ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Monday, November 19, 2012

ഉഹദിനരികെ ......................!!!!!!!!


ആ മലനിരകളില്‍ നിന്നുള്ള കാറ്റിനു വല്ലാത്ത ശാന്തതയാണ് ഏതോ വേദന കടിച്ചമര്‍ത്തി ക്കൊണ്ടെന്നോണം പര്‍വതങ്ങള്‍ നില്‍കുന്നു......അവിടത്തെ മണല്‍ തരികള്‍ ഇന്നും പാടിപ്പു കഴ്തുന്നുണ്ടാവണം ആ മഹാമാനീഷിയെ
          ഉഹദ് രണാങ്കണത്തിന്‍റെ ഓര്‍മ്മകള്‍ ആ താഴ്വരയില്‍ മയങ്ങിക്കിടപ്പുണ്ട്  വേദനയേറിയ കാഴ്ചയ്ക് സാക്ഷിയായതു കൊണ്ടാവാം ആ ചെറുമല ഭൂമിയില്‍ ലയിക്കാനെന്നോണം ധൂളികലായി വായുവില്‍ നിറയുന്നുണ്ട് 
             പര്‍വത താഴ്വരയിലെ കമ്പിവേലി ദൂരെ നിന്നു കാണാം അവിടെത്തെ  മൈതാനി നിറയെ അറബി രീതിയിലുള്ള പൌരാണിക സാധനങ്ങള്‍ ,ഈന്തപ്പഴം ,തസ്ബീഹ് മാലകള്‍ ,തുടങ്ങിയവ വില്‍കുന്ന കച്ചവടക്കാര്‍ .
ഉഹദിന്‍റെ മണ്ണിലൂടെ കാലമര്‍ത്തി നടക്കുമ്പോള്‍ നെഞ്ചില്‍ വല്ലാത്ത പിടച്ചിലും വേദനയും തോന്നി ഇവിടെത്തെ മണലില്‍ ഒരു വീര നായകന്‍റെ രക്തം വീണലിഞ്ഞത് കൊണ്ടാവണം 
ചതുരകമ്പിവേലിയുടെ അകത്തു മൂന്നു കബറിടം കാണാം , കല്ലുകള്‍ കൊണ്ടുള്ള അടയാളം മാത്രമാണത്, അല്ലാഹുവിന്‍റെ സിംഹം ഹബീബിന്‍റെ പ്രിയപ്പെട്ട പിത്രവ്യന്‍ അവിടെ ഉറങ്ങുന്നുണ്ട് ഹംസത്തുല്‍ കര്‍റാര്‍  എന്ന വീര കേസരി .
ഉഹദ് യുദ്ധഭൂമി വര്‍ഷങ്ങളുടെ പഴക്കമുണ്ടായിട്ടും സുശാന്തമായി നില കൊള്ളുന്നുണ്ട് ,, കിടിലം കൊള്ളിക്കുന്ന യുദ്ധ കാഹളത്തില്‍ ശത്രു സൈന്യത്തെ തിരുത്തിയോടിച്ചു വിജയക്കൊടി പറപ്പിക്കുന്നതിനിടയില്‍ ചതിപ്രയോഗത്തിലൂടെ ആ മണ്ണില്‍ ശഹീദായ വീറുറ്റ പോരാളിയെ ഓര്‍കുമ്പോള്‍ അന്തരീക്ഷത്തില്‍ നിറയുന്ന പൊടിപടലങ്ങള്‍ ക്കൊപ്പം തക്ബീറിന്‍റെ ധ്വനി ഉയരുന്നതും അവിടെ ഹംസത്ത് എന്ന വീര സിംഹം ഗോരമായ യുദ്ധ കാഹളത്തില്‍ മുശ്രിക്കുകളുടെ പേടിസ്വപ്നമായി പോരടുന്നതും മനക്കണ്ണില്‍ കാണാം, ആ വാളിന്‍റെ സീല്‍കാരം ഹൃദയത്തില്‍ തട്ടുന്നപോലെ ,,,,,,,,,!!!!!!,,, ഒപ്പം ആ  മണ്ണില്‍ നില്‍കുമ്പോള്‍  ഒരു വിറയലുണ്ട്  ആചെറുമലയുടെ  മുകളിലെത്തുമ്പോള്‍  മനസ്സില്‍ ഒരു തേങ്ങലുണ്ട്  ഹൃദയത്തില്‍  നൊമ്പരമുണ്ട്  എന്തൊക്കെയോ  ബാക്കി  വെച്ചാണ്  ആ മഹാന്‍ ഉഹദിലെ  താഴ്വരയില്‍  ശഹീദായത്  അവിടത്തെ  അന്തരീക്ഷത്തില്‍  ഇന്നും ഉഹദിലെ  പോര്‍ വിളികള്‍  മുകരിതമാണെന്നു  തോന്നും ...... അതു  കൊണ്ടാവണം  പര്‍വതങ്ങള്‍  ഒരുമൌനത്തിലെന്നപോലെ  അവാച്യമായ  നൊമ്പരത്തി ന്‍റെ  കഥയും പേറി  എന്തോ കാത്തു നില്‍കുന്നത്‌        !!!!!!!!!!!!!!!!!   
(ചെറു മലയുടെ പേരാണ്  ജബല്റുമാ )

No comments:

Post a Comment