ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Monday, June 9, 2014

മരണമേ ......


**********
ക്ഷണിക്ക പ്പെടാത്തൊരു അതിഥിയായി ,,,,,,,
നീയെത്തുമെന്നെനിക്കറിയാം..........
പ്രണയം പോലെ നീയെന്നെ പുൽകുമെന്നും ....
ഒരു തുള്ളി നിശ്വാസം ഈ മണ്ണിൽ ബാകി വെച്ച്
വെറുമൊരു ഓർമയായി മാറുമെന്നു മറിയം
ദേഹിയും ദേഹവും രണ്ടിടങ്ങളിലായി
ഞാൻ എന്ന നാമം ഇല്ലാതെയാവും
വിലപിക്കുവാൻ ആരുമില്ല ,,,,,
വിലാപം കേൾക്കുവാനും.............
ഹൃദയമേ അതിനാൽ നീയൊന്നു വിലപിച്ചു കൊൾക...
എന്നെ തേടിയെത്തുന്ന മരണത്തിനു നീ മാത്രമാണ് സാക്ഷി .
ഒരു തുള്ളി ജലകണം ഈ മണ്ണിൽ ചേർത്ത് വെക്കുന്നു ..
അതൊരു പൂവായി ഒരിക്കൽ വിരിയും ,,,
മരണമേ ,, ഇനി നിനക്കെന്നെ പുണരാം .....
മണ്ണിലും വിണ്ണിലുമായി എന്നെ വേർതിരിച്ചു വെയ്ക്കാം
ഇനി ഒരു ജന്മമെനിക്കീ മണ്ണിൽ അരോചക മാവും .....
സുഖങ്ങൾ ദുഃഖങ്ങൾ ക്ക് വഴി മാറി വരും പോലെ
കാലമേ ശൂന്യമാം ജനിയെ നീ മൃതിയിലെക്ക് ചേർത്തു വെച്ച് കൊൾക
,,, എനിക്ക് ചുറ്റും ഇരുൾ പടരട്ടെ .....
മണ്ണും കല്ലുകളും നിറയട്ടെ ,,,,,,,
അകലുന്ന കാലടികളിൽ ,,,,,നിന്ന് ഏകനായി
മണ്ണോട് ചേരട്ടെ ,,,,, ശുഭമായി .......
.. അസീസ്‌ ഈസ 

12 comments:

 1. മരണം.. അങ്ങോര്‌ തോന്നുമ്പ വരട്ടേന്ന്... ജ്ജ്‌ ഓരെ ഇങ്ങനെ മാടി വിളിക്കുന്നതെന്തിനാന്ന്... ??!!!


  വളരെ നന്നായി എഴുതി. ഇഷ്ടമായി :)


  ശുഭാശംസകൾ.....

  ReplyDelete
  Replies
  1. ചുമ്മാ ഒരു രസല്ലേ ,,,,,,,,,
   നന്ദി ,,,,,,,,,,

   Delete
 2. മരണം വാതില്‍ക്കലൊരുനാള്‍
  മഞ്ചലുമായ് വന്ന് നില്‍ക്കുമ്പോള്‍

  ReplyDelete
 3. മരണമേ പെട്ടന്നൊന്നും വരണ്ടാട്ടോ .ഇനിം ഒരുപാടു കവിതകൾ കേൾക്കാനുണ്ട് ....

  ReplyDelete
  Replies
  1. വരട്ടെന്നെയ് ,,,,,, ഇനിയെന്ത് കവിത,,,
   നന്ദി സ്വാതി .............

   Delete
 4. വിലപിക്കുവാൻ ആരുമില്ല ,,,,,വിലാപം കേൾക്കുവാനും.............ഹൃദയമേ അതിനാൽ നീയൊന്നു വിലപിച്ചു കൊൾക...എന്നെ തേടിയെത്തുന്ന മരണത്തിനു നീ മാത്രമാണ് സാക്ഷി .

  ReplyDelete
 5. വിലപിക്കുവാൻ ആരുമില്ല,വിലാപം കേൾക്കുവാനും...!
  Good lines :)

  ReplyDelete