ഗാസാ ,,,
നിനക്ക് മേൽ ആർത്തി പൂണ്ട കഴുകന്റെ
നിഴലുകൾ പിന്നെയും പതിക്കുന്നു
നിണ മൊഴുകി പ്പരന്ന നിന്റെ തെരുവ്
പിന്നെയും തീക്കാറ്റാൽ എരിയുന്നു
ഹൃദയം വിറയ്ക്കുന്ന നിന്റെ നിലവിളി
സയനിസത്തിൻ യന്ത്ര ദ്രംഷ്ടകളാൽ മുറിയുന്നു
ഗാസാ
ഒന്നു തേങ്ങും മുൻപേ നിന്റെ പൈതലുകൾ
തീ തുപ്പും കുഴലിൻ ഇരയായി
രക്തച്ചുവപ്പിൽ കിടന്നു പിടയുന്നത്
കണ്ടെൻ ഹൃദയം പിളരുന്നു
നിന്റെ മുറിപ്പാടിൽ നിന്നൊഴുകുന്ന ചുടു കണം
കണ്ടു ഞങ്ങൾ സുഷുപ്തിയിലല്ല,,ഗാസാ
നിറയുന്ന മിഴി യാൽ കേഴുകയാണ് നാഥനോട്
നിന്നെ ബാലാൽകരിച്ചു നിനക്കുമേൽ
താണ്ഡവ മാടുന്ന നപുംസകങ്ങൾ
,, ഒരു നിമിഷമെങ്കിലും ഭയക്കുന്നുണ്ട്
മനക്കണ്ണിൽ കാണുന്ന നിന്റെ ഉയിർത്തെഴുന്നേൽപ്പിനെ
നിനക്ക് മേൽ രക്ഷകനായി
ഇനിയുമൊരു സ്വലാഹുദ്ധീൻ അയ്യൂബിയുടെ വരവിനെ
അതിനാലല്ലെ നിന്റെ കുഞ്ഞു പൈതലുകൾക്കു മേൽ
ജൂതപ്പിശാച്ചുക്കൾ അഗ്നി നൃത്തം ചെയ്യുന്നത്
പക്ഷെ ഗാസാ ,,,,,,
നിന്റെ പ്രധിഷേധ ജ്വാല മനക്കരുത്ത് തരുന്നുവെങ്കിലും
നിന്റെ രക്തമൊലിക്കുന്ന മണലിനുമേൽ ചേതനയറ്റ്
ചോരപ്പൂക്കൾ പുതച്ചുറങ്ങുന്ന പിന്ജോമന മുഖം
എന്റെ കരളലിയിപ്പിക്കുന്നു
നിന്റെ കരച്ചിലിന്റെ അലകൾ കേട്ട്
ഹൃദയം വിങ്ങുന്നു മിഴികൾ നിറയുന്നു
ഇനി ഞാൻ ഒന്നു കരഞ്ഞോട്ടെ നിനക്ക് വേണ്ടി
എവിടെയും രക്തച്ചൊരിച്ചിലില്ലാത്ത ഒരു ലോകം വേണം നമുക്ക്! വാളെടുത്തവന്‍ വാളാല്‍ എന്നത് കൊല്ലുന്നവര്‍ ചിന്തിച്ചിരുന്നെങ്കില്‍!!
ReplyDeleteathe ,, aare kuttam parayan,, ,, daivam thanne rakshikkatte
ReplyDeleteഒരു മനുഷ്യന് താന്‍ ഏതു ദൈവത്തില്‍ വിശ്വസിക്കണം എന്നു ചിന്തിക്കുവാനും ആ ദൈവത്തെ എങ്ങിനെ ആരാധിക്കണം എന്നു തീരുമാനിക്കുവാനും അവന് അവകാശമുണ്ട്. എന്നാല്‍ തന്‍റെ തീരുമാനം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുവാന്‍ അവന് അവകാശമില്ല. ഒരു വസ്തു തന്നെ എല്ലാവരുടെയും കൈകളില്‍ മാറി മാറി എത്തിയാല്‍ ഓരോരുത്തരും അത് പല രീതിയിലായിരിക്കും ഉപയോഗിക്കുക. എന്നാല്‍ എല്ലാവര്‍ക്കും അവകാശപ്പെട്ട വസ്തു എന്ന നിലക്ക് ഞാന്‍ ഉപയോഗിക്കുന്ന രീതിയില്‍ എല്ലാവരും അത് ഉപയോഗിക്കണം എന്ന് ശഠിക്കുന്നത് ശരിയല്ല. ദൈവം എല്ലാവര്‍ക്കും ഉള്ളതാണ്. ഞാന്‍ ആ ദൈവത്തെ എന്‍റെ രീതിയില്‍ തന്നെ കാണും. നീ നിന്‍റെ രീതിയിലും അവന്‍ അവന്‍റെ രീതിയിലും കാണട്ടെ. അല്ലാതുള്ളവരും അവരെ അനുകൂലിക്കുന്നവരും അതിന്‍റെ പേരില്‍ മരിക്കട്ടെ.
Deleteഓരോ ദിവസവും എത്ര കുഞ്ഞു ജീവനുകളാണ് ഗാസയിൽ പറിച്ചെറിയപ്പെടുന്നത്.ഒട്ടും മനസാക്ഷിയില്ലാത്ത ഇത്തരം മനുഷ്യരെ സൃഷ്ടിക്കുന്നത് ആരാണ് ദൈവമോ അതോ ഇന്നത്തെ സമൂഹമോ ?
ReplyDeleteഅക്ഷര തെറ്റുകൾ മാറ്റണം കേട്ടൊ
ReplyDelete