ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Monday, January 18, 2016

വീട് .

അന്നത്തെ പാലു കാച്ചൽ ചടങ്ങില്‍ ഞാനും പങ്കെടുത്തിരുന്നു
നല്ല വീട് . . . അകത്തും പുറത്തുമായി ആറു ബാത്ത്റൂം മുകളിലും താഴെയും പുറത്തുമായി മൂന്നു അടുക്കള . . .
അതു കൂടാതെ പലതരം പേരില്‍ കുറെ ബെഡ്റൂം . . ഹാള്‍ അങ്ങനെ പോകുന്നു . . . വികസിപ്പിച്ചെടുത്ത കൊട്ടാരത്തിന്റെ അകത്തളം 
പുറത്ത് കാർ പാർക്കിങ്ങിനു വിശാലമായ മൈതാനം . 
കേന്ദ്ര റെയില്‍വേ ക്കു പോലുമില്ലാത്ത പാർക്കിങ്ങ് സൗകര്യം മുറ്റം കല്ലു പാകി മനോഹരമാക്കിയിട്ടുണ്ട് പലതരം വിദേശ ചെടികളാൽ അലങ്കരിച്ച ഗാർഡൻ . കൂറ്റന്‍ കവാടം അതിനു കീഴെ ഗേയ്റ്റ് . . 
കുറെ നാൾ എന്റെ മനസ്സില്‍ ആവീടായിരുന്നു .
പിന്നെ അവിടുത്തെ പ്രായമുള്ള അപ്പച്ചനും അമ്മച്ചിയും . . നല്ല സ്വഭാവം പെരുമാറ്റം . കാശിന്റെ യാതൊരു ജാഡയുമില്ലാത്തവർ . . .
പിന്നീട് കുറെ നാളുകള്‍ക്ക് ശേഷം ഞാന്‍ ആ വഴിയേ പോകുമ്പോള്‍ ആണ് വീട്ടില്‍ കണ്ണുടക്കിയത് . ഞാന്‍ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനോട് ഗമയോടെ പറഞ്ഞു ഒന്നാന്തരം വീട് ഞാനും പോയിരുന്നു പാലുകാച്ചൽ ചടങ്ങിന് . . .
കൂട്ടുകാരന്റെ മുഖത്ത്‌ വിസ്മയത്തിനു പകരം പുച്ചം . .
വീട് തേങ്ങാക്കുല . .
എന്തു പറ്റി .
വീട് എന്തിനാണ്
താമസിക്കാന്‍ . .
ങാ . എന്നാ അവിടെ ആരും താമസമില്ല . .
ങേ . . അതെന്താ . .
ആ വീട്ടുകാരൻ അമേരിക്കയില്‍ .
അതേ അതെനിക്കറിയാം .
രണ്ട് കുട്ടികള്‍ ബോർഡിങ്ങിൽ . .
ബാക്കിയുള്ളവരോ . .
പ്രായമുള്ള തന്തേം തള്ളേം വൃദ്ധസദനത്തിൽ . . അവിടുത്തെ ചേച്ചി ക്ലബ്ബില്‍ ബാക്കി സമയം അവരുടെ വീട്ടില്‍ . . .
അപ്പോ അവിടെ ആരാ . . .
ങേ . അതല്ലേ പറഞ്ഞത് അവിടെ ആരൂല്ലാന്ന് . . .
. . . .
പാവം വീട് അനാഥനായി മഴയും വെയിലുമേറ്റ് അവിടുണ്ട് . . മോക്ഷം കാത്ത് 
http://keralahousedesigns.in/wp-content/uploads/2013/10/

13 comments:

  1. അനാഥമാകുന്ന വീടുകള്‍...

    ReplyDelete
    Replies
    1. കെട്ടിപ്പൊക്കി അനാഥമാക്കിയവ . . നന്ദി മുബി

      Delete
  2. സ്നേഹമില്ലാത്ത വീടുകളാണധികവും. അറിയാമോ!!

    ReplyDelete
    Replies
    1. അതെ സ്നേഹം തകർന്നടിഞ്ഞ വീടുകള്‍
      നന്ദി അജിത്തേട്ടാ

      Delete
  3. എന്തിനാണിവർക്ക് വീട്?

    ReplyDelete
    Replies
    1. ശരിയാണ് ,
      പൊങ്ങച്ചം കാണിക്കാന്‍ വേണ്ടി മാത്രം
      നന്ദി ശാഹിദ്

      Delete
  4. മോക്ഷം അങ്ങിനെയൊന്ന് ഉണ്ടാകുമോ ?

    ReplyDelete
    Replies
    1. കെട്ടിപ്പൊക്കി അനാഥമാക്കിയവർ വിചാരിച്ചാല്‍ ഉണ്ടാവാം
      നന്ദി ആദർശ്

      Delete
  5. അതാണ്‌ പണം കൂടിയാല്‍ ഉള്ള avastha

    ReplyDelete
  6. നമ്മുടെ നാട്ടിൽ ഇന്ന് കാണുന്ന ഈ അരക്ഷിതാവസ്ഥ വളരെ നന്നായി എഴുതി ആശംസകൾ
    പിന്നെ താങ്കളുടെ ഫേസ് ബുക്ക് പേജിൽ കൊടുത്തിരിക്കുന്ന ലിങ്ക് മുറിഞ്ഞിരിക്കുന്നു
    ശരിപ്പെടുത്തുക പകുതി മലയാളം പകുതി ഇംഗ്ലീഷ് അത് പേജിൽ എത്തിക്കില്ല
    നന്ദി നമസ്കാരം
    ഫിലിപ്പ് ഏരിയൽ

    ReplyDelete
  7. നന്ദി സാര്‍
    അത് ഞാന്‍ ശരിയാക്കാം

    ReplyDelete
  8. വീട്, മലയാളിക്ക് അഹങ്കാരത്തിന്റെ അടയാളം.

    ReplyDelete