പൊട്ടിപ്പൊളിഞ്ഞ താര്‍ റോഡിലൂടെ ഓട്ടോ ആടികുലുങ്ങി പോവുമ്പോള്‍ ആലോചിക്കുകയായിരുന്നു
വര്‍ഷങ്ങള്‍ക് മുന്‍പ് ഇത് വഴി വരുമ്പോള്‍ ഇടതൂര്‍ന്ന്‍ നില്‍ക്കുന്ന മരങ്ങളുണ്ടായിരുന്നു ..'കശുമാവിന്‍ കാടുകള്‍ ' ഇന്നിവിടം മരങ്ങള്‍ വെട്ടിമാറ്റി ചുടലപ്പറമ്പ് പോലെ വികൃതമായി കിടക്കുന്നു ...
വര്‍ഷങ്ങള്‍ ഒത്തിരിയായി ഇതുവഴി വന്നിട്ട്
നാല്പതു ദിവസത്തെ അവധിക്ക് നാട്ടില്‍ വരുന്നതിന്‍റെ തലേന്നാണ് പഴയ സഹപാഠിയെ കണ്ടുമുട്ടിയത് ജീവിതത്തിന്‍റെ അനുസരണ ഇല്ലാത്ത യാത്രയില്‍ ഓര്‍മ്മകള്‍ മാത്രമായ ചില ബന്ധങ്ങള്‍!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ഉണ്ട് ആഗ്രഹങ്ങള്‍ക്മീതെബാധ്യതകള്‍ കൂടിയപ്പോള്‍ ജീവിതവേഷങ്ങള്‍ പലതായി കെട്ടി ആടെണ്ടിവരും അതിനിടെ ചിലരെ മനസ്സറിയാതെ മറന്നുപോകും അത് സ്വാഭാവികം
ഞാന്‍ നാട്ടില്‍ പോകുന്നതിന്‍റെ തിരക്കിലായിരുന്നു ഇത്തിരി സാധനങ്ങള്‍ വാങ്ങണം എന്നുള്ളതുകൊണ്ട് കറങ്ങാനിറങ്ങിയ ആ സായാഹ്നത്തില്‍
ഈസ്സ ,, എന്നയോടെ കലാലയ ജിവിതത്തിലെ പഴയ കൂട്ടുകാരന്‍ മുന്നില്‍ വന്നപ്പോള്‍ ഞാനൊന്നു വിസ്മയിച്ചു !!!!
സംസാരത്തില്‍ ഭൂതവും വര്‍ത്തമാനവും ഭാവിയും കലര്‍ന്ന് ഒത്തിരിനേരം ഇരുന്നു അന്നേ മനസിലുറപ്പിച്ചതാണ് അവന്‍റെ വീട് വരെ പോകാന്‍ അവനോട് അത് പറഞ്ഞപ്പോള്‍ നേര്‍ത്ത പുഞ്ചിരിയോടെ അവന്‍ പറഞ്ഞു
അതെ നീ പോണം നീ കാണേണ്ട ചിലര്‍ അവിടുണ്ട്
കാര്യം തിരക്കിയപ്പോള്‍ അവന്‍ പറഞ്ഞു
എന്‍റെ കല്യാണം കഴിഞ്ഞു രണ്ടു കുട്ടികള്‍ ഉണ്ട്
ഹ അപ്പോള്‍ രണ്ടു മക്കളുടെ അപ്പനാണ് മുന്നില്‍ നില്കുന്നത്
പെട്ടന്ന് വണ്ടി ഒന്ന് കുലുങ്ങിയപ്പോള്‍ ഞാന്‍ ഓര്‍മയില്‍ നിന്നുണര്‍ന്നു
ഇതല്ലേ വീട് ....??
ഓട്ടോകാരന്‍ വീടിന്‍റെ മുന്‍പില്‍ നിര്‍ത്തിയിട്ടു ചോദിച്ചു ....
ഞാന്‍ തലകുലുക്കിക്കൊണ്ട് ഇറങ്ങി
പഴയ ഇരുമ്പ് ഗേറ്റ് തള്ളിയപ്പോള്‍ അത് പ്രയാസത്തോടെ മുരണ്ടു
മുറ്റത്തെ ഇലകള്‍ പൊഴിഞ്ഞ പ്ലാവിന്‍ ചോട്ടില്‍ ഉണങ്ങിയ ഇലകള്‍ തപ്പി തിന്നുന്ന ആട്ടിന്‍ കുട്ടി എന്നെ കണ്ടപ്പോള്‍ ' ഇതാരാ ' എന്നര്‍ത്ഥത്തില്‍ നോകിയിട്ടു ഒന്ന് കരഞ്ഞു
പിന്നെ അതിന്‍റെ ജോലി തുടര്‍ന്നു
മുന്‍വശത്ത് ആരെയും കണ്ടില്ല വാതില്‍ തുറന്നിട്ടിരുന്നു ഒന്ന് ശങ്കിച്ച ശേഷം പതിയെ അകത്തു കയറി മുരടനക്കി
വലതു ഭാഗത്തെ ഒരു കട്ടിലില്‍ ചുരുണ്ടുകൂടി ഒരു രൂപം കിടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു
ആ മനുഷ്യന്‍ എന്നെ കണ്ട് എന്തോ പറയാന്‍ തുടങ്ങും മുന്‍പേ ചുമ തുടങ്ങി നിര്‍ത്താതെ അപ്പോഴേക്കും വാതില്‍കല്‍ സ്ത്രീകളുടെ മുഖങ്ങള്‍ പ്രത്യക്ഷപ്പെട്ടു
ഞാന്‍ സ്വയം പരിചയപ്പെടുത്തി
ഒത്തിരി സംസാരിച്ചു കട്ടിലില്‍ കിടക്കുന്ന വൃദ്ധന്‍ അവന്‍റെ വാപ്പയായിരുന്നു
വര്‍ഷങ്ങള്‍ക് മുന്‍പ് ഞാന്‍ ഇദ്ദേഹത്തെ കണ്ടിരുന്നു പഴയ രൂപവുമായി ഇദേഹത്തിനു ഒരു സമ്യവുമുണ്ടായിരുന്നില്ല
ഞാന്‍ വീടാകെ നോക്കി വൃത്തികേടായ ചുമര്‍ , അന്തരീക്ഷത്തില്‍ മരുന്നിന്‍റെ ഗന്ധം തങ്ങി നില്‍പുണ്ട്
"കുഞ്ഞുങ്ങളെവിടെ "
ഞാന്‍ ചോദിച്ചു
"അകത്തുണ്ട് ...കിടക്കുവാണ്"
ഞാനൊന്നു സംശയിച്ചു വല്ലപനിയോ ആയിരിക്കും
"വാ മക്കളെ കാണാം "
അവര്‍ എന്നെ അകത്തെ മുറിയിലേക്ക് ക്ഷണിച്ചു
ഞാന്‍ അവിടെ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു
കട്ടിലില്‍ പായ വിരിച്ചു രണ്ടു പൈതലുകള്‍ കിടക്കുന്നു
ഒരു കുട്ടിയുടെ രണ്ടു കൈകള്‍ വിണ്ടു കീറി കൈപത്തിയുടെ സ്ഥാനത്ത്
വലിയ രണ്ടു വിരല്‍ പോലെ
വീര്‍ത്ത വലിയ കാലുകള്‍ നീട്ടി വെച്ച് കടക്കുന്നു അതിലെ വേദന മുഴുവന്‍ ഹൃദയത്തിലേക്ക് ആവാഹിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്
തലയുടെ വലുപ്പം എന്നെ ഭയപ്പെടുത്തി വികൃതമായ കൈകള്‍ നീട്ടിവെച്ചു കിടക്കുന്ന കുഞ്ഞുങ്ങളെ ഞാന്‍ ഇമവെട്ടാതെ നോക്കി
എന്താണ് പറയേണ്ടത് എന്നറിയാതെ നിന്നു പോയി
എന്‍റെ കയ്യിലുണ്ടായിരുന്ന ചോക്ലേറ്റ് പൊതി ഞാന്‍ അവര്‍ക്കരികില്‍ വെച്ചു
എന്‍റെ മൗനം കണ്ടിട്ടാവണം ആ ഉമ്മ സംസാരിച്ചത്
''ആ മരത്തിനടിക്കുന്ന മരുന്ന് കാരണമാ ഇതൊക്കെ ''
എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷത്തിന്‍റെ ഇരകള്‍ !!!!!!!!
ആ കുഞ്ഞുങ്ങളുടെ മുഖത്ത് നോക്കുമ്പോള്‍ കരള്‍ പറിഞ്ഞു പോകുന്ന വേദന തോന്നും
രണ്ടു കുഞ്ഞുങ്ങളുടെ ജീവന്‍ മാത്രമല്ല ഈ വിഷം കാര്‍ന്നു തിന്നുന്നത് ഒരു കുടുംബത്തെ തന്നെയാണ്
ദൈവത്തിന്‍റെ വികൃതിയോ ഭരണകൂടത്തിന്‍റെ പിടിപ്പുകേടോ ??
ആരെയാണ് പഴിക്കേണ്ടത് ....അറിയില്ലായിരുന്നു
ഇത്രമേല്‍ ദുരിതം പേറാന്‍ അവര്‍ എന്ത് തെറ്റായിരിക്കും ചെയ്തിട്ടുണ്ടാവുക,,,,,,,, മുജ്ജന്മ ശാപമെന്ന് പറഞ്ഞൊഴിയാന്‍ പറ്റില്ലല്ലോ
ആ കുഞ്ഞുങ്ങളുടെ ചുണ്ടില്‍ ഒരു കുഞ്ഞു ചിരിയെങ്കിലും വിടരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു .............
അതുണ്ടായില്ല ,,,,,വിഷാദമായ ആനോട്ടം മതി സൂചിമുന നെഞ്ചില്‍ കുത്തിയിറക്കുന്ന വേദനക്ക് ......
ഒരുപാട് ജീവിതങ്ങള്‍ ഇനിയുമുണ്ട് നമ്മള്‍ കാണാത്തത് എന്‍ഡോസള്‍ഫാന്‍
എന്ന വിഷമരുന്നിന്‍റെ ഇരകളായവര്‍
മരണത്തിന്‍റെ നിലവിളി ഒളിഞ്ഞിരിക്കുന്ന ഒത്തിരി വീടുകള്‍ !!!!!!!!!!

No comments:
Post a Comment