നഗരത്തിലെ തിരക്കൊഴിഞ്ഞ ഭാഗം നോക്കി ഗിരി വേഗത്തിൽ നടന്നു കൊണ്ടിരുന്നു , ഇരുൾ വ്യാപിച്ചു തുടങ്ങുന്നു
മഴ മേഘങ്ങൾ ഇരുണ്ട് കൂടുന്നുണ്ട് വീശിയെത്തുന്ന കാറ്റിനു മഴയുടെ ഗന്ധമുണ്ട് നേർത്ത കുളിരും .
ബസ് കയറാനൊരുങ്ങിയപ്പോഴാണ് ശ്രീകുട്ടി പറഞ്ഞ കല്ലു മാല സെറ്റിന്റെ ഓർമ വന്നത്
തൊട്ടടുത്ത കടയിൽ കയറി
ഭംഗിയുള്ള ഒരു സെറ്റ് വാങ്ങി കവറിലാക്കി ധൃതിയിൽ നടക്കാനൊരുങ്ങവേ കയ്യിൽ ആരോ തൊടും പോലെ
നോക്കിയപ്പോൾ ഒരു കൊച്ചു പെണ്‍കുട്ടി
തനിക്കു നേരെ നീട്ടി നിൽകുന്ന ചെറു പാത്രത്തിലേക്ക് ഗിരി ചില നിമിഷം നോക്കി നിന്നു ,, പിന്നെ തിളങ്ങുന്ന അവളുടെ കണ്ണുകളിലേക്കും
പിറകോട്ടു ഒതുക്കി വെച്ച അനുസരണയില്ലാത്ത പൊടി പടലങ്ങൾ പറ്റിപ്പിടിച്ച അവളുടെ മുടിയിൽ ചിലത് നെറ്റിയിൽ വീണു കിടക്കുന്നു
വിഷാദം നിറഞ്ഞ മുഖത്തു ഒട്ടിച്ചു വെച്ചത് പോലുള്ള പുഞ്ചിരി ,, മുഷിഞ്ഞ വേഷം നിറം മങ്ങിയ പ്ലാസ്റ്റിക് വളകൾ കൈത്തണ്ടയിൽ കാണാം , ആറോ ഏഴോ പ്രായം തോന്നിക്കും
ഗിരിയുടെ മനസ്സിലേക്ക് ശ്രീ കുട്ടിയുടെ മുഖം ഓടിയെത്തി
കുറെ നേരം അവളെ ഉറ്റു നോകിയത് കൊണ്ടാവണം ,, അവൾ ഗിരിയുടെ കയ്യിൽ ഒന്നൂടെ തട്ടി
അവളെ ഒരിക്കൽ കൂടി നോക്കിയിട്ട് പോകറ്റിൽ നിന്ന് പത്തിന്റെ ഒരു നോട്ടെടുത്ത് പാത്രത്തിലേകിട്ടു നടന്നു നീങ്ങി ,,
വെറുതെ ഒന്ന് തിരിഞ്ഞു നോകുമ്പോൾ അവൾ ആൾ കൂട്ടത്തിൽ ഒരാളെ തട്ടി വിളിക്കുന്നുണ്ടായിരുന്നു
,,,,,
ബസ്സിലിരിക്കുമ്പോൾ മനസ്സ് നിറയെ ആ പെണ്‍കുട്ടി ആയിരുന്നു ,, എന്ത് കൊണ്ടാണ് എന്നറിയാതെ ,മനസ്സിൽ ഒരു തേങ്ങൽ പോലെ,, തിളങ്ങുന്ന കണ്ണിലെ വിഷാദ ഭാവമായിരിക്കുമോ .
തന്റെ ശ്രീകുട്ടിയുടെ അത്രയുമേ പ്രായം വരൂ ആ കുട്ടിക്കും ,,
ബസ്സിറങ്ങി വീട്ടിലേക് നടക്കുമ്പോൾ ഇരുൾ നിറഞ്ഞിരുന്നു ,,
മാനത്തു അർദ്ധ ചന്ദ്രൻ നേരിയ വെളിച്ചം വിതറി നിൽകുന്നു ,,, നേരത്തെ പെയ്യാനൊരുങ്ങി നിന്ന മഴ മാഞ്ഞു പോയിരിക്കുന്നു ,,
അകലെ അടുക്കി വെച്ചത് പോലെ വീടുകൾ കാണാം, തന്റെ വീട്ടിൽ ഒഴികെ മറ്റു വീടുകളിൽ വെളിച്ചം മിന്നുന്നുണ്ട് ,,
അവിടെ മാത്രം എന്ത് പറ്റി ഫീസ് പോയിക്കാണും ,, പകരം ഒരു മെഴുകു തിരി വെളിച്ചം പോലും കത്തിച്ചു വെച്ചില്ലേ ,,
പടി കടക്കാനൊരുങ്ങുമ്പോൾ വിളി കേട്ടു
,,
''ഗിരീ .. അഭി ,,അവിടെ ഇല്ല മോളേം കൊണ്ട് ആശുത്രീലോട്ട് പോയി . തൊട്ടയൽ വക്കത്തെ രാധേടത്തി ടോർച്ചും മിന്നിച്ചു കൊണ്ട് നടന്നു വരുന്നു
''കൊച്ചിന് വയ്യായ്ക കൂടി ""
എന്നിട്ട് എന്നെ വിളിക്കാതെ പോയതെന്തേ ''
''നിന്നെ വിളിച്ചിട്ട് കിട്ടീല്യ ''
ഗിരി ഫോണ്‍ എടുത്തു നോക്കി .. അത് സ്വിച്ച് ഓഫ് ആയിരുന്നു
അയ്യോ ഇത് ഓഫ് ആയിരുന്നു ശ്രദ്ധിച്ചില്ല ''
ദാ താക്കോലുണ്ടിവിടെ ,, അഭിക്കൊപ്പം രാഘവേട്ടനുമുണ്ട് ''
താക്കോൽ വാങ്ങി പെട്ടെന്ന് വീട് തുറന്നു സാധനങ്ങൾ അകത്തു വെച്ച് പൂട്ടി പുറത്തിറങ്ങുമ്പോൾ ,, രാധേടത്തി പടിക്കൽ തന്നെയുണ്ട്
"ഇവിടെ ക്ലിനിക്കിലെകല്ല ടൌണി ലേക്കാ കൊണ്ടോയത് നീ എങ്ങനെയാ പോവുന്നെ "
നോക്കട്ടെ ,,""
അയാൾ ഇരുട്ടിലൂടെ നടന്നു വല്ലാത്തൊരു ഉൾഭയം മനസ്സില് നിറഞ്ഞു നിന്നു
,,,, കവലയിൽ ഒരു ഓട്ടോ ഉണ്ടായിരുന്നു ,, പരിചയക്കാരൻ ,, അയാളോട് കാര്യം പറഞ്ഞു ,, പെട്ടന്ന് വണ്ടിയെടുത്തു അയാൾ ,
ഒട്ടോയിലിരിക്കുമ്പോൾ വല്ലാത്ത തളർച്ച തോന്നി ,, ശ്രീ കുട്ടിക്ക് ഹർട്ടിന്റെ വാൽവിനു ഉള്ള കുഴപ്പമെന്നാണ്
,,ഡോക്ടർ മാർ പറഞ്ഞത് ഒരു ഓപ്പറെഷനിലൂടെ മാത്രമേ സുഖപ്പെടുത്താനാവൂ ,, നല്ല ചിലവു വരുമത്രേ ..,,
ഉള്ള ജോലിയിൽ നിന്നും കിട്ടുന്ന വരുമാനം ദിവസ ചിലവിനു തന്നെ കഷ്ടി . എത്ര ചികിത്സിച്ചു ഉള്ളതൊക്കെ അതിനു വേണ്ടി വിറ്റു പെറുക്കി ഇനി ഉള്ളത് അഞ്ചു സെന്റ് ഭൂമിയും ആ കുടിലുമാണ് ,എത്ര ആളുകളോട് പറഞ്ഞു അതൊന്നു വിറ്റുതരാൻ,
നാല് ലക്ഷമൊന്നും അതിനു കിട്ടില്ല എന്നാണു ബ്രോക്കർ അപ്പൂട്ടൻ പറയുന്നത് രണ്ടരക്ക് ഒപ്പിച്ചു തരാമെന്നു ,, എങ്കിൽ ബാക്കി എങ്ങനെയുണ്ടാക്കും ,,,
,,,,,,, എന്ത് വേണ്ടൂ ദൈവമേ ഞാൻ ,,, എന്റെ കുഞ്ഞ് ...
ഓട്ടോ ആടിക്കുലുങ്ങി ആശുപത്രി മുറ്റത്തു നിന്നു
..,,
കോറിഡോറിൽ രാഘവേട്ടൻ നില്കുന്നത് ദൂരെ നിന്ന് കണ്ടു
ഒരു ഓട്ടത്തിന് അടുത്തെത്തി ,, എവിടെ രാഘവേട്ടാ അവര്
,, അയാൾ തല തിരിച്ച് ആംഗ്യം കാട്ടി
ഒരു തൂണിൽ ചാരി നിൽകുന്നു അഭിരാമി ,,
ഏതോ ശൂന്യതയിൽ മിഴിയയച്ച്
ഒരു ഭീതി അയാളെ ചുഴിഞ്ഞു നിന്നു
വിറയ്കുന്ന പാദം വലിച്ചെടുത്തു അവൾക്കു നേരെ നടന്നു ഗിരി.
അഭീ ''
ഒരു ഞെട്ടലിൽ അഭിരാമി ഉണർന്നു ഗിരിയെ നോക്കി
പിന്നെ ഒരു നിലവിളിയോടെ നെഞ്ഞിലേക്ക് വീണു
"പോയി ഗിരിയെട്ടാ നമ്മുടെ മോള് "
ശ്വാസം വിലങ്ങിയ പോലെ തോന്നി അയാൾക്ക് കണ്ണുകളിൽ ഇരുട്ട് പടർന്നു
ഭൂമി തനിക്കു ചുറ്റും അതിവേഗത്തിൽ കറങ്ങുന്നു
അഭിരാമിയെ ചേർത്തു പിടിച്ചു
ഏതോ ഗർത്തത്തിൽ നിന്ന്എന്ന പോലെ രാഘവേട്ടന്റെ ശബ്ദം കേട്ടു
''കൊണ്ട് വരുമ്പോ തന്നെ കുഞ്ഞിനു തീരെ വയ്യായിരുന്നു , നിന്നെ കുറെ വിളിച്ചു ,, കിട്ടിയില്ല ,,, ഇവ്ടെ എത്തിയപ്പോഴേക്കും ,, കഴിഞ്ഞിരുന്നു ,,
;;;
വീടിനോട് ചേർന്ന് ശ്രീ കുട്ടിയുടെ ശരീരം സംസ്കരിച്ചു , കുഴി മാടത്തിന് മീതെ നിന്ന് ഗിരി വിറയ്കുന്ന കൈകൾ കൊണ്ട് ഇത്തിരി മണ്ണ് വാരി നെഞ്ചോടു ചേർത്തു,, ഹൃദയം വിങ്ങിപ്പൊട്ടുന്നു ,, വല്ലാത്തൊരു നീറ്റൽ
പിന്നെ അതെവിടെ തന്നെ ഇട്ട് അകത്തേക് നടന്നു
അശ്രു പൂക്കൾ അർപ്പിക്കാനെത്തിയ ജനക്കൂട്ടം പിരിഞ്ഞു തുടങ്ങിയിരുന്നു
അടുത്ത ബന്ധുക്കളും അയൽ വക്കക്കാരും മാത്രം ബാകിയായി
അഭിരാമിയുടെ തളർന്ന നിശ്വാസം ഇടയ്ക്കിടെ ഉയർന്നു കേൾക്കാം
കർപൂരത്തിന്റെ ഗന്ധം ചുറ്റും നിറഞ്ഞു നിൽകുന്നു
ഗിരി ഉമ്മറത്ത് നിന്നു അകത്തേക്ക് കയറി
ഒരു ശൂന്യത പൊതിഞ്ഞു പിടിക്കും പോലെ
ഇന്നലെ വരെ ഈ വീട്ടിൽ ശ്രീ കുട്ടിയുടെ കളിതമാശകൾ നിറഞ്ഞു നിന്നിരുന്നു
അവളുടെ കുസൃതികളിൽ എല്ലാം മറക്കും .. അവളുടെ കൊഞ്ചലിൽ ആണ് ഈ വീടുണർന്നിരുന്നത് ....
ശ്രീ കുട്ടിയുടെ പാഠ പുസ്തകങ്ങൾ മേശപ്പുറത്തു അടുക്കി വെച്ചിരുന്നു ചുമരിൽ അവളുടെ ചിരിക്കുന്ന മുഖം
,,,പൊന്നു മോളെ ഈ അച്ഛനോട് ഒന്നും മിണ്ടാതെ നീ പോയോല്ലോടി ,,, തികട്ടി വന്ന കരച്ചിൽ പണിപ്പെട്ടു അടക്കി അയാൾ
പിന്നെ പതിയെ കട്ടിലിലേക് ചാഞ്ഞിരുന്നു
അപ്പോഴാണ് കവർ ശ്രദ്ധിച്ചത് ഇന്നലെ ശ്രീ കുട്ടിക്ക് വാങ്ങി വന്ന കല്ലുമാല
അയാൾ അതെടുത്തു നെഞ്ചോടു ചേർത്തു ,,
ഒന്ന് പൊട്ടിക്കരയണ മെന്നു തോന്നി ,,
എത്ര നിയന്ത്രിച്ചിട്ടും മിഴി പൊട്ടിയൊഴുകി ......
എന്റെ മോളേ ,,,,,,,, മനസ്സിൽ ഒരു നിലവിളി കുരുങ്ങിക്കിടന്നു പിടഞ്ഞു
പൊടുന്നനെ ഇന്നലെ കണ്ട ആ പെണ്‍കുട്ടിയുടെ മുഖം മനസ്സില് തെളിഞ്ഞു വന്നു ,,
കയ്യിൽ കിടന്ന മാല ഗിരി കവറിലാക്കി ... പുറത്തിറങ്ങി
ആദ്യം കിട്ടിയ ബസ്സിൽ കയറി ... ഇത് ആ കുട്ടിക്ക് കൊടുക്കണം
ആ കുട്ടിക്ക് തന്റെ മോളുടെ രൂപമുള്ളതു പോലെ
ബസ്സിറങ്ങി
തലയ്ക്കു മുകളിൽ സൂര്യൻ ജ്വലിച്ചു നിന്നു .. വിഹ്വലമായ നഗരത്തിലെ
ഇന്നലെ നടന്ന വഴിയിലൂടെ കുറെ നടന്നു
അവിടെയെങ്ങും കണ്ടില്ല
നഗരത്തിൽ ആ പെണ്‍കുട്ടിയെ തിരഞ്ഞു അലഞ്ഞു
ഒരു ഭ്രാന്തനെ പോലെ ,,,,
കത്തി നിന്ന സൂര്യൻ പടിഞ്ഞാറ് ചാഞ്ഞു കൊണ്ടിരുന്നു ,,
ഒരുപാട് അലഞ്ഞു ഗിരി അവിടെങ്ങും ആ പെണ്‍കുട്ടിയെ കാണാൻ കഴിഞ്ഞില്ല ... കടപ്പുറം ലക്ഷ്യമാക്കി നടന്നു അയാൾ
അലറി വിളിക്കുന്ന തിരമാലയെ നോക്കി ചില നിമിഷം നിന്നു
പിന്നെ ആ മണലിൽ വീണ് മാല പൊതിഞ്ഞ കവർ നെഞ്ചിൽ ചേർത്ത് ഒരു കൊച്ചു കുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞു ,,

കഥ കൊള്ളാട്ടോ
ReplyDeleteവായനയുടെ ആദ്യഭാഗം പുതുമയില്ലാത്ത ഒരു സാധാരണ കഥ പോലെ തോന്നിച്ചു.എങ്കിലും അവസാനം നന്നായി
ReplyDeleteഇഷ്ടായി കേട്ടോ നന്നായിപ്പറഞ്ഞു
ReplyDeleteകൂടുതൽ വായിക്കുക, ഒപ്പം എഴുതുക
ബ്ളോഗിൽ വന്നതിൽ സന്തോഷം
വീണ്ടും കാണാം എഴുതുക അറിയിക്കുക