നു നില്പുണ്ട് കരുവാളിച്ച കണ്ണുകളില് കാണാം
ഏതോ വിപത്തിന്റെ ബാക്കിപത്രമെന്നുപോലെ
 ഞാന്‍ ഓര്‍മ്മകളില്‍ തേടുമ്പോള്‍ അവന്റെ സ്വരം കേട്ടു
 'മേ ഹും യാര് ഇസ്രാഫ്'
ഒരു നടുക്കം ഉണ്ടായി എന്റെ മനസ്സില്‍,
 കൊല്‍ക്കത്തക്കാരന്‍ ഇസ്രാഫ് സര്ക്കാര്,
അന്ന് മുംബൈ വിമാനത്താവളത്തിലെ എന്റെ കൂടെ യാത്രയിലുണ്ടായിരുന്നവന്‍. അന്നത്തെ കോലവും ഇന്നത്തെ ഈ പേക്കോലവും തമ്മിലുള്ള അന്തരം എന്നെ അത്ഭുതപ്പെടുത്തി.
ഒരേ ഫ്ലൈറ്റില്‍ ഞങ്ങള് അന്ന് സൗദിയിലെത്തിയത്. കാണാന്‍ അവന് നല്ല വേഷത്തില് തോളത്ത് തൂക്കിയിട്ട ബാഗും അരക്കുംകീഴോട്ടിറങ്ങുന്ന പാന്റും മൈലാഞ്ചി കൊണ്ട് ചുവപ്പിച്ച തലമുടിയും ക്ലീന് ഷേവ് ചെയ്ത മുഖവും എങ്ങനെ ഈ വ്യത്യാസം
ഞാന് ഒന്നും മിണ്ടാത്തത് കൊണ്ടാവണം അവന് പിന്നെയും അവനെ പരിചയപ്പെടുത്തി '
എയര് പോര്ട്ട് ഹം സാത്മേ ആയാത ,,,ബുല്ഗയീ '
ഞാന് എന്തു പറയണമെന്നറിയാതെ നിന്നു പോയി,
ഒടുക്കം ഞാന് പറഞ്ഞു
യാധ് ഹെ മേരെകോ ഇസ്രാഫ് '
കൈസഹെ
എന്ന് ചോദിക്കാന്‍ നാവെടുത്തു ഞാന് അകത്തോട്ടിട്ടു.
 ഈ ചോദ്യം അവനെ വിഷമിപ്പിക്കലോ അതോ കളിയാക്കാലോ ആയാലോ, അവന്റെ മുഖത്ത് നിറയുന്ന പുഞ്ചിരി ഞാന് കണ്ടു .
 കുറച്ചു നേരം ഞങ്ങള് അവടെ നിന്നു സംസാരിച്ചു വാക്കുകളില് അന്നത്തെ കുസൃതിയും തമാശയും ഇല്ല സൗമ്യമായ ചുരുക്കം വാക്കുകള് സംസാരിക്കാന് വിഷമം പോലെ തോന്നി എനിക്ക്
ഞങ്ങള് ഒരു ബൂഫിയയില് കയറി ഇരുന്നു. ചായയും കഴിക്കാനും പറഞ്ഞു. ഞാന്‍ ചോദിച്ചു
 'എവ്‌ടെയായിരുന്നു ഇത് വരെ വര്ഷം നാല് കഴിഞ്ഞു നമ്മള് വന്നിട്ട് നാട്ടില് പോയിവന്നോ?
നാളെ പോകും
ഞാന് അന്തം വിട്ടു
 നാളെയോ ?
അതെ
 എവിടെയായിരുന്നു ജോലി
ഇവിടെനിന്നു ഒരുപാട് ദൂരമുണ്ട് ഒരു ഇഷ്ടിക കമ്പനിയില് ഇടയ്ക്കിടെ ഇവിടെ വരാറുണ്ട് ഞാന്‍ നാട്ടുകാരെ കാണാന്' '
എന്തെ ഇതുവരെ നാട്ടില് പോവാത്തത് '
 പറ്റിയില്ല ശമ്പളം മാസം എഴുനൂര് റിയാല് കിട്ടും ചിലവും നാട്ടിലും അയച്ചാല് ഒന്നും കാണില്ല '
ഇപ്പൊ എങ്ങനെപോവാന അവധിക്കോ '
അല്ല കുറൂജിലാണ് ഇനി വരുന്നില്ല
ജോലിക്കൂടുതലാണോ
അങ്ങനെയല്ല റിയാദിന്നു കുറെ അകത്തോട്ടാണ് ഈ സ്ഥലം ചുറ്റും മരുഭൂമി മാത്രം. ഞങ്ങള്‍ കുറെ പേരുണ്ട് ഇവിടെ ജോലിക്ക് ബംഗാളികള്‍ ആണ് കൂടുതലും അത് നിയന്ത്രിക്കുന്നതും അവരാണ്. എപ്പോഴെങ്കിലും ഞങ്ങളെ കാണാന്‍ വരുന്ന കഫീലിന് ഒന്നും സംസാരിക്കാനുണ്ടാവാറില്ല. അയാള്‍ക് അറിയേണ്ടത് ഇഷ്ടികയുടെ കണക്കും ചിലവും മാത്രമാണ് ഞങ്ങള്‍ക്കുള്ള ശമ്പളം എത്തിച്ചു തരുന്നതും ബംഗാളിയാണ്. ഓരോ പ്രാവശ്യം നാട്ടില്‍ പോകുന്നവര്‍ പിന്നീട് തിരിച്ചു വരില്ല അത് കൊണ്ട് കൂടിയാണ് ഞാന്‍ ബാക്കിയായത് ഒരു മല്ലു കൂടിയുണ്ടായിരുന്നു. അവന്‍ പോയിട്ട് നാല് മാസമായി. കുറെ പേര്‍....... ,,,,,അതൊരു ക്യാമ്പ് പോലെയാണ്. ഒളിച്ചോടിയിട്ടു കാര്യമൊന്നുമില്ല. പാസ്‌പോര്‍ട്ട് നഷ്ടപ്പെടും അത് കൊണ്ട് എല്ലാവരും അവിടെ ജോലി ചെയ്യുന്നു '
പ്രവാസത്തിന്റെ കഥകള്‍ ഒരു പാട് വായിച്ചു ശീലിച്ചത് കൊണ്ട് ഒരു കഥയായിട്ട് മാത്രം തോന്നാം. പക്ഷെ ഇസ്രാഫ് എന്നാ ആ ചെറുപ്പക്കാരന്റെ മുഖം ഒരു വേദനകള്‍ നിറഞ്ഞ വാക്കുകള്‍ ഇന്നും മനസ്സില്‍ പ്രതിധ്വനിക്കുന്നു 'കഴിഞ്ഞ വര്‍ഷം മാതാവ് മരിച്ചു, ഒരു പാട് കഷ്ടപ്പാടുകളായിരുന്നു ഞാന്‍ ഇങ്ങോട്ട് വരുമ്പോ മമ്മാക് പ്രതീക്ഷയുണ്ടായിരുന്നു. അതിനു കുറച്ചൊക്കെ അറുതിയുണ്ടാവുമെന്നു' വാക്കുകളില്‍ തേങ്ങല്‍ നിറയുന്നുവെങ്കിലും അവന്റെ മുഖം ശാന്തമായിരുന്നു
'ഞാന്‍ പറഞ്ഞിരുന്നില്ല മമ്മയോട് ജോലിഭാരവും ഇവിടത്തെ ചൂടും വിഷമിക്കണ്ടാന്നു കരുതി, ശമ്പളം കുറവാണെന്ന് മാത്രം മമ്മാക്ക് അറിയാം സാരമില്ല ഒക്കെ ശരിയാവുമെന്ന് കണക്കുകൂട്ടി. ഒന്നും ആയില്ല അമ്മയെ അവസാനം ഒന്ന് കാണാന്‍ കൂടി പറ്റിയില്ല '
എന്റെ മനസ്സില്‍ ആ ദീര്‍ഘ നിശ്വാസം ഇന്നും ഉയരുന്നുണ്ട് ഒരു പാട് വേദന നിറഞ്ഞ മുഖങ്ങളില്‍ ഒന്നായി ഇസ്രാഫ് എന്നും ഇടയ്ക്കിടെ ഓര്‍മകളിലെത്തും!

Monday, December 31, 2012

മാഞ്ഞു പോയൊരു നക്ഷത്രത്തിന് ........


,,,,,,,,,,,,,,,,,,,,,,,,,,ജ്യോതി ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ആ നക്ഷത്രം അണഞ്ഞു പോയി ,,,,,,,,
അറിയാം .......സഹോദരീ ..........
അന്ധകാരം കണ്ണുകളില്‍ പടര്‍ന്ന
ആ കിരാതര്‍ .... ചെയ്തതെന്തെന്ന് ....
ഒരു കണ്ണീര്‍ തുള്ളി കണക്കെ നീ ..
ഒരു നേര്‍ത്ത പ്രകാശമായി
ഒളിവിതറി നില്‍കണം,,,,,,,
ഒരു ജ്യോതിയായി
ഒരു വേള,,,, ദര്‍ശിക്കാന്‍
ഭാരതാംബയുടെ മാനത്ത്,,!!!!!!!!!!
സ്ത്രീ അമ്മയെന്നു അവര്‍ മറന്നു പോയി
,,,,,, അമ്മ ഭൂമിയെന്നും
ഭൂമി ഭാരതാംബയെന്നും
ഈ ശാപമൊടുങ്ങില്ല ഒരു കാലത്തും
ഈ മുറിവുണങ്ങില്ലൊരിക്കലും
ശപിക്കല്ലേ സഹോദരീ ,,,,
പൊറുക്കണം .....
കോടി ജനങ്ങള്‍ ആ കാല്‍കല്‍....
വീണിരക്കുന്നു,,,,,,,,,പൊറുക്കണേ
ഭാരത ഭാവശുദ്ധിക്ക് മേല്‍ ......
ഒരു നിത്യ ജ്യോതിയായി നീയുണ്ടാകണം
,മാപ്പ് ,,,,,മാപ്പ് ,,,,,,മാപ്പ്
(കണ്ണീര്‍ പൂക്കള്‍ അര്‍പിക്കുന്നു...ആദരാഞ്ജലികള്‍ !!!!!!!!)

Saturday, December 22, 2012

ചില ജീവിതങ്ങള്‍


പൊട്ടിപ്പൊളിഞ്ഞ താര്‍ റോഡിലൂടെ ഓട്ടോ ആടികുലുങ്ങി പോവുമ്പോള്‍ ആലോചിക്കുകയായിരുന്നു
വര്‍ഷങ്ങള്‍ക് മുന്‍പ്‌ ഇത് വഴി വരുമ്പോള്‍ ഇടതൂര്‍ന്ന്‍ നില്‍ക്കുന്ന മരങ്ങളുണ്ടായിരുന്നു ..'കശുമാവിന്‍ കാടുകള്‍ ' ഇന്നിവിടം മരങ്ങള്‍ വെട്ടിമാറ്റി ചുടലപ്പറമ്പ് പോലെ വികൃതമായി കിടക്കുന്നു ...
വര്‍ഷങ്ങള്‍ ഒത്തിരിയായി ഇതുവഴി വന്നിട്ട്
നാല്പതു ദിവസത്തെ അവധിക്ക് നാട്ടില്‍ വരുന്നതിന്‍റെ തലേന്നാണ് പഴയ സഹപാഠിയെ കണ്ടുമുട്ടിയത്‌ ജീവിതത്തിന്‍റെ അനുസരണ ഇല്ലാത്ത യാത്രയില്‍ ഓര്‍മ്മകള്‍ മാത്രമായ ചില ബന്ധങ്ങള്‍!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ഉണ്ട് ആഗ്രഹങ്ങള്‍ക്മീതെബാധ്യതകള്‍ കൂടിയപ്പോള്‍ ജീവിതവേഷങ്ങള്‍ പലതായി കെട്ടി ആടെണ്ടിവരും അതിനിടെ ചിലരെ മനസ്സറിയാതെ മറന്നുപോകും അത് സ്വാഭാവികം
ഞാന്‍ നാട്ടില്‍ പോകുന്നതിന്‍റെ തിരക്കിലായിരുന്നു ഇത്തിരി സാധനങ്ങള്‍ വാങ്ങണം എന്നുള്ളതുകൊണ്ട് കറങ്ങാനിറങ്ങിയ ആ സായാഹ്നത്തില്‍
ഈസ്സ ,, എന്നയോടെ കലാലയ ജിവിതത്തിലെ പഴയ കൂട്ടുകാരന്‍ മുന്നില്‍ വന്നപ്പോള്‍ ഞാനൊന്നു വിസ്മയിച്ചു !!!!
സംസാരത്തില്‍ ഭൂതവും വര്‍ത്തമാനവും ഭാവിയും കലര്‍ന്ന് ഒത്തിരിനേരം ഇരുന്നു അന്നേ മനസിലുറപ്പിച്ചതാണ് അവന്‍റെ വീട് വരെ പോകാന്‍ അവനോട് അത് പറഞ്ഞപ്പോള്‍ നേര്‍ത്ത പുഞ്ചിരിയോടെ അവന്‍ പറഞ്ഞു
അതെ നീ പോണം നീ കാണേണ്ട ചിലര്‍ അവിടുണ്ട്
കാര്യം തിരക്കിയപ്പോള്‍ അവന്‍ പറഞ്ഞു
എന്‍റെ കല്യാണം കഴിഞ്ഞു രണ്ടു കുട്ടികള്‍ ഉണ്ട്
ഹ അപ്പോള്‍ രണ്ടു മക്കളുടെ അപ്പനാണ് മുന്നില്‍ നില്കുന്നത്
പെട്ടന്ന് വണ്ടി ഒന്ന് കുലുങ്ങിയപ്പോള്‍ ഞാന്‍ ഓര്‍മയില്‍ നിന്നുണര്‍ന്നു
ഇതല്ലേ വീട് ....??
ഓട്ടോകാരന്‍ വീടിന്‍റെ മുന്‍പില്‍ നിര്‍ത്തിയിട്ടു ചോദിച്ചു ....
ഞാന്‍ തലകുലുക്കിക്കൊണ്ട് ഇറങ്ങി
പഴയ ഇരുമ്പ് ഗേറ്റ് തള്ളിയപ്പോള്‍ അത് പ്രയാസത്തോടെ മുരണ്ടു
മുറ്റത്തെ ഇലകള്‍ പൊഴിഞ്ഞ പ്ലാവിന്‍ ചോട്ടില്‍ ഉണങ്ങിയ ഇലകള്‍ തപ്പി തിന്നുന്ന ആട്ടിന്‍ കുട്ടി എന്നെ കണ്ടപ്പോള്‍ ' ഇതാരാ ' എന്നര്‍ത്ഥത്തില്‍ നോകിയിട്ടു ഒന്ന് കരഞ്ഞു
പിന്നെ അതിന്‍റെ ജോലി തുടര്‍ന്നു
മുന്‍വശത്ത് ആരെയും കണ്ടില്ല വാതില്‍ തുറന്നിട്ടിരുന്നു ഒന്ന് ശങ്കിച്ച ശേഷം പതിയെ അകത്തു കയറി മുരടനക്കി
വലതു ഭാഗത്തെ ഒരു കട്ടിലില്‍ ചുരുണ്ടുകൂടി ഒരു രൂപം കിടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു
ആ മനുഷ്യന്‍ എന്നെ കണ്ട് എന്തോ പറയാന്‍ തുടങ്ങും മുന്‍പേ ചുമ തുടങ്ങി നിര്‍ത്താതെ അപ്പോഴേക്കും വാതില്‍കല്‍ സ്ത്രീകളുടെ മുഖങ്ങള്‍ പ്രത്യക്ഷപ്പെട്ടു
ഞാന്‍ സ്വയം പരിചയപ്പെടുത്തി
ഒത്തിരി സംസാരിച്ചു കട്ടിലില്‍ കിടക്കുന്ന വൃദ്ധന്‍ അവന്‍റെ വാപ്പയായിരുന്നു
വര്‍ഷങ്ങള്‍ക് മുന്‍പ് ഞാന്‍ ഇദ്ദേഹത്തെ കണ്ടിരുന്നു പഴയ രൂപവുമായി ഇദേഹത്തിനു ഒരു സമ്യവുമുണ്ടായിരുന്നില്ല
ഞാന്‍ വീടാകെ നോക്കി വൃത്തികേടായ ചുമര്‍ , അന്തരീക്ഷത്തില്‍ മരുന്നിന്‍റെ ഗന്ധം തങ്ങി നില്‍പുണ്ട്
"കുഞ്ഞുങ്ങളെവിടെ "
ഞാന്‍ ചോദിച്ചു
"അകത്തുണ്ട് ...കിടക്കുവാണ്"
ഞാനൊന്നു സംശയിച്ചു വല്ലപനിയോ ആയിരിക്കും
"വാ മക്കളെ കാണാം "
അവര്‍ എന്നെ അകത്തെ മുറിയിലേക്ക് ക്ഷണിച്ചു
ഞാന്‍ അവിടെ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു
കട്ടിലില്‍ പായ വിരിച്ചു രണ്ടു പൈതലുകള്‍ കിടക്കുന്നു
ഒരു കുട്ടിയുടെ രണ്ടു കൈകള്‍ വിണ്ടു കീറി കൈപത്തിയുടെ സ്ഥാനത്ത്
വലിയ രണ്ടു വിരല്‍ പോലെ
വീര്‍ത്ത വലിയ കാലുകള്‍ നീട്ടി വെച്ച് കടക്കുന്നു അതിലെ വേദന മുഴുവന്‍ ഹൃദയത്തിലേക്ക് ആവാഹിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്
തലയുടെ വലുപ്പം എന്നെ ഭയപ്പെടുത്തി വികൃതമായ കൈകള്‍ നീട്ടിവെച്ചു കിടക്കുന്ന കുഞ്ഞുങ്ങളെ ഞാന്‍ ഇമവെട്ടാതെ നോക്കി
എന്താണ് പറയേണ്ടത് എന്നറിയാതെ നിന്നു പോയി
എന്‍റെ കയ്യിലുണ്ടായിരുന്ന ചോക്ലേറ്റ് പൊതി ഞാന്‍ അവര്‍ക്കരികില്‍ വെച്ചു
എന്‍റെ മൗനം കണ്ടിട്ടാവണം ആ ഉമ്മ സംസാരിച്ചത്
''ആ മരത്തിനടിക്കുന്ന മരുന്ന് കാരണമാ ഇതൊക്കെ ''
എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷത്തിന്‍റെ ഇരകള്‍ !!!!!!!!
ആ കുഞ്ഞുങ്ങളുടെ മുഖത്ത് നോക്കുമ്പോള്‍ കരള്‍ പറിഞ്ഞു പോകുന്ന വേദന തോന്നും
രണ്ടു കുഞ്ഞുങ്ങളുടെ ജീവന്‍ മാത്രമല്ല ഈ വിഷം കാര്‍ന്നു തിന്നുന്നത് ഒരു കുടുംബത്തെ തന്നെയാണ്
ദൈവത്തിന്‍റെ വികൃതിയോ ഭരണകൂടത്തിന്‍റെ പിടിപ്പുകേടോ ??
ആരെയാണ് പഴിക്കേണ്ടത് ....അറിയില്ലായിരുന്നു
ഇത്രമേല്‍ ദുരിതം പേറാന്‍ അവര്‍ എന്ത് തെറ്റായിരിക്കും ചെയ്തിട്ടുണ്ടാവുക,,,,,,,, മുജ്ജന്മ ശാപമെന്ന് പറഞ്ഞൊഴിയാന്‍ പറ്റില്ലല്ലോ
ആ കുഞ്ഞുങ്ങളുടെ ചുണ്ടില്‍ ഒരു കുഞ്ഞു ചിരിയെങ്കിലും വിടരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു .............
അതുണ്ടായില്ല ,,,,,വിഷാദമായ ആനോട്ടം മതി സൂചിമുന നെഞ്ചില്‍ കുത്തിയിറക്കുന്ന വേദനക്ക് ......
ഒരുപാട് ജീവിതങ്ങള്‍ ഇനിയുമുണ്ട് നമ്മള്‍ കാണാത്തത് എന്‍ഡോസള്‍ഫാന്‍
എന്ന വിഷമരുന്നിന്‍റെ ഇരകളായവര്‍
മരണത്തിന്‍റെ നിലവിളി ഒളിഞ്ഞിരിക്കുന്ന ഒത്തിരി വീടുകള്‍ !!!!!!!!!!

Wednesday, December 12, 2012

എന്‍ വിരഹമേ ,,,,,,,,

ഓര്‍മ്മകള്‍ അങ്ങനെയാണ്  രംഗ ബോധമില്ലാത്ത  കോമാളി  കണക്കെ കടന്നു വരും ,,,, ഹൃദയത്തെ നോവിക്കാന്‍ ,,,,
ആദ്യാനുരഗത്തിന്‍റെ പിന്നെ നഷ്ട പ്രണയത്തിന്‍റെ
ബാല്യ കൌമാരത്തിന്‍റെ സ്വപ്നങ്ങളുടെ ഉദയാസ്തമാനങ്ങള്‍ ഇന്ന് വിരഹാര്‍ദ്രമായ നൊമ്പരങ്ങളാണ് ,,,, ചിരിതൂകി നില്‍കുന്ന അവളുടെ മുഖം ഓര്‍മയില്‍ ഉണരുമ്പോള്‍ ഞാനറിയുന്നുണ്ട് എന്‍റെ നഷ്ടങ്ങളെ
എനിക്കിന്നും നിശ്ചയം പോര ആദ്യ പ്രണയത്തിന്‍റെ ഓര്‍മ്മകള്‍ മാത്രം നല്‍കി പ്രണയാര്‍ദ്ര  മഴ പെയ്തു തീരും മുന്‍പേ  അവള്‍ പറന്നകന്നത് എന്തിനു വേണ്ടിയെന്നു !!!!!
എന്‍റെ കര്‍ണ  പതങ്ങളില്‍  ഇന്നും മുഴങ്ങുന്നുണ്ട് നിന്‍റെ  വാക്കുകള്‍ സായാഹ്ന സൂര്യനെയും കടല്‍ തിരകളെയും സാക്ഷി നിര്‍ത്തി നീ പറഞ്ഞ മന്ത്രണം
""""സര്‍വ്വതും എന്നില്‍ നിന്നകന്നാലും സര്‍വ്വരും എന്നെ ഉപേക്ഷിച്ചാലും ഞാന്‍ തളരാതെ നില്‍കും ഈ വിരലുകളില്‍ ചേര്‍ത്ത് പിടിച്ച്  നീ ഇത് ഉപേക്ഷിച്ചാല്‍ പിന്നെ ഞാനില്ല !!!!"""""
എന്‍റെ  സ്വപ്‌നങ്ങള്‍ വീണുടഞ്ഞ സ്ഫടിക പത്രം കണക്കെയാണെങ്കിലും എന്തിനോ വേണ്ടി ഞാനിതിന്നും ഓര്‍കുന്നു
ജീവിത യാത്രയില്‍ ഒരു നിശാ ശലഭം കണക്കെ നീ ഉണ്ടാവുമെന്ന പ്രതീക്ഷ ''''
അസ്തമിച്ച ആ പ്രതീക്ഷയുമായി ഞാനെന്നേ  പൊരുത്തപ്പെട്ടു കഴിഞ്ഞു
 ഒരിക്കലും നിന്നെയോര്‍ത്തു എന്‍റെ  മിഴികള്‍ നനഞ്ഞിട്ടില്ല പക്ഷെ..........
   """ഹൃദയത്തിന്‍റെ നീറ്റല്‍  അസഹ്യമാണ് """
വിട പറഞ്ഞു പോവും മുന്‍പ്  നീ എന്നെ നോക്കി മന്ദ ഹസിച്ചിരുന്നോ ..???
 എന്തായിരുന്നു നിന്‍റെ  മനസ്സില്‍
 നീ പറഞ്ഞിട്ടില്ലേ പ്രണയത്തിനു മഞ്ഞിന്‍റെ  മണമുണ്ടെന്ന് നേര്‍ത്ത കുളിരും അലിയുന്ന ഈണവും നക്ഷത്രത്തിന്‍റെ  നിറവുമാണെന്ന്
അതെ ഇന്നെനിക്ക് മനസ്സിലാവും നീ പറഞ്ഞ വാക്കിന്‍റെ  അര്‍ത്ഥഭേദങ്ങള്‍
 നിന്‍റെ  ഓര്‍മയിലാണ് ഞാന്‍ ജീവിക്കുന്നത് ആ ഓര്‍മയ്ക്ക്  വേണ്ടിയാണ് നേരം പുലരുന്നതും സൂര്യനുദിച്ചുണരുന്നതും വര്‍ഷശിശിരങ്ങളും ഋതു ഭേദങ്ങളും അതിലൂടെയാണ് സഞ്ചരിക്കുന്നത്
ഓരോ അസ്തമയവും എനിക്ക് നോവാണ് !!!!
സായാഹ്ന വെയിലില്‍  താഴുകനെത്തുന്ന മാരുതനെ ഇന്നെനിക്ക് ഭയമാണ് കാരണം ഞാനിന്നു തനിച്ചാണ് !!!!
നീ ഇല്ലാത്ത വിരസമായ യാമങ്ങള്‍ എത്രയോ കടന്നുപോയി
.....നൊമ്പരത്തിന്‍റെ പ്രണയ വിരഹത്തിന്‍റെ  നിശാന്ത രാവുകള്‍ വിഷാദമായ രാകാറ്റു പോലെ മൂകമായ നിമിഷങ്ങളില്‍ ,,,,,!!!!
 സര്‍വ്വതും തര്‍ന്നു ഞാനിവിടെയുണ്ട് നിന്‍റെ  ഓര്‍മയില്‍
ഒരു വിളിക്കായി........... ഒരു തഴുകലിനായി ,,,,,,........!!!!!!!!!!!

Monday, December 10, 2012

ശാപ ജന്മങ്ങള്‍ ;;;;!!!!


ഇരുള്‍ മൂടിത്തുടങ്ങുന്ന ആകാശത്തിനു  മഴ മേഘങ്ങള്‍ ഇണകളായി  എത്തിതുടങ്ങുന്നതും  നോക്കി ഇരിക്കാന്‍ നല്ല രസമാണ് ദൂരെ നിന്ന് അമ്പലത്തിലെ കീര്‍ത്തനങ്ങള്‍  കേള്‍കാം പള്ളികളില്‍ നിന്ന് ബാങ്ക് വിളിയും മണി നാദങ്ങളും ഉയരുന്നുണ്ട് 
പാര്‍പ്പിടങ്ങളില്‍ വിളക്ക്  തെളിയുമ്പോള്‍ തന്നെ ആകാശത്ത് കൊള്ളിയാന്‍ മിന്നിമറയുന്നതും പ്രകൃതി നടുങ്ങുന്നതും കാണാം 
പതിയെ തുടങ്ങി അര്‍ത്ഹ്ല്ച്ചു പെയ്യുന്ന മഴയുടെ സീല്‍കാരങ്ങള്‍ കേട്ട് കൊണ്ട് സന്ധ്യാ നേരത്ത് "ജാനുവമ്മ"  ഉമ്മറത്തിരിക്കുന്നത് ഞന്‍ പലവട്ടം കണ്ടിട്ടുണ്ട് നായ്കളുടെ കുരയും കുറുനരികളുടെ ഓരിയിടലും കേട്ടുകൊണ്ട് ഞങ്ങള്‍ തിണ്ണയിലിരുന്നു  കഥകള്‍ പറയും 
ഞങ്ങള്‍ ഒരുപാടു പേരുണ്ട് പക്ഷെ തൊട്ടയല്‍പക്കത്ത് ജാനുവമ്മ തനിച്ചാണ് 
പകല്‍ നേരങ്ങളില്‍ അവര്‍ വെറുതെ പിറുപിറുക്കുന്നതും  ആരെയൊക്കെയോ പ്രാകുന്നതും കാണാം , അതെ ഇപ്പഴും അവരവിടെ ഇരിപ്പുണ്ട് ചുണ്ടുകള്‍ അനങ്ങുന്നുമുണ്ട് ആരെയെങ്കിലും പ്രാകുന്നതാവണം 
 എന്തിനായിരിക്കും ,,,,,??
എന്തായിരിക്കും ........??
ശാപവാക്കുകള്‍ ,,,,,!!!!!!!
സ്ത്രീ ശാപം ദ്വംസനത്തിനു കാരണമാവുമെങ്കില്‍ വര്‍ഷങ്ങളായി ജാനുവമ്മ ശപിക്കുന്നതിനു മറുതല മുണ്ടായിരിക്കുമോ ,,,
ജാനുവമ്മ ഞങ്ങളുടെ നാട്ടില്‍ വന്നിട്ട് വര്‍ഷങ്ങളായി 
എവിടെനിന്ന് വന്നെതെന്നു ആര്‍ക്കുമറിയില്ല .
നാട്ടുകാര്‍ക്ക് അവരെ ഇഷ്ടവുമല്ല കാരണം വാ തുറന്നാല്‍  ശാപവാക്കുകളുടെ പേമാരി തന്നെയായിരിക്കും  നല്ലകാര്യങ്ങള്‍ക്ക് പോകുമ്പോള്‍ മുന്‍പില്‍ കണ്ടല്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ലത്രെ 
എല്ലാവരും ജാനുവമ്മയെ ഒരു ദുശകുനമായിട്ടാണ് കാണുന്നത് 
സത്യമോ മിത്യയോ  ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് 
" ഇതില്‍ എത്ര ശതമാനം വേര്‍തിരിവുണ്ടാവും ,,,,,???"
ഞാന്‍ പതിയെ മഴയിലേകിറങ്ങി  
നേര്‍ത്തു പെയ്യുന്ന മഴ ഈയല്‍ ചിറകുകള്‍ പോലെ  എന്നിലേക് ഊര്‍ന്നു വീണുകൊണ്ടിരുന്നു , ചെന്ന് നിന്നത് ജാനുവമ്മയുടെ പടിവാതില്‍കല്‍ 
ഞെട്ടിയ പോലെ അവര്‍ എഴുന്നേറ്റു എന്നെ തിരിച്ചറിഞ്ഞതിനാല്‍ ആവണം അവിടത്തന്നെ ഇരുന്നു 
കലങ്ങി ചുവന്ന കണ്ണുകള്‍  കരയുന്നതാണോ ,ആയിരിക്കും 
ഞാന്‍ കയറി ചെന്നതി ന്‍റെ  ഇഷ്ടമോ ഇഷ്ടക്കെടോ ആ മുഖത്തു പ്രകടമായില്ല 
അപ്പോഴും അവര്‍ പറഞ്ഞു കൊണ്ടിരുന്നു  
" തിരുള്നു ള്ളിപോണേ  ഒടുങ്ങിപോണേ  "
എന്‍റെ നെഞ്ചില്‍ ഭയത്തിന്‍റെ ഒരു ചീള് കുടുങ്ങി !!
എങ്കിലും ഞാന്‍ മെല്ലെ ശബ്ദിച്ചു 
'എന്താ ജനുവമ്മേ  വെറുതെയിരിക്കുന്നത് "
ഞാന്‍ ചോദിച്ചത് കേട്ടഭാവം ആ മുഖത്ത് കണ്ടില്ല ചുണ്ടുകള്‍ പക്ഷ ചലിക്കുന്നുണ്ട് 
"അരുത് ജാനുവമ്മേ   ആരെയും ശപിക്കാന്‍ '
ഞാന്‍ അറിയാതെ പറഞ്ഞുപോയി 
മുഖത്തുണ്ടായിരുന്ന ഭാവം മാറുന്നത് ഞാന്‍ കണ്ടു 
'ആര് പറഞ്ഞു  ഞാന്‍ ശപിക്കുകയാണെന്ന്  അല്ല ഞാന്‍ ശപിക്കുകയല്ല  ഇതെന്‍റെ  പ്രാര്‍ത്ഥനയാണ് കേള്‍കാന്‍ കഴിയുന്ന ദൈവങ്ങളോടുള്ള  പ്രാര്‍ത്ഥന 
ഞാന്‍ ഭയന്ന് നിന്നു  ഭദ്രകാളിയുടെ  മുഖ ഭാവം കണ്ട് 
'നശിക്കതിരിക്കില്ല എന്നെ ഇങ്ങനെയാക്കിയവര്‍ , ഒടുങ്ങി പോണേ  ദൈവമേ '
അവര്‍  പിന്നെയും പ്രാകല്‍  തുടര്‍ന്നു 
"ആരുടെ കാര്യമാ '
ഭയം ചെറുതായി എന്നെ വിട്ടകന്നപ്പോള്‍ ഞാന്‍ തിരക്കി 
ജാനുവമ്മ മഴയിലേക്ക്‌ മിഴിയയച്ചിരുന്നു 
പ്രപഞ്ചം നടുക്കികൊണ്ട് ഒരിടിമുഴങ്ങി  മിന്നല്‍ പിണര്‍ വായുവില്‍ പുളയുന്ന വെളിച്ചത്തില്‍  ആകാശത്തുനിന്നു ഊര്‍ന്നിറങ്ങുന്ന മഴ കാണാമായിരുന്നു .
ജാനുവമ്മ സംസാരിക്കുകയായിരുന്നു 
വര്‍ഷ ശിഷിരങ്ങളുടെയും ഋതു ഭേദ ങ്ങളുടെയും  ചലനം  ജാനുവമ്മയില്‍ നിന്ന് പിറകോട്ടു ചലിച്ചു 
അടുത്ത ബന്ധുവെന്ന് പറയാന്‍  ഉണ്ടായിരുന്ന ചെറിയമ്മകൂടി മരിച്ചപ്പോഴാണ് ഞങ്ങള്‍  കുടകില്‍ നിന്ന് കേരളത്തിലേക് വന്നത്,
 അമ്മയുടെ നാട് കുടകിലായിരുന്നു  അച്ഛന്‍  മലയാളിയും   നാടും വീടുമൊന്നും അറിയില്ല  ഞാന്‍  അച്ഛനെ കണ്ട ഓര്‍മയില്ല  ഇടക്കെപ്പോഴോ അമ്മയും മരിച്ചു 
പിന്നെ  ചെറിയമ്മ യായിരുന്നു ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത് 
ഭര്‍ത്താവിനൊപ്പം  അവിടം  വിടുമ്പോ സങ്കടമുണ്ടായിരുന്നു 
രണ്ടു കുട്ടികളാണ് ഒരാണും ഒരു പെണ്ണും 
അന്ന് സ്കൂള്‍ രാഷ്ട്രീയം  ചൂട്പിടിച്ച സമയം  മകന്‍  മിക്ക  ദിവസവും  അതിന്‍റെ പിറകെയായിരുന്നു  എനിക്ക് പേടിയായിരുന്നു എന്നാല്‍ അദ്ദേഹം അവനെ അനുകൂലിച്ചു  സംസാരിക്കുമായിരുന്നു  
ഒരിക്കല്‍  സ്കൂളില്‍ അടിയും വഴക്കുമുണ്ടായി  എന്തോ കാരണത്താല്‍  
അതിനു വധശ്രമത്തിനു കുറേപേരെ പോലീസ്  കൊണ്ടുപോയി കൂട്ടത്തില്‍ എന്‍റെ  മോനും  
അന്ന് തുടങ്ങിയതാണ്‌ നശിച്ച നാളുകള്‍  പോലീസിന്‍റെ  അടിയേറ്റ്  മകന്‍ കുറച്ചുകാലം ആശുപത്രിയിലായിരുന്നു  എഴുന്നേല്‍കാന്‍ വയ്യാതെ ഉള്ളതെല്ലാം വിറ്റു  ചിക്ല്‍സിച്ചു  ഫലമുണ്ടായില്ല   അവന്‍റെ മരണം  അദ്ദേഹത്തിനു  താങ്ങാന്‍ കഴിയുന്നതിനപ്പുറമായിരുന്നു 
ഒന്നോ രണ്ടോ തവണയുണ്ടായിരുന്ന  നെഞ്ച് വേദനയില്‍  അദ്ദേഹവും പോയി 
ജീവിക്കാനുള്ള എല്ലാ വഴിയും അടഞ്ഞു  ഒരു ജോലിക്ക് വേണ്ടി  ഓരോ വീടും കയറിയിറങ്ങി 
എന്നെ  പെണ്ണ് എന്ന  വര്‍ഗമായിട്ടു മാത്രമാണ്  ജനങ്ങള്‍ കണ്ടത്  
അവകാശികളില്ലാത്ത  മംസക്കോലം  !!!!!
 എന്‍റെ  വഴികളില്‍  എനിക്ക് തിരഞ്ഞെടുക്കാന്‍  വേറെ ഒന്നുമുണ്ടായില്ല  പട്ടിണി മാറണം  എന്‍റെയും  മകളുടെയും  
എന്നെ കണ്ട അതേ  കണ്ണോടെ  എന്‍റെ  മകളെയും  ആളുകള്‍ കാണാന്‍ തുടങ്ങിയപ്പോ   പതിനാറാം  വയസ്സില്‍  ജീവിതം തുടങ്ങേണ്ട പ്രായത്തില്‍ ഒരുകുപ്പിവിഷത്തില്‍  അവള്‍ക്ക്  ജീവിതം  അവസാനിപ്പിക്കാന്‍ കഴിഞ്ഞു .
ഇവിടെ എങ്ങനെയോ എത്തിപ്പെട്ടതാണ് "
ജാനുവമ്മ ഓര്‍ത്തെടുത്തു  ഓരോന്നം പറയുമ്പോള്‍ എനിക്ക് കാണാമായിരുന്നു  അവരുടെ  വഴികള്‍  
മാനസികനില  പൂര്‍ണമായും നഷ്ടപ്പെടാതെ  ഈ  സ്ത്രീ  ജീവിക്കുന്നു ആരെയൊക്കെയോ  പ്രാകിക്കൊണ്ട് ഇന്നും തുടരുന്ന ശാപവാക്കുകള്‍ .
ജാനുവമ്മ ഒന്നും അറിയുന്നില്ല  നഷ്ടങ്ങള്‍ സ്വയം ഉരുകിതീരുമ്പോള്‍ തന്നെ അവര്‍ പിറുപിറുക്കുന്നുണ്ട്
 'തലമണ്ണില്‍ കുത്തിപ്പോണേ  തിരുല്നുള്ളിപ്പോണേ '
മഴ തോര്‍ന്നിരുന്നു 
കണ്ണീര്‍ തുള്ളി പോലെ  ഇലച്ചാര്‍ത്തില്‍ നിന്ന് മഴത്തുള്ളികള്‍  വീഴുന്ന ശബ്ദം മാത്രം  ഞാന്‍ പതിയെ തിരിച്ചിറങ്ങി 
തണുത്ത ഈറന്‍ കാറ്റ് എന്നെ തഴുകി കടന്നു പോയി 
തിരിഞ്ഞു നോക്കുമ്പോള്‍  ജാനുവമ്മയുടെ  ചുണ്ടുകള്‍ ചലിക്കുന്നുണ്ട് !!!!!!!!!