അടുപ്പിലെ ആളികത്തുന്ന തീ ഇടയ്ക്കിടെ പാമ്പിന്‍റെ സീല്‍കാരം
പോലെയുള്ള
ശബ്ദമുണ്ടാകുമ്പോള്‍ ചേച്ചി പറയുന്നത് കേട്ടിട്ടുണ്ട്
തീ എന്തിനാണാവോ ചീറ്റുന്നത് വല്ലതും സംഭവിക്കാനുണ്ടോ ??
സംഭവിക്കാനുള്ളത് എന്ത് തന്നെ ആയാലും തീ ചീറ്റിയില്ലെങ്കിലും സംഭാവിക്കില്ലേ
എന്ന് എന്നൊരു സംശയം എനിക്കുണ്ടായിട്ടുണ്ട്
ചേച്ചി അടുപ്പത്ത് ചോറുകലം വെച്ച് തിരിയുമ്പോള്‍ ഞാന്‍ ചിരട്ട എടുത്തു
തീയിലിടും അപ്പോള്‍ അതേ ചീറ്റല്‍ കേള്‍കാം !
ചിരട്ട ഇല്ലാതെയും ഇടയ്ക്കിടെ ആ ശബ്ദം ഉണ്ടാവാറുണ്ട് തമ്മില്‍ നേരിയ വ്യത്യാസം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട് ഉറപ്പുള്ള വസ്തു കത്തുമ്പോള്‍ ആസ്വരം കേള്‍കാം
പക്ഷെ .........
വീട്ടുമുറ്റത്തെ മരത്തിലിരുന്നു കാക്ക കരഞ്ഞാലോ ????????
വിരുന്നുകാര് വരുമോ
സത്യത്തില്‍ എനിക്ക് അറിയില്ല പഴയ ആളുകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്
"ഹോ കാക്ക കരയുന്നുണ്ട് ഇന്ന് ആരെങ്കിലും വിരുന്നു കാണും "
അന്നൊക്കെ പാടിനടക്കാറുണ്ട്
"വിരുന്നു വിളിക്കും കാക്കേ ഇരുന്നു വിളി തീറ്റ വിളിക്കും കാക്കേ പറന്നു വിളി "
എന്ത് തന്നെ ആയാലും കാക്ക കരഞ്ഞാലും ഇല്ലേലും എന്റെ വീട്ടില്‍ പണ്ടൊക്കെ ആഴ്ചയില്‍
ഒന്നോ രണ്ടോ വിരുന്നുകാരുണ്ടാവും !!!

എന്നാല്‍ ഞാന്‍ അതിശയിച്ചു പോയ വേറൊന്നുണ്ട്
"കടുക് താഴെ പോയാല്‍ വഴാക്കുണ്ടാവും" എന്ന്

അതിന്‍റെ സാരം എത്ര ആലോചിച്ചിട്ടും പിടികിട്ടിയിരുന്നില്ല എനിക്ക്, എന്താണ് കടുകും വഴക്കും തമ്മിലുള്ള ബന്ധം ഇതൊക്കെ സത്യമാണോ അറിയില്ല എന്നാല്‍' ഞാന്‍ ഇത് കണ്ടപ്പോള്‍ ത്രിശങ്കുവില്‍ ആയിപ്പോയി
ഞങ്ങള്‍ ദുബായിലുള്ള സമയത്ത് എല്ലാ വെള്ളിയാഴ്ചയും ഭക്ഷണം ഉണ്ടാകുമ്പോള്‍ റൂമിലുള്ള എല്ലാവരും കാണും ആ ദിവസങ്ങള്‍ പച്ചക്കറികള്‍ ആണ് കൂടുതലും മറ്റു ദിവസങ്ങള്‍ നോണ്‍ ഉണ്ടാകും അന്ന് ഞങ്ങള്‍ സദ്യക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി , സാമ്പാര്‍
അവിയല്‍ തോരന്‍ തുടങ്ങി എഴെട്ടുകൂട്ടത്തിനുള്ളത് അരിഞ്ഞു വെച്ചു
ജോലി ചെയ്യുന്നതിനിടെ ഒരാളുടെ കൈ തട്ടി "കടുക്'' താഴെ പോയി ഒരെണ്ണം പോലും നില്‍കാതെ ഇനി കടുകില്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല കടകള്‍ ഉച്ചക്ക് ശേഷമേ തുറക്കുള്ളൂ
എന്ത് ചെയ്യാമെന്ന് ആലോചിച്ചിരിക്കുമ്പോള്‍ ഒരുത്തന്‍ പറഞ്ഞു
'കടുകിന് പകരം തട്ടിയിട്ടവന്‍റെ തലവെട്ടിയിടാം '
"അത് ശരിയാ അതാകുമ്പോ അകത്തുഒന്നുമില്ലല്ലോ " അടുത്തയാള്‍ കമന്‍റ്
തമാശ പറഞ്ഞു ഒടുക്കം തട്ടിയിട്ടവന്‍ ചൂടായി തെറിവിളിയായി അടിയായി അടുക്കള മൊത്തം അലങ്കോലമായി അന്ന് എല്ലാവരും പട്ടിണിയായി കാരണം ചോരുകാലം അടിക്കിടെ ചോറുപാത്രം താഴെ പോയിരുന്നു
ഞാന്‍ തലയില്‍ കൈ വെച്ചിരുന്നുപോയി,, ദൈവേ ഇന്ന് ഞാന്‍ പട്ടിണി !!!!!!!
ഹ്ഹോ ഒരു കടുക് കാരണം എന്തൊക്കെ പുകില്
അത് കഴിഞ്ഞു കുറെ കാലത്തിനു ശേഷം സൗദിയില്‍ വെച്ചു എന്‍റെ ഒരു കൂട്ടുകാരന്‍റെ
കയ്യില്‍ നിന്നും കടുക് താഴെ വീണു അപ്പോള്‍ ഞാന്‍ പഴയ കഥ അവനോട് പറഞ്ഞു
ശേഷം ഞാന്‍ പുറത്തു പോയി ഏകദേശം ഒന്നൊന്നര മണിക്കൂറിനു ശേഷം തിരിച്ചു വരുമ്പോള്‍ കാണുന്നത് അവന്‍ കടുകും പെറുക്കിക്കൊണ്ടിരിക്കുന്നതാണ് എന്നെ കണ്ടതും അവന്‍ പറഞ്ഞു
"വീണത് മുഴുവന്‍ ഞാന്‍ എടുത്തിട്ടുണ്ട് ഇവടെ പ്രശ്നമൊന്നും വേണ്ട " ഞാന്‍ അത് കണ്ട് ചിരിക്കണോ കരയണോ എന്നറിയാതെ നിന്നുപോയി!!!!!!!!!!!!!!!!!!!!!

No comments:
Post a Comment