ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Tuesday, August 27, 2013

ഓണമായി പൊന്നോണമായി....!!


ആവണി പ്പുലരിയുണർന്നു
അത്തത്തിൻ മലർ വിടർന്നു
തൊടികളിൽ പൂ വിരിഞ്ഞു
മാമല നാടുണർന്നു..............
മാവേലി മന്നൻ വിരുന്നു വന്നു
ഓണത്തിൻ നാളുകൾ വന്നണഞ്ഞു !!!!
പൊന്നോണത്തുമ്പി താരാട്ട് മൂളി
കാക്കപ്പൂക്കൾ പുഞ്ചിരി തൂകി
തുമ്പയും തുളസിയും ഇലക്കുമ്പിളിൽ
കുടമുല്ല പൂക്കളും മണം വിതറി
ഞാറ്റു പാടങ്ങൾ പട്ടുടുത്തൊരുങ്ങി
പുലരി വിളക്കുകൾ പൊൻപ്രഭതൂകി
പൊന്നാവണിപെണ്ണ് നൃത്തമാടി
മുറ്റത്തു സ്നേഹത്തിൻ പൂക്കളങ്ങൾ
ഊഞ്ഞാലിലാടുന്നു മന്ദഹാസം
മങ്കമാർ അഴകായി നൃത്തമിട്ടു
പൂത്തുംബികൾ പൂവിളികൾ
ഹൃദയത്തിൽ ശ്രീ വിരിഞ്ഞു നിന്നു
ഉയരുന്നു എങ്ങും ഘോഷമേളം
കൊയിത്തു പാട്ടിൻ രാഗങ്ങളും
വഞ്ചിപ്പാട്ടിൻ ഈണങ്ങളും
ഉത്രാടക്കാറ്റിൻ താളങ്ങളും
പൂവേ പൊലി പൂവേ ................

No comments:

Post a Comment