യേശു തന്‍റെ ശിഷ്യ ഗണത്തോട് അരുള്‍ ചെയ്തു
നിങ്ങളുടെ നന്മക്ക് വേണ്ടിയാണു ഞാന്‍ പോകുന്നത് ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുക്കലേക് വരുകയില്ല ഞാന്‍ പോയാല്‍ നിങ്ങളുടെ അടുക്കലേക് ഞാന്‍ അയക്കും അവന്‍ വന്നു പാപത്തെ കുറിച്ചും നീതിയെ കുറിച്ചും ന്യായ വിധിയെ കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും ഇനിയും വളരെ കാര്യങ്ങള്‍ എനിക്ക് നിങ്ങളോട് പറയാനുണ്ട് എന്നാല്‍ അവ ഉള്‍കൊള്ളാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് കഴിയില്ല സത്യാത്മാവ് വരുമ്പോള്‍ നിങ്ങളെ സത്യത്തിന്‍റെ പൂര്‍ണതയിലേക്ക് നയിക്കും അവന്‍ സ്വമേധയാ ആയിരിക്കില്ല സംസാരിക്കുന്നത് അവന്‍ കേള്‍ക്കുന്നത് മാത്രം സംസാരിക്കും ...,,,,
''ഏതസ്മിന്നതരെ മ്ലേച്ച ആചാരണ്യ സമന്യിത
മഹാമദ ഇതിക്യാദ ശിഷ്യശാഖ സമന്യിതം ''
അപ്പോള്‍ അന്യദേശക്കാരന്‍ ആയ ഒരു ആചാര്യന്‍ അദേഹത്തിന്‍റെ ശിഷ്യ ഗണങ്ങളോടൊപ്പം പ്രത്യക്ഷപ്പെടും അദേഹത്തിന്‍റെ നാമം മഹാമദ് എന്നായിരിക്കും ...
തുടര്‍ന്ന് ഗീതയില്‍ ഇതുകൂടി പരാമര്‍ശിക്കുന്നു
അവര്‍ മരുഭൂ നിവാസികളായിരിക്കും ചേലാകര്‍മ്മം ചെയ്തിരിക്കും താടിവളര്‍ത്തും പ്രാര്‍ത്ഥനയ്ക്ക് ഉച്ചയിസ്തര്യം ഉദ്ഗോഷിക്കും ഇത്തരം സവിശേഷതകളാല്‍ അവര്‍ മുസല്ലേ എന്ന നാമത്തില്‍ അറിയപ്പെടും .....,,,,
മോശ പറയുന്നു നിന്‍റെ ദൈവമായ കര്‍ത്താവ് നിന്‍റെ സഹോദരങ്ങളുടെ ഇടയില്‍ നിന്നും എന്നെപോലെയുള്ള ഒരു പ്രവാചകനെ നിനക്ക് വേണ്ടി അയക്കും അവന്‍റെ വാക്കാണ് നീ ശ്രവിക്കേണ്ടത്,, കര്‍ത്താവ് എന്നോട് അരുള്‍ ചെയ്തു
എന്‍റെ വാക്കുകള്‍ ഞാന്‍ അവന്‍റെ നാവില്‍ നിക്ഷേപിക്കും ഞാന്‍ കല്‍പിക്കുന്നതെല്ലാം അവന്‍ അവരോട് പറയും എന്‍റെ നാമത്തില്‍ അവന്‍ പറയുന്ന എന്‍റെ വാക്കുകള്‍ ശ്രവിക്കത്തവരോട് ഞാന്‍ തന്നെ കണക്കു ചോദിക്കും ..,,
ആദ്യ ഗ്രന്ഥങ്ങളാല്‍ ഏറെ വാഴ്ത്തപ്പെട്ട ആ പരദേശിയായ പ്രവാചകന്‍
എല്ലാ പ്രമാണങ്ങളെയും സത്യപ്പെടുത്തുന്ന സമന്വയത്തിന്‍റെ പവിത്ര ദര്‍ശനവുമായാണ് മുഹമ്മദിന്‍റെ വരവ്
ഓരോ മനുഷ്യന്‍റെയും പിടലി ഞരമ്പിനെക്കാളും അവനോട അടുത്തവനാണ് ഈശ്വരനെന്നും ശൂന്യതയില്‍ നിന്ന് ശൂന്യതയിലേകുള്ള നിരര്‍ഥകമായ പ്രയാണമല്ല ജീവിതമെന്നും മരണത്തിന്‍റെ മറവില്‍ ജിവിതം സാര്‍ഥകമായ ഉയിര്‍പ്പാണെന്നും പഠിപ്പിച്ച പ്രവാചകന്‍ അറബിയും അനറബിയും തമ്മിലും വെളുത്തവനും കറുത്തവനും തമ്മിലും വ്യത്യാസമില്ലെന്നും അടിമകള്‍ക് അവകാശങ്ങള്‍ ഉണ്ടെന്നും മോചനത്തിന് വഴിയുണ്ടെന്നും വിളംബരം ചയ്തു
പലിശയും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും വിലക്കി സമ്പത്തിന്‍റെ ഒരു നിശ്ചിത വിഹിതത്തില്‍ ആശരനരണരെയും അഗതികളെയും അടിമകളെയും അവകാശികളാക്കി .
മനുഷ്യന്‍റെ വ്യാമോഹങ്ങള്‍ക്കും ഊഹങ്ങള്‍ക്കും അതീതനാണ് ഈശ്വരനെന്നും ജനങ്ങള്‍ മുഴുവന്‍ ചീര്‍പ്പിന്‍റെ പല്ലുകള്‍ പോല്‍ സമന്മാരനെന്നും പുരുഷനും സ്ത്രീയും ഒരേ ആത്മാവില്‍ നിന്നാണെന്നും ഇണകള്‍ തമ്മില്‍ വസ്ത്രങ്ങളാണെന്നും സഹകാരികളാണെന്നും സ്ത്രീകള്‍ക്ക് സ്വത്തില്‍ അവകാശമുണ്ടെന്നും പ്രവാചകന്‍ പഠിപ്പിച്ചു
വിജ്ഞാനത്തോടും വിവര വിനിമയത്തോടുമുള്ള പ്രവാചകന്‍റെ സമീപനമാണ് ആഗോള നാഗരികതയെ പരിവര്‍ത്തിച്ചത്, വിദ്യസമ്പാദനം വിശുദ്ദ കര്‍മ്മമാണ് പ്രവാചകരുടെ മതത്തില്‍ അക്ഷരം പഠിപ്പിക്കാമെന്ന വ്യവസ്ഥയില്‍ യുദ്ധത്തടവുകാരെ വിട്ടയച്ച വേറൊരു നേതാവിനെയും ചരിത്രത്തിനറിയില്ല
ലോകാവസാനം അടുത്തെന്നറിഞ്ഞാലും വിത്തുകളെറിഞ്ഞു കൃഷിയിറക്കണമെന്നും നീര്‍ തടങ്ങളും പൊതുവഴികളും മലിനമാക്കരുതെന്നും കര്‍ശന നിര്‍ദേശങ്ങള്‍, എല്ലാ മാരികള്‍ക്കും മരുന്നുണ്ടെന്നും പ്രകൃതി പ്രതിഭാസങ്ങള്‍ക്ക് മനുഷ്യ ജനന മരണവുമായി യാതൊരു ബന്ദമില്ലെന്നും പഠിപ്പിച്ചു തന്നു
അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചു ഉണ്ണുന്നവന്‍ നമ്മളില്‍ പെട്ടവനല്ലെന്നും താനിഷ്ടപ്പെടുന്നത് തന്‍റെ സഹോദരനിഷ്ടപ്പെടണമെന്നും അരുള്‍ ചെയ്തു
നിരാംബലരായ മനുഷ്യര്‍ക്കുള്ള ദൈവ കാരുണ്യത്തിന്‍റെ തീര്‍തകമായി വര്‍ണ വൈരത്തിന്‍റെ മറു മരുന്നായി കിഴക്കിനും പടിഞ്ഞാറിനും മദ്ധ്യേ ഒരു പാലമായി പ്രവാചക സന്ദേശം നിലകൊള്ളുന്നു
ആദുനികശാസ്ത്ര വൈജ്ഞാനികലോകം പ്രഥമമായും പ്രവാചക സന്ദേശത്തിന്‍റെ അനന്തര ഫലങ്ങളാണെന്ന് സാക്ഷ്യപ്പെടുത്തുന്നത് മാര്‍ക്ക് ഗ്രഹാം,മൈക്കല്‍ ഹാമില്‍ട്ടന്‍ ,മോര്‍ഗന്‍ തുടങ്ങിയ ചിന്തകന്മാരാണ്
സൌമ്യമായി മന്ദഹസിച്ചു കൊണ്ടും ആര്‍ദ്രമായി ഉണര്‍ത്തിക്കൊണ്ടും പ്രവാചകന്‍ നമ്മെ പുണരുന്നു മഴ തോര്‍ന്നാലും പെയ്തു കൊണ്ടിരിക്കുന്ന മഴക്കാടുകള്‍ പോലെ പ്രവാചകന്‍റെ കാരുണ്യം പെയ്തു കൊണ്ടേയിരിക്കുന്നു
No comments:
Post a Comment