ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Monday, November 19, 2012

ഉഹദിനരികെ ......................!!!!!!!!


ആ മലനിരകളില്‍ നിന്നുള്ള കാറ്റിനു വല്ലാത്ത ശാന്തതയാണ് ഏതോ വേദന കടിച്ചമര്‍ത്തി ക്കൊണ്ടെന്നോണം പര്‍വതങ്ങള്‍ നില്‍കുന്നു......അവിടത്തെ മണല്‍ തരികള്‍ ഇന്നും പാടിപ്പു കഴ്തുന്നുണ്ടാവണം ആ മഹാമാനീഷിയെ
          ഉഹദ് രണാങ്കണത്തിന്‍റെ ഓര്‍മ്മകള്‍ ആ താഴ്വരയില്‍ മയങ്ങിക്കിടപ്പുണ്ട്  വേദനയേറിയ കാഴ്ചയ്ക് സാക്ഷിയായതു കൊണ്ടാവാം ആ ചെറുമല ഭൂമിയില്‍ ലയിക്കാനെന്നോണം ധൂളികലായി വായുവില്‍ നിറയുന്നുണ്ട് 
             പര്‍വത താഴ്വരയിലെ കമ്പിവേലി ദൂരെ നിന്നു കാണാം അവിടെത്തെ  മൈതാനി നിറയെ അറബി രീതിയിലുള്ള പൌരാണിക സാധനങ്ങള്‍ ,ഈന്തപ്പഴം ,തസ്ബീഹ് മാലകള്‍ ,തുടങ്ങിയവ വില്‍കുന്ന കച്ചവടക്കാര്‍ .
ഉഹദിന്‍റെ മണ്ണിലൂടെ കാലമര്‍ത്തി നടക്കുമ്പോള്‍ നെഞ്ചില്‍ വല്ലാത്ത പിടച്ചിലും വേദനയും തോന്നി ഇവിടെത്തെ മണലില്‍ ഒരു വീര നായകന്‍റെ രക്തം വീണലിഞ്ഞത് കൊണ്ടാവണം 
ചതുരകമ്പിവേലിയുടെ അകത്തു മൂന്നു കബറിടം കാണാം , കല്ലുകള്‍ കൊണ്ടുള്ള അടയാളം മാത്രമാണത്, അല്ലാഹുവിന്‍റെ സിംഹം ഹബീബിന്‍റെ പ്രിയപ്പെട്ട പിത്രവ്യന്‍ അവിടെ ഉറങ്ങുന്നുണ്ട് ഹംസത്തുല്‍ കര്‍റാര്‍  എന്ന വീര കേസരി .
ഉഹദ് യുദ്ധഭൂമി വര്‍ഷങ്ങളുടെ പഴക്കമുണ്ടായിട്ടും സുശാന്തമായി നില കൊള്ളുന്നുണ്ട് ,, കിടിലം കൊള്ളിക്കുന്ന യുദ്ധ കാഹളത്തില്‍ ശത്രു സൈന്യത്തെ തിരുത്തിയോടിച്ചു വിജയക്കൊടി പറപ്പിക്കുന്നതിനിടയില്‍ ചതിപ്രയോഗത്തിലൂടെ ആ മണ്ണില്‍ ശഹീദായ വീറുറ്റ പോരാളിയെ ഓര്‍കുമ്പോള്‍ അന്തരീക്ഷത്തില്‍ നിറയുന്ന പൊടിപടലങ്ങള്‍ ക്കൊപ്പം തക്ബീറിന്‍റെ ധ്വനി ഉയരുന്നതും അവിടെ ഹംസത്ത് എന്ന വീര സിംഹം ഗോരമായ യുദ്ധ കാഹളത്തില്‍ മുശ്രിക്കുകളുടെ പേടിസ്വപ്നമായി പോരടുന്നതും മനക്കണ്ണില്‍ കാണാം, ആ വാളിന്‍റെ സീല്‍കാരം ഹൃദയത്തില്‍ തട്ടുന്നപോലെ ,,,,,,,,,!!!!!!,,, ഒപ്പം ആ  മണ്ണില്‍ നില്‍കുമ്പോള്‍  ഒരു വിറയലുണ്ട്  ആചെറുമലയുടെ  മുകളിലെത്തുമ്പോള്‍  മനസ്സില്‍ ഒരു തേങ്ങലുണ്ട്  ഹൃദയത്തില്‍  നൊമ്പരമുണ്ട്  എന്തൊക്കെയോ  ബാക്കി  വെച്ചാണ്  ആ മഹാന്‍ ഉഹദിലെ  താഴ്വരയില്‍  ശഹീദായത്  അവിടത്തെ  അന്തരീക്ഷത്തില്‍  ഇന്നും ഉഹദിലെ  പോര്‍ വിളികള്‍  മുകരിതമാണെന്നു  തോന്നും ...... അതു  കൊണ്ടാവണം  പര്‍വതങ്ങള്‍  ഒരുമൌനത്തിലെന്നപോലെ  അവാച്യമായ  നൊമ്പരത്തി ന്‍റെ  കഥയും പേറി  എന്തോ കാത്തു നില്‍കുന്നത്‌        !!!!!!!!!!!!!!!!!   
(ചെറു മലയുടെ പേരാണ്  ജബല്റുമാ )

Saturday, November 17, 2012

വിശ്വാസം അതല്ലേ എല്ലാം !!!! ചില(അന്ധ )വിശ്വാസത്തില്‍ നിന്ന്!!!!!!
       അടുപ്പിലെ ആളികത്തുന്ന തീ ഇടയ്ക്കിടെ പാമ്പിന്‍റെ സീല്‍കാരം
പോലെയുള്ള
ശബ്ദമുണ്ടാകുമ്പോള്‍ ചേച്ചി പറയുന്നത് കേട്ടിട്ടുണ്ട്
തീ എന്തിനാണാവോ ചീറ്റുന്നത് വല്ലതും സംഭവിക്കാനുണ്ടോ ??
സംഭവിക്കാനുള്ളത് എന്ത് തന്നെ ആയാലും തീ ചീറ്റിയില്ലെങ്കിലും സംഭാവിക്കില്ലേ
എന്ന് എന്നൊരു സംശയം എനിക്കുണ്ടായിട്ടുണ്ട്
ചേച്ചി അടുപ്പത്ത് ചോറുകലം വെച്ച് തിരിയുമ്പോള്‍ ഞാന്‍ ചിരട്ട എടുത്തു
തീയിലിടും അപ്പോള്‍ അതേ ചീറ്റല്‍ കേള്‍കാം !
ചിരട്ട ഇല്ലാതെയും ഇടയ്ക്കിടെ ആ ശബ്ദം ഉണ്ടാവാറുണ്ട് തമ്മില്‍ നേരിയ വ്യത്യാസം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട് ഉറപ്പുള്ള വസ്തു കത്തുമ്പോള്‍ ആസ്വരം കേള്‍കാം
പക്ഷെ .........
വീട്ടുമുറ്റത്തെ മരത്തിലിരുന്നു കാക്ക കരഞ്ഞാലോ ????????
വിരുന്നുകാര് വരുമോ
സത്യത്തില്‍ എനിക്ക് അറിയില്ല പഴയ ആളുകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്
"ഹോ കാക്ക കരയുന്നുണ്ട് ഇന്ന് ആരെങ്കിലും വിരുന്നു കാണും "
അന്നൊക്കെ പാടിനടക്കാറുണ്ട്
"വിരുന്നു വിളിക്കും കാക്കേ ഇരുന്നു വിളി തീറ്റ വിളിക്കും കാക്കേ പറന്നു വിളി "
എന്ത് തന്നെ ആയാലും കാക്ക കരഞ്ഞാലും ഇല്ലേലും എന്റെ വീട്ടില്‍ പണ്ടൊക്കെ ആഴ്ചയില്‍
ഒന്നോ രണ്ടോ വിരുന്നുകാരുണ്ടാവും !!!
          
എന്നാല്‍ ഞാന്‍ അതിശയിച്ചു പോയ വേറൊന്നുണ്ട്
"കടുക് താഴെ പോയാല്‍ വഴാക്കുണ്ടാവും" എന്ന്    
അതിന്‍റെ സാരം എത്ര ആലോചിച്ചിട്ടും പിടികിട്ടിയിരുന്നില്ല എനിക്ക്, എന്താണ് കടുകും വഴക്കും തമ്മിലുള്ള ബന്ധം ഇതൊക്കെ സത്യമാണോ അറിയില്ല എന്നാല്‍' ഞാന്‍ ഇത് കണ്ടപ്പോള്‍ ത്രിശങ്കുവില്‍ ആയിപ്പോയി
ഞങ്ങള്‍ ദുബായിലുള്ള സമയത്ത് എല്ലാ വെള്ളിയാഴ്ചയും ഭക്ഷണം ഉണ്ടാകുമ്പോള്‍ റൂമിലുള്ള എല്ലാവരും കാണും ആ ദിവസങ്ങള്‍ പച്ചക്കറികള്‍ ആണ് കൂടുതലും മറ്റു ദിവസങ്ങള്‍ നോണ്‍ ഉണ്ടാകും അന്ന് ഞങ്ങള്‍ സദ്യക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി , സാമ്പാര്‍
അവിയല്‍ തോരന്‍ തുടങ്ങി എഴെട്ടുകൂട്ടത്തിനുള്ളത് അരിഞ്ഞു വെച്ചു
ജോലി ചെയ്യുന്നതിനിടെ ഒരാളുടെ കൈ തട്ടി "കടുക്'' താഴെ പോയി ഒരെണ്ണം പോലും നില്‍കാതെ ഇനി കടുകില്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല കടകള്‍ ഉച്ചക്ക് ശേഷമേ തുറക്കുള്ളൂ
എന്ത് ചെയ്യാമെന്ന് ആലോചിച്ചിരിക്കുമ്പോള്‍ ഒരുത്തന്‍ പറഞ്ഞു
'കടുകിന് പകരം തട്ടിയിട്ടവന്‍റെ തലവെട്ടിയിടാം '
"അത് ശരിയാ അതാകുമ്പോ അകത്തുഒന്നുമില്ലല്ലോ " അടുത്തയാള്‍ കമന്‍റ്
തമാശ പറഞ്ഞു ഒടുക്കം തട്ടിയിട്ടവന്‍ ചൂടായി തെറിവിളിയായി അടിയായി അടുക്കള മൊത്തം അലങ്കോലമായി അന്ന് എല്ലാവരും പട്ടിണിയായി കാരണം ചോരുകാലം അടിക്കിടെ ചോറുപാത്രം താഴെ പോയിരുന്നു
ഞാന്‍ തലയില്‍ കൈ വെച്ചിരുന്നുപോയി,, ദൈവേ ഇന്ന് ഞാന്‍ പട്ടിണി !!!!!!!
ഹ്ഹോ ഒരു കടുക് കാരണം എന്തൊക്കെ പുകില്
അത് കഴിഞ്ഞു കുറെ കാലത്തിനു ശേഷം സൗദിയില്‍ വെച്ചു എന്‍റെ ഒരു കൂട്ടുകാരന്‍റെ
കയ്യില്‍ നിന്നും കടുക് താഴെ വീണു അപ്പോള്‍ ഞാന്‍ പഴയ കഥ അവനോട് പറഞ്ഞു
ശേഷം ഞാന്‍ പുറത്തു പോയി ഏകദേശം ഒന്നൊന്നര മണിക്കൂറിനു ശേഷം തിരിച്ചു വരുമ്പോള്‍ കാണുന്നത് അവന്‍ കടുകും പെറുക്കിക്കൊണ്ടിരിക്കുന്നതാണ് എന്നെ കണ്ടതും അവന്‍ പറഞ്ഞു
"വീണത്‌ മുഴുവന്‍ ഞാന്‍ എടുത്തിട്ടുണ്ട് ഇവടെ പ്രശ്നമൊന്നും വേണ്ട " ഞാന്‍ അത് കണ്ട് ചിരിക്കണോ കരയണോ എന്നറിയാതെ നിന്നുപോയി!!!!!!!!!!!!!!!!!!!!!

ഇതള്‍ കൊഴിഞ്ഞ പൂവ് പോലെ !!!!!!!!!

   അന്ന് അവസാനമായി അവളെ കാണുമ്പോള്‍ മുഖത്തുണ്ടായിരുന്ന  പുഞ്ചിരിയില്‍ സങ്കടമാണോ ഒളിഞ്ഞിരിന്നത്, ഓര്‍ത്തെടുക്കാന്‍ ഇത്തിരി പ്രയാസം അറിയില്ല എന്ത്കൊണ്ടാണെന്ന്. എന്നാല്‍ ഇടയ്ക്കിടെ ആ കൊച്ചു പെണ്‍കുട്ടി നേര്‍ത്ത നൊമ്പരമായി മനസിലൂടെ കടന്നുപോകും കാരണമന്യേ!!!!                                 എന്തുകൊണ്ടോ അവള്‍ മനസ്സില്‍ തട്ടി അവിടെ നില്‍കുന്നു                                       മുംബൈ നഗരത്തിന്‍റെ തിരക്കില്‍ കസായിവാടയിലെ ആ ഗല്ലികള്‍ക്ക് പേര് പോലെ തന്നെ ബാലിമൃഗങ്ങളുടെ മണമുണ്ട്  വൃത്തിഹീനമായ ആ തെരുവില്‍ ഒരുപാട് മനുഷ്യക്കോലങ്ങള്‍ വേഷംകെട്ടി ജീവിക്കുന്നു    എല്ലാ ദിവസവും ആ പെണ്‍കുട്ടി എന്‍റെ കടയില്‍ വരുമായിരുന്നു പ്രായം അന്ന് അവള്‍ക് പതിമൂന്നില്‍ കൂടില്ല തലയും കഴുത്തും മറച്ചു വിടര്‍ന്ന മുഖം മാത്രം ഒഴിവാക്കി തട്ടം കൊണ്ട് ചുറ്റിക്കെട്ടിയാണ് അവള്‍ നടന്നിരുന്നത് ഷാളിന്‍റെ ഒരു തലം ഇടതു കൈ കൊണ്ട് എപ്പോഴും ചുറ്റിക്കൊണ്ടിരിക്കും    വെളുത്ത പല്ലുകള്‍ക്കിടയില്‍ പുകയിലക്കറ പറ്റിപ്പിടിച്ചിട്ടുണ്ട് കഴുത്തില്‍ തൂക്കിയിട്ട നീളന്‍ കല്ലുമാലയിലെ നേര്‍ത്ത പ്രകാശം കണ്ണുകളിലും പ്രതിബിംബിച്ചു കാണാം !!!!!!!!   കുസൃതി നിറഞ്ഞ ആ കൊച്ചു സുന്ദരിക്ക് ഇഷ്ടം പാന്‍മസാലകള്‍ ആണ് അത് ചവച്ചു കൊണ്ടിരിക്കണം അത് ആ നഗരത്തിന്‍റെ  ശാപമാണ് 
ഓരോ കൊച്ചു കുട്ടികളും ഗുട്ക എന്ന വിഷം ഉപയോഗിക്കുന്നു അത് മയക്കുമരുന്ന് പോലുള്ളവയിലെകുള്ള ചവിട്ടു പടിയാണ്
 കയ്യിലെ കുഞ്ഞു പഴ്സില്‍ എപ്പോഴും സ്ടോകുണ്ടാവും, തീരുമ്പോള്‍
 കടയില്‍ ഓടിവന്നു നീട്ടി വിളിക്കും   
"അബേ....മദ്രാസീ.....ഏക്‌......പാന്‍ ദേ" 
 ഞാന്‍ ആദ്യമാദ്യം അന്തം വിട്ടു നില്‍കുമായിരുന്നു 
എന്തൊരു ചോദ്യം ഇത് മര്യാദയുടെ കണിക അവളുടെ വാക്കുകളില്‍ ദര്‍ശിക്കാന്‍ പറ്റില്ല!!!!!!
ഒരുദിവസംഅവള്‍വന്നപ്പോള്‍ ഞാന്‍ചോദിച്ചു                                                                                        "നീസ്കൂളില്‍ പോവാറില്ലേ" 
"നഹീ....." 
ഭാവഭേദമില്ലാതെ പറഞ്ഞു 
ഞാന്‍ ചോദിച്ചു 
" ക്യൂ "
മറുപടി പറയാതെ അവള്‍ തിരിഞ്ഞോടി 
കുറച്ചു കഴിഞ്ഞു തിരികെ വന്നു പറഞ്ഞു  
 "മേരെ കോ സ്കൂള്‍ ജാന അച്ഛാ നഹി ലഗ്താ" 
 ഞാന്‍ ഒന്ന് മന്ദഹസിച്ചു  പിന്നെ ചോദിച്ചു
 "ഹെ പരാഗ് ക്യൂം കാതാഹ
അവള്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു
 പിന്നെ പറഞ്ഞു
"മേരാ മമ്മ ബി കാരഹീഹു"
ഞാന്‍ പറഞ്ഞു
"ഇത് കഴിച്ചാ സൌന്ദര്യം കുറയും ഇനി മേല്‍ കഴിക്കരുത്"
അവള്‍ അത്ഭുതത്തോടെ ചോദിച്ചു 
"സച്ചി ബത്ത്ഹെ ക്യാ"
ഞാന്‍ പറഞ്ഞു "ഹാ സച്ചി ഹും" 
"ടീകെ ഓര്‍ നഹി കായെങ്കെ"   
എനിക്ക് സന്തോഷമായി.
പക്ഷെ കുറെ കഴിഞ്ഞ് വീണ്ടും വന്നു അവള്‍
"മേരെകോ നഹി ഹോതാ"                                                                                                    ഞാന്‍ ചോദിച്ചു "ക്യാ"
"കുച്ച് കാനെകാഹെ" അവള്‍ പറഞ്ഞു
 ഞാന്‍ പൊട്ടിച്ചിരിച്ചു 
  പിന്നെ രണ്ടു ചോക്ല്ലെറ്റ് എടുത്തു കൊടുത്തു
"ഹെ കാഹോ  അച്ചാഹെ" 
    പിന്നീട് മിട്ടായി മാത്രം കഴിക്കുമായിരുന്നു കടയില്‍ വന്നിട്ട് ഒരുപാട് നേരം വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കും ഒരിക്കല്‍ ഞാന്‍ പറഞ്ഞു 
"നാളെ മുതല്‍ സ്കൂളില്‍ പോണം " 
"നഹീ മെ നഹീ ജായെകാ" 
ഞാന്‍ ചോദിച്ചു
 "അതെന്താ ....?
മേരെകോ സ്കൂള്‍ നഹീ ജാനാഹെ" 
 "ഓക്കേ നിനക്കെന്താ ഇഷ്ടം" 
"മേരെകോ ഷാദീ കര്‍നെകാഹെ"  ഞാനൊന്നു ഞെട്ടി  വണ്ടും ചോദിച്ചു  
 "ക്യാ"
മെ ആപ് കീ സാത് കേരള ആക്കേ ആപ്സേ ശാദീ കരേങ്കെ" 
ഞാന്‍ പുഞ്ചിരിയോടെ അവളേ നോക്കി പിന്നെ  പറഞ്ഞു 
 "ഓക്കേ കബ് ജായേഗ" 
"ആപ് ജാനേകാ തബ്"
  അന്നവള്‍ പോയി പിന്നെ കുറെ ദിവസത്തേക്ക് അവളെ കണ്ടില്ല  ഒരു ദിവസം അവള്‍ വന്നു ഞാന്‍ ചോദിച്ചു 
 "കുറെ നാളായല്ലോ കണ്ടിട്ട് എവ്ടെയായിരുന്നു"
  "മമ്മാകാ ഗാഉ ഗയാത്ത കല്‍ ആയ"  അവള്‍ സന്തോഷമില്ലാതെ പ റഞ്ഞു
 "കൈസാഹെ ഉദര്‍" ഞാന്‍ ചോദിച്ചു 
"അച്ഛാ നഹീ" അവള്‍ പറഞ്ഞു ഞാന്‍ ചോദിച്ചു 
"അതെന്തു പറ്റി " 
"ഒഹാ ആദമീനഹീ ഹെകാലി ജഗാ ഇദര്‍ ദേകോ കിതനാജന്‍ഹെ 
   "ശരി  നമ്മള്‍  എന്നാ  കേരളത്തില്‍പോവുന്നത്" 
മെ നഹീ ആയഗാ" അവള്‍ പറഞ്ഞു   ഞാന്‍ ചിരിച്ചു പിന്നെ ചോദിച്ചു    
  "അതെന്താ" അവള്‍ പറഞ്ഞു
  "ഇതര്‍ അച്ചാഹെ"    
    അപ്പോള്‍ കുറെ പെന്‍ കുട്ടികള്‍ അവളെ ദൂരെ നിന്ന് വിളിച്ചു "ജൂനീ ആഒ"  അവള്‍ ഓടിപ്പോയി അവരുടെ  കൂട്ടത്തില്‍ ഇരുന്നു ഞാന്‍ കുറച് നേരം അത് നോക്കി  നിന്നു അപ്പോഴാണ് അത് ശ്രദ്ധിച്ചത്‌ അഞ്ചു കുട്ടികളും ചേര്‍ന്ന് പുകയില പായ്ക്ക് പൊട്ടിച്ചു ചുണ്ടിനടിയില്‍ തിരുകുന്നു കൂട്ടത്തില്‍ ആ കുട്ടിയും.വല്ലാത്ത സങ്കടം തോന്നി എനിക്ക് അവളെ കാണുമ്പോള്‍ ഞാന്‍ എന്‍റെ  കൊച്ചനിയത്തിയുടെ മുഖം അവളില്‍ കണ്ടിരുന്നു, ഒരു വാത്സല്യം ഉണ്ടായിരുന്നു  ,എന്ത് കൊണ്ടോ അന്ന് മുതല്‍ ആ ഗല്ലിയോട് എനിക്ക് വെറുപ്പ് തോന്നി  പിന്നെ അവിടം വിടണമെന്ന് തോന്നി അങ്ങനെ  അവിടന്നു ഞാന്‍ നാട്ടിലേക് മടങ്ങി  കുറെ നാളുകള്‍ക്ക് ശേഷം ഗള്‍ഫിലെകുള്ള യാത്രക്ക് വേണ്ടി മുംബൈലെത്തി കൂട്ടത്തില്‍ കസായിവാടയിലും പരിചയക്കാരോട് സംസാരിച്ചു നില്കുന്നതിനിടെ അവള്‍ നടന്നു പോവുന്നത് കണ്ടു ഓടി പിറകിലെത്തി വിളിച്ചു "ജൂനീ" 
തിരിഞ്ഞു നോകിയ അവള്‍ അതിശയത്തോടെ ചോദിച്ചു "ഹരേ ഭയ്യ ആപ്"
ഞാന്‍ പുഞ്ഞിരിയോദ് ചോദിച്ചു
 "കൈസാഹെ" 
 "ടീക്‌ ഹെ ആപ്കോ" 
'അച്ഛാ ഹെ
 ഹ ഭയ്യ മേരെ ഷാദീ ഹോഗയേ ഹെ  ഞാന്‍ കണ്ണ് മിഴിച്ചു  പ്രായ പൂര്‍ത്തിയാവാത്ത ഈ കുട്ടിക്ക് കല്യാണമോ  കുറച്ചകലെ  ഓറഞ്ച് വില്കുന്ന പയ്യനെ ചൂണ്ടി അവള്‍ പറഞ്ഞു "ഓ മേരെ ആദ്മീ" ഞാന്‍ സങ്കടത്തോടെ അവളേ നോകി എന്തൊരു  ജീവിതമാണ് ഇവുടുത്തെ  "ആളെങ്ങനെ നല്ലയാളാണോ" ഞാന്‍ ചോദിച്ചു അവളുടെ മുഖം "വാടി ഓ പാഗല്‍ ഹെ ഹര്‍ടൈം ചരസ് മെ ഹെ"
അവളുടെ മുഖത്തെ വിഷാദം എന്‍റെ മനസ്സില്‍ നോവായി മാറി 
"ചോടോ ഭയ്യ ആപ് കബി ആയ കിദര്‍ത ഇത്ന ദിന്‍" ഞാന്‍ മറുപടി പറഞ്ഞില്ല അവളെ തന്നെ നോകി നിന്നു പഴേ പ്രസരിപ്പ് ഒട്ടുമില്ല വാടിയ പൂവ് പോല്‍ ......
ഞാന്‍ പറഞ്ഞു 
 "ഞാന്‍ പോകുവാണ് ഇന്ന് തന്നെ"
  "ഭയ്യ മെ ബി ആഊം ആപ്കെ സാത് ആജ്‌" 
ചോദ്യം എന്നെവല്ലാതെ ഉലച്ചു 
"മോളെ ഞാന്‍ നാട്ടിലെകല്ല സൌദിയിലേക്ക് ആണ്"
"കോയി ഭാത് നഹീ ഭയ്യ ടീക്‌ ഹെ" അവള്‍ യാത്ര പറഞ്ഞു ആ തിരക്കില്‍ ലയിച്ചു  ഇന്നിപ്പോ വര്‍ഷങ്ങള്‍ കഴിഞ്ഞു മനസ്സില്‍ ഒരുപാട് വേദനകള്‍ നിറഞ്ഞ മുഖങ്ങളിലോന്നായി  ഇന്നും അവളുണ്ട് മായാതെ!!!!!!!!!!!!!                                              {eessa shahulam 00966534022524}

എന്‍റെ യാത്രയില്‍ നിന്ന്     നിശീഥിനിയെ കീറിമുറിച്ചുകൊണ്ട് മംഗള എക്സ്പ്രസ്സ്‌ ഓടിക്കൊണ്ടിരുന്നു, ജനറല്‍ കമ്പാര്‍ട്ട്മെന്‍റ് സിംഹഭാഗവും യാത്രക്കാരാല്‍ നിറഞ്ഞിരിക്കുന്നു ചെറിയ താളത്തോടെ  എല്ലാവരും മൂകമായി ഇരിപ്പുണ്ട് ചിലര്‍ ഇടയ്ക്കിടെ കണ്ണുചിമ്മി ആടുന്നു നിദ്ര വന്നു എത്തി നോക്കുന്നപോലെ
     രാവിന്‍റെ എത്രാമത്തെ യാമ മാണിതെന്നു പുറത്തേക്ക് നോക്കിയപ്പോള്‍ വെറുതെ മനസ്സ് ചോദിച്ചു അറിയില്ലല്ലോ മറുപടി പറയാന്‍ ,അല്ലെങ്കില്‍ എത്ര യാമങ്ങളുണ്ടാവാം രാത്രിക്ക് ,അര്‍ദ്ധ ചന്ദ്രന്‍റെ നേരിയ വെളിച്ചം അകലെ മലമടക്കുകളില്‍ തട്ടുന്നുണ്ട് ചെറിയ കാറ്റില്‍ അവിടുത്തെ മരങ്ങള്‍ ഇളകിയാടുന്നു  കയ്യിലിരുന്ന പുസ്തകത്തിലേക്ക് പിന്നെയും കണ്ണ് നട്ടു, വായിച്ചു ബോറടിച്ചതു കൊണ്ടാവണം നിദ്രാദേവി പതിയെ എന്നെയും പൊതിഞ്ഞു .
       കമ്പാര്‍ട്ട് മെന്‍റ്  ആകെ ബഹളം കേട്ടാണ് ഞാന്‍ ഉണര്‍ന്നത് ആളുകള്‍ ഇറങ്ങിയും കയറിയും ഒച്ചയുണ്ടാവുന്നു പുറത്തേക് നോക്കിയപ്പോള്‍ ഇരുട്ടല്ലാതെ ഒന്നും കണ്ടില്ല  നിലാവ് മാഞ്ഞു പോയിരുന്നു .   എന്‍റെ മുമ്പിലത്തെ സീറ്റില്‍ ഒരു സ്ത്രീ വന്നിരുന്നു എനിക്കഭിമുഖമായി സാരിയാണ് വേഷം, തൊട്ടടുത്ത്‌ വടിയും ഊന്നിപ്പിടിച്ചു നഗ്നപാഥരായി രണ്ടു ബുദ്ധ സന്യാസികളും  പറ്റെ വെട്ടിയ തലമുടി  കണ്ണില്‍ താത്വിക ഭാവം ചുണ്ടില്‍ നേരിയ പുഞ്ചിരി . കയറിവന്നപാടെ  ആസ്ത്രീ  സീറ്റില്‍ ചാരിയിരുന്നു  തല പിറകില്‍ കായ്ച്ചു കണ്ണടച്ചു എന്തോ ക്ഷീണം പോലെ.   കുറച്ചു കഴിഞ്ഞു  എന്നെ നോക്കി  ഞാനൊന്നു പുഞ്ചിരിച്ചു  അവര്‍ തിരിച്ചും  അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് മുഖത്ത് താടിരോമങ്ങള്‍ പോലെ !!!!!!   ഉണ്ടാവാം  ഞാന്‍ ഒത്തിരി പേരെ കണ്ടിട്ടുണ്ട്. മീശയുള്ള സ്ത്രീകള്‍ അതുപോലെയാവാം
ഞാന്‍ വെറുതെ ഇരുട്ടിലേക്ക് നോക്കിയിരുന്നു ഒന്നും കാണാന്‍ വയ്യ  എങ്കിലും അങ്ങനെ നോക്കിയിരിക്കാന്‍ നല്ല രസം തോന്നി
കാപ്പിയുമായി വന്ന ഒരാളില്‍നിന്ന് ഞാന്‍ ഒരുകാപ്പി വാങ്ങി അപ്പോള്‍ അസ്ത്രീ പറഞ്ഞു
 ഒരെണ്ണം എനിക്കും വാങ്ങിതാ കുഞ്ഞേ "     ശബ്ദം കേട്ട് ഞാനൊന്നു പകച്ചു  അതിനു കാരണം രണ്ടാണ്  ആണിന്‍റെ ശബ്ദം!!!!!!  പിന്നെ പച്ച മലയാളവും!!!!!!     ഞാന്‍ യാന്ദ്രികമായികാപ്പിവാങ്ങിക്കൊടുത്തു  അവര്‍ അത് മൊത്തിക്കുടിക്കുന്നത്  ഞാന്‍  നോക്കിയിരുന്നു   തടിച്ചിരുണ്ട ശരീരപ്രകൃതം തലയില്‍ കനകാംബരപ്പൂവ് ചൂടിയിട്ടുണ്ട്  കാപ്പി കുടിച്ചു കപ്പ്  ജാലകത്തിലൂടെ  പുറത്തേക്ക് എറിഞ്ഞു
ഇതെന്താ ഇങ്ങനെ" എനിക്ക് ഭയം തോന്നി ഞാന്‍ കണ്ണടച്ചു ശ്വാസം നേര്‍ത്തു വലിച്ചു
കുഞ്ഞെങ്ങോട്ടാ???? " ചോദ്യം കേട്ട് ഞാന്‍ കണ്ണ് തുറന്നു മറുപടിക്ക് ഒന്ന് വിക്കി  "ബോംബെക്ക്"  അവിടെയാണോ പഠിക്കുന്നെ "
അല്ല ജോലിക്കാണ്"
ഉവ്വോ , എത്ര പഠിച്ചു "
ചോദ്യങ്ങള്‍ ഒന്നൊന്നായി പിറകെ വന്നു അവരോടു മറുപടി പറയുന്നതോടൊപ്പം മാനസികാവസ്ഥയും മാറി ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിന്നു ആദ്യ യാത്രയിലെ പേടി എന്നെ വിട്ടകന്നു  അവരുടെ ശബ്ദം മാത്രം എന്നെ അലോസരപ്പെടുത്തി
പാലക്കാട് ആണ് നാടന്നും താമസം ഹുബ്ലിയിലാനെന്നും ഞാന്‍ മനസ്സിലാക്കി  എങ്ങോട്ട് പോകുന്നു  എന്ന ചോദ്യത്തിന് നേര്‍ത്ത ചിരി മാത്രം മറുപടിയായി തന്നു
കുറച്ചു കഴിഞ്ഞു പറഞ്ഞു
  "ലക്ഷ്യത്തിനു  എന്ത് പ്രസക്തം നമ്മള്‍ എത്തിപ്പെടുന്നതാണ്  അത് ലക്‌ഷ്യം  പാലക്കാട്ടെ ഗ്രാമത്തില്‍ ജനിച്ച എനിക്ക് എന്തൊക്കെ ലക്ഷ്യങ്ങളായിരുന്നു .പഠിച്ചു നല്ലനിലയിലെത്താന്‍ അമ്മാവനെപ്പോലെ ഒരു വക്കീലാവാന്‍ ,പക്ഷെ എന്റെ വളര്‍ച്ച  എന്നെ ഇങ്ങനെയാക്കി"
 ഞാന്‍ തുറിച്ചു നോക്കി മനസ്സിലാകാതെ  അവര്‍ തുടര്‍ന്നു
അമ്മയ്ക്കും അച്ഛനും രണ്ടു മക്കളായിരുന്നു ഒരാണും ഒരു പെണ്ണും മൂത്തതാണ് ഞാന്‍ എന്‍റെ വളര്‍ചക്കൊത്തു ഞാന്‍ ആണല്ല എന്ന് എനിക്ക് തോന്നിത്തുടങ്ങിയിരുന്നു എന്നില്‍ എന്തോ മാനസിക വളര്‍ച്ച പെണ്ണിന്‍റെ എന്നപോലെ ആയിരുന്നു ശരീര വളര്‍ച്ചക്കൊപ്പം  ആസത്യം  അമ്മയും മനസ്സിലാക്കി പിന്നീട് വീട്ടില്‍ എന്നെ ഒരു അത്ഭുത ജീവിയായിട്ടാണ് കണ്ടത് തികച്ചും ഞാന്‍ ഒറ്റപ്പെട്ടു വീട്ടില്‍ പതിയെ പതിയെ സ്കൂള്‍ കുട്ടികള്‍കിടയിലും അദ്യപകര്‍ക്കിടയിലും ഞാന്‍ രു ചര്‍ച്ചാ വിഷയമായി ഓരോരുത്തരും എന്നെ ശ്രദ്ദിക്കാന്‍ തുടങ്ങിയതോടെ സ്കൂള്‍ പഠനം നിര്‍ത്തി ഒന്‍പതില്‍ വെച്ച്   അതെനിക്ക് വലിയ സങ്കടമായിരുന്നു വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഒത്തിരിനാള്‍ നിന്നു ഒരു രാത്രി ഞാന്‍ വീടിന്‍റെ പടിയിറങ്ങി അതിനു മുന്‍പ് അനിയത്തിയെ മാത്രം അവളുടെ
 മുറിവാതില്‍കല്‍ ചെന്നുനിന്നു കണ്ടു ഉറങ്ങിക്കിടന്ന അവളെ നോക്കിയാത്ര പറഞ്ഞിറങ്ങി ഇപ്പൊ വര്ഷം പതിനെട്ടായി  എന്നെ ആരും അന്വേഷിച്ചില്ല അങ്ങനെയുണ്ടാവില്ല കാരണം ഞാന്‍ പറയണ്ടല്ലോ "
അവര്‍ ചെറുതായൊന്നു കണ്ണ് ഒപ്പി
ശരിയാണ് നമ്മുടെ നാട്ടില്‍ രണ്ടു വിഭാഗക്കാരാണ് ആണും പെണ്ണും പ്രകൃതി നിയമം അങ്ങനെയാണല്ലോ ഞാനന്ന് ആദ്യമായാണ്‌ മൂന്നാമൊതൊരു വിഭാകത്തില്‍ പെട്ടയാളെ കാണുന്നത്   ആണയിട്ടു ജനനം പെണ്ണായി വളര്‍ച്ച
എങ്ങനെ ഇതുമായി പൊരുത്തപ്പെടും അല്ലെങ്കില്‍ പൊരുത്തപ്പെടാതിരിക്കും
മഹാഭാരതകഥയില്‍ ശിഖണ്ടി എന്നാ അവതാരത്തെ പറ്റി കേട്ടിട്ടുണ്ട് അത് പോലെ !!!!
  മുംബൈ നഗരത്തിലെത്തി അവര്‍ ഏതോ വഴിക്ക് യാത്രയായി ഞാന്‍ എന്‍റെ വഴിക്കും
   ഇന്നിപ്പോള്‍ ഞാന്‍ കണ്ടു മുട്ടിയ ഒരുപാട് കഥാ പാത്രങ്ങളില്‍ ഒരാളായി ഓര്‍മ്മയില്‍ ജീവിക്കുന്നു അവര്‍ !!!!!!!!!!!!!   
          (ഇന്നിപ്പോള്‍ ഞാന്‍ കാണുന്നുണ്ട് ഫിലിപ്പിന്‍സില്‍ നിന്നുള്ള ഒരു പാട് പേര്‍ കൂടെ വര്‍ക്ക്‌ ചെയ്യുന്ന കൂട്ടത്തില്‍  ശാരീരികമായി അവര്‍ക്കുള്ള മാറ്റങ്ങള്‍  ഭാവങ്ങളില്‍ മാത്രം ദ്രിശ്യമാണ്  പക്ഷെ ഞാന്‍ ആദ്യം കണ്ട ആസ്ത്രീയും ഇവരും തമ്മില്‍ ഒരുപാട് വിത്യാസങ്ങള്‍ തിരിച്ചറിയാം
നടക്കുന്ന താളം സംസാര രീതി ഇതൊക്കെയല്ലാതെ ഇക്കൂട്ടരില്‍ വേറെ മാറ്റങ്ങള്‍ കാണാന്‍  പറ്റില്ല സ്ത്രീ ഹോര്‍മോണിന്റെ അളവ് ഇവരില്‍ കൂടുതല്‍ ഉള്ളതാണ് എന്നും കേട്ടറിവ് ഉണ്ട് എന്നാല്‍ ഇവരെ ശിഖണ്ടി വര്‍ഗതില്പെടുതാമോ അറിയില്ല സ്വവര്‍ഗരതിക്കരെന്നും ഇവരെക്കുറിച്ച് പറയാറുണ്ട് )