ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Tuesday, February 12, 2013

എന്‍ ....രാക്കുയിലിന്‍ ...ഓര്‍മയില്‍


(ഈ പ്രണയ ദിനത്തിനൊരു.....ഉപഹാരം !!!!!!!
പ്രണയം ....!!!...
പറഞ്ഞു തീരാത്ത ..മോഹിച്ചു തീരാത്ത.......സ്വപ്നങ്ങളുടെ ..ചിറകുകള്‍  വിടര്‍ത്തി ....ഈണങ്ങളുണര്‍ത്തി...പറന്നുയരും "")
ഇന്നലെ ഞാനെന്‍ 
ഹൃദയത്തില്‍ എഴുതിയ കവിതകള്‍ 
ഇന്നീ മഴയില്‍ ......
നനഞ്ഞു പോയോ.........
പ്രണയത്തിന്‍ രാക്കിളി പാടിയ ഗീതങ്ങള്‍ 
രാവിന്‍ കുളിര്‍ മഞ്ഞില്‍ ലയിച്ചുപോയോ .......

അറിയാതെ എങ്കിലും .......മനസ്സില്‍ കൊളുത്തിയ 
മണ്‍ചിറാതണഞ്ഞു പോയോ .....

ഇന്നെന്‍ സ്വപ്‌നങ്ങള്‍ മഞ്ഞില്‍ വിരിഞ്ഞൊരു 
മഴവില്ലു പോലെ മാഞ്ഞു പോയോ...
ഒരു രാത്രി കൂടി ഞാന്‍ 
മോഹങ്ങളൊഴുകുന്ന
ഈ പുഴയുടെ തീരത്തിരുന്നോട്ടെ 
അറിയാതെ ഓര്‍മ്മകള്‍ 
തട്ടിയുണത്തുന്നു എന്‍ പ്രണയത്തിന്‍
 നഷ്ട രാഗങ്ങളെ .............
ഇനിയുമെന്‍ നോവുകള്‍ .....
പെയ്യാന്‍ വിതുമ്പുന്ന ..
മഴക്കാറുപോലെ യാണു സഖീ .......
ഒരു നേര്‍ത്ത നിന്‍ മിഴി ശ്രുതിയില്‍   
ഉണരുമെന്‍ പ്രണയത്തിന്‍ മനസ വീണ 
ഇടറുമാ തന്ത്രിയില്‍ നിന്നൊഴുകാനിനിയും...
കവിതകലെത്ര ഞാന്‍ കാത്തു വെച്ചു
ഇനിയൊരു  ...ജന്മത്തില്‍ ..പ്രണയത്തിന്‍ ............
സംഗീതം ..ഉണരുമോ ....എന്‍ പ്രാണ സഖീ .........
കാത്തിരിക്കാം ഞാന്‍ .............
.ഇനിയെത്ര ...ജന്മങ്ങള്‍ ....
കൊഴിയുമീ ..ഭൂവിന്‍ ...........
ഏകാന്തമാം.....തടവറയില്‍ ........................

4 comments:

 1. കാത്തിരിക്കൂ ..........

  ReplyDelete
 2. ധൈര്യമായി കാത്തിരുന്നോളൂ...ശുഭപ്രതീക്ഷകളോടെ

  ReplyDelete
 3. കാത്തിരിക്കാം ഞാന്‍ .............
  .ഇനിയെത്ര ...ജന്മങ്ങള്‍ ....


  ശുഭാശംസകള്‍ ..............

  ReplyDelete
 4. കാത്തിരിക്കുകയാണ് ,,,,,,,,,,,,,
  എല്ലാവര്‍ക്കും,,,,,,, നന്ദി

  ReplyDelete