ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Monday, June 8, 2015

ഇനി ഞാൻ

ഇനി ഞാൻ ചിരിക്കും
മരണത്തിന്റെ ചുംബനം ആസ്വദിച്ച്
ഒരു മഞ്ഞു തുള്ളി മണ്ണിൽ വീണു 
മറയുന്നത് പോലെ ഞാൻ മറഞ്ഞു പോകും 
എന്നെ പ്രണയിച്ചവൾക്കുള്ള
എന്റെ അന്ത്യ സമ്മാനമായി
നിശ്ചലമായ ഹൃദയത്തിന് മീതെ
ഒരു ചുവന്ന റോസാപൂവ് വിരിഞ്ഞിരിക്കും
ഒരു തുള്ളി കണ്ണീരിന്റെ അകമ്പടിയോടെ
മരണത്തിനു സാക്ഷിയായി നീ വരരുത്
നിന്റെ മിഴി തുടയ്കാൻ ഞാൻ
പുനർജനിച്ചു പോകും ....... അത് വേണ്ട
ആറടി മണ്ണിനു കീഴെ എനിക്ക് മഞ്ജമൊരുങ്ങും
മണ്ണറ മണിയറയാക്കി എകാന്തമായൊരു
ഇരുളിലേക്ക് ഞാൻ യാത്രയാകും
ഞാനെന്ന ഓർമയ്ക്ക്‌ മേൽ ഒരു കല്ലും
മൈലാഞ്ചി ചെടിയും അവശേഷിക്കും .....

3 comments:

 1. മരിച്ചിട്ടും മാറാത്ത വെറുപ്പ്.

  ReplyDelete
 2. മരിച്ചവര്‍ അനശ്വരരാണല്ലോ

  ReplyDelete
 3. ഒരു മഞ്ഞു തുള്ളി മണ്ണിൽ വീണു 
  മറയുന്നത് പോലെ ഞാൻ മറഞ്ഞു പോകും 

  ഉപമ ഇഷ്ടമായി

  ReplyDelete