ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Thursday, October 10, 2013

എന്റെ മോഹങ്ങൾ

എന്റെ മോഹങ്ങൾക് അതിരില്ലന്നറിയാം,,,,,
എങ്കിലും എനിക്കുണ്ടൊത്തിരി മോഹങ്ങൾ......
പറന്നു കളിക്കാൻ ശുദ്ധ വായു വേണം
കൂട് കൂട്ടാൻ ഒരു മരം വേണം ,,,,
കൂടിനു മോടികൂട്ടാൻ പുൽകൊടിയും വേണം 
പാടി രസിക്കാൻ പൂന്തോപ്പു വേണം
തേനൂറുന്ന പൂക്കളും വേണം
കൊത്തി തിന്നുവാൻ പഴങ്ങൾ വേണം
മൂകമായി മൂളുന്ന നെൽകതിരും വേണം
കുളിരേറ്റുറങ്ങാൻ മഞ്ഞു വേണം
ഒഴുകുന്ന വെള്ളത്തിൽ ഊളിയിട്ടിറങ്ങാൻ
പുഴ വേണം
നേർത്തു പെയ്യുന്ന മഴയും വേണം
ഒരു കിളിയായി ഈ മണ്ണിൽ ഇനിയും ജനിക്കണം
അതിനു മണ്ണു വേണം

Friday, October 4, 2013

മൂകമീ ,,,,,ലോകം

എന്റെ കാഴ്ചകൾ മങ്ങിത്തുടങ്ങിയിരിക്കുന്നു ,,,,
എന്റെ കേൾവി കൊട്ടിയടച്ചു
ഞാനിന്നു മൌനനാണ് ,,,,,,,,,,,,,,,
എന്റെ ഹൃദയം സ്പന്ദിക്കുന്നില്ല
എന്റെ ശരീരം നിശ്ചലം
എന്റെ ആത്മാവ് മയങ്ങിക്കിടക്കുന്നു
എനിക്ക്  ചുറ്റും കൂരിരുൾ
ഈ ഇരുളിൽ നിറയുന്നുണ്ട്
സമരമുഖം കണക്കെ ,,,,,,,,,,
അമ്മയുടെ തേങ്ങൽ
അനിയത്തിയുടെ നിലവിളി
ഭാര്യയുടെ അടക്കിയ കരച്ചിൽ
കാമക്കണ്ണിൻ ജ്വാലയിൽ
 പിഞ്ചു കുഞ്ഞിന്റെ പിടച്ചിൽ
വാളിൻ സീൽകാരം
പൊടിപടലങ്ങളും അഗ്നി ഗോളങ്ങളും
അതിൽ ചിതറുന്ന ശരീരാവയവങ്ങളും
നപുംസകത്തിൻ പൊട്ടിച്ചിരികളും
ക്രൂരമാം മന്ദഹാസവും
ബാല്യത്തിൻ വിയർപ്പുമണം
വിശപ്പിന്റെ അഗ്നിയിൽ
വേവുന്ന .....ദുർഗന്ധം
ദേവാലയത്തിൽ നിറയുന്ന പുക
ഒട്ടിച്ചു വെച്ച പുഞ്ചിരിക്കുള്ളിൽ
അലറുന്ന വ്യഗ്രവും
ഇതും മനുഷ്യൻ ,,,,,,,,,
ഞാൻ മൂകനാണ് .....
എന്റെ പഞ്ചഭൂതങ്ങൾ മരിച്ചിരിക്കുന്നു
ഉരിയടനാവതില്ല ........
മാപ്പ് ,,,ദൈവമേ........ മാപ്പ്