അന്നത്തെ പാലു കാച്ചൽ ചടങ്ങില്‍ ഞാനും പങ്കെടുത്തിരുന്നു
നല്ല വീട് . . . അകത്തും പുറത്തുമായി ആറു ബാത്ത്റൂം മുകളിലും താഴെയും പുറത്തുമായി മൂന്നു അടുക്കള . . .
അതു കൂടാതെ പലതരം പേരില്‍ കുറെ ബെഡ്റൂം . . ഹാള്‍ അങ്ങനെ പോകുന്നു . . . വികസിപ്പിച്ചെടുത്ത കൊട്ടാരത്തിന്റെ അകത്തളം
പുറത്ത് കാർ പാർക്കിങ്ങിനു വിശാലമായ മൈതാനം .
കേന്ദ്ര റെയില്‍വേ ക്കു പോലുമില്ലാത്ത പാർക്കിങ്ങ് സൗകര്യം മുറ്റം കല്ലു പാകി മനോഹരമാക്കിയിട്ടുണ്ട് പലതരം വിദേശ ചെടികളാൽ അലങ്കരിച്ച ഗാർഡൻ . കൂറ്റന്‍ കവാടം അതിനു കീഴെ ഗേയ്റ്റ് . .
കുറെ നാൾ എന്റെ മനസ്സില്‍ ആവീടായിരുന്നു .
പിന്നെ അവിടുത്തെ പ്രായമുള്ള അപ്പച്ചനും അമ്മച്ചിയും . . നല്ല സ്വഭാവം പെരുമാറ്റം . കാശിന്റെ യാതൊരു ജാഡയുമില്ലാത്തവർ . . .
പിന്നീട് കുറെ നാളുകള്‍ക്ക് ശേഷം ഞാന്‍ ആ വഴിയേ പോകുമ്പോള്‍ ആണ് വീട്ടില്‍ കണ്ണുടക്കിയത് . ഞാന്‍ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനോട് ഗമയോടെ പറഞ്ഞു ഒന്നാന്തരം വീട് ഞാനും പോയിരുന്നു പാലുകാച്ചൽ ചടങ്ങിന് . . .
കൂട്ടുകാരന്റെ മുഖത്ത് വിസ്മയത്തിനു പകരം പുച്ചം . .
വീട് തേങ്ങാക്കുല . .
എന്തു പറ്റി .
വീട് എന്തിനാണ്
താമസിക്കാന്‍ . .
ങാ . എന്നാ അവിടെ ആരും താമസമില്ല . .
ങേ . . അതെന്താ . .
ആ വീട്ടുകാരൻ അമേരിക്കയില്‍ .
അതേ അതെനിക്കറിയാം .
രണ്ട് കുട്ടികള്‍ ബോർഡിങ്ങിൽ . .
ബാക്കിയുള്ളവരോ . .
പ്രായമുള്ള തന്തേം തള്ളേം വൃദ്ധസദനത്തിൽ . . അവിടുത്തെ ചേച്ചി ക്ലബ്ബില്‍ ബാക്കി സമയം അവരുടെ വീട്ടില്‍ . . .
അപ്പോ അവിടെ ആരാ . . .
ങേ . അതല്ലേ പറഞ്ഞത് അവിടെ ആരൂല്ലാന്ന് . . .
. . . .
പാവം വീട് അനാഥനായി മഴയും വെയിലുമേറ്റ് അവിടുണ്ട് . . മോക്ഷം കാത്ത്