ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Monday, May 20, 2013

നഷ്ട മോഹങ്ങൾ

മുറ്റത്തു കൂരിരുട്ടെങ്ങും പടർന്നൊരു  നേരത്ത് 
ഞാനൊന്നു വെറുതെ പുറത്തിറങ്ങി 
ആരോ കരിനിഴൽ  പോലെയെന്നെ 
നോക്കുന്നതായെനിക്കു തോന്നി 

നഷ്ട മോഹങ്ങളാണ്  താനെന്നു 
ചൊല്ലീ ഇരുട്ടിൽ തറഞ്ഞു നിന്നു 
മഞ്ഞിൽ വിരിഞ്ഞൊരു കാറ്റുവീശി 
ആർദ്രമായി തഴുകി കടന്നുപോയി 

ഇലതന്നിൽ നിന്നുതിരുന്ന നീർത്തുള്ളികളല്ല 
എൻ കണ്ണീരിൻ നനവാണെന്നറിഞ്ഞു ഞാൻ 
അന്ധകാരമാണിന്നെനിക്കു ചുറ്റും 
അഗ്നിയായി എരിയുന്നെൻ മോഹങ്ങളും 

പ്രാണന്റെ നോവുകൾ നെഞ്ചിലേറ്റി 
കൊഴിഞ്ഞു പോയൊരുപാട് ശിശിരങ്ങളും 
അകലേ രാക്കുയിൽ പാട്ടുപാടി 
രാമഴ പിന്നെയും താളമിട്ടു 

മഴയിൽ ലയിച്ചൊരു നിസ്വനം കേട്ടു
എൻ പ്രണയിനീ നീയെന്നറിഞ്ഞു ഞാൻ 
പ്രണയത്തിൻ കനക ചിലങ്ക കെട്ടി 
ആടിത്തിമർക്കുന്നെൻ  ഓർമ്മകളിൽ 

സ്വപ്നം മയങ്ങുന്ന നിന്മിഴിക്കോണുകൾ
ഇന്നെൻ മനസ്സിൽ നിറഞ്ഞു നിൽകും 
മോഹങ്ങൾ നിറഞ്ഞെൻ കാവ്യ ശകലം 
മഴമേഘമായി പെയ്തൊഴിഞ്ഞു 

ഇടറിയൊരീണത്തിൽ രാഗമിട്ടു 
നഷ്ടമോഹമായി മറഞ്ഞുനീയും 

തിരികെ കയറി ഞാൻ പടിക്കെട്ടുകൾ 
വാതിൽ പഴുതുകൾ അടച്ചു വെച്ചു 
ഇനിയെൻ നഷ്ടമോഹങ്ങളെല്ലാം 
ഇനിയൊരു ജന്മത്തിൽ കൂടുകൂട്ടാം 



No comments:

Post a Comment