ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Tuesday, June 11, 2013

പ്രണയ മഴ പെയ്തൊഴിഞ്ഞു

രാത്രി മഴ ഇരുളിൽ നിറഞ്ഞു പെയ്തു
സ്വപ്‌നങ്ങൾ കുളിരിൽ  അലിഞ്ഞു ചേർന്നു 
മനസ്സിൽ മറന്നൊരു ഋതുവിൻ അനുരാഗം 
കാറ്റായി വന്നെന്നെ തലോടി 
ജാലക വാതിലിൽ മഴ മുട്ടിവിളിച്ചു 
പ്രണയത്തിൻ നോവുണർത്തി !!!!!!!!!!!!!

ഒരു മഞ്ഞു കിരണമായി മനസ്സിൽ 
തളിരിട്ടതാണെൻ ,,,പ്രണയം 
ഈ കൊച്ചു തെന്നലിൽ അലയുവതല്ലോ 
കനവുകളായെൻ ,,,പ്രണയം 

ഇന്നെൻ നിനവിൽ കനലുകളായി 
എരിയുന്നതാണെൻ ,,,,പ്രണയം 
പ്രണയത്തിനോർമകൾ 
ഹൃദയത്തിൻ നോവിനാൽ,, മഴ 
കണ്ണുനീർ തുള്ളിയായി തിളങ്ങി 

ഈ മഴയുടെ നാദം 
പ്രണയത്തിൻ  നൊമ്പര ഗീതം 
ഏഴു സ്വരങ്ങളിൽ പാടുന്നീ മഴ 
ഏഴു നിറങ്ങളിൽ നിറയുന്നു 
കിളിനാദം മഴയുടെ താളം 
എൻ പ്രണയത്തിൻ നോവുമാത്രം 

താളിലയിൽ നിറയുന്ന മഴതുള്ളിപോൽ 
മണ്ണിൽ മറഞ്ഞൊരു പ്രണയം 
രാത്രി പെയ്ത മഴയായി 
ഒരോർമയായി ഇന്നെൻ പ്രണയം 

No comments:

Post a Comment