മുറ്റത്തു പൊഴിയുന്ന മാവിൻ ഇലകൾ പോൽ
കാലങ്ങളെന്നിൽ മരുഭൂവിൽ കൊഴിയവേ
വാത്സല്യം നിറയുന്ന എൻ അമ്മതൻ മനസ്സിലെ
അകലെ നിന്നൊരു വിളി കാതിൽ മുഴങ്ങവേ
അറിയുന്നു ഞാൻ സ്നേഹമാം എൻ അമ്മ
വഴിക്കണ്ണായി എന്നെ നോക്കി ഇരിപ്പതു
എരിയുന്നൊരഗ്നിയായി പ്രവസമാം ലോകത്ത്
അമ്മയെ കിനാവിൽ കണ്ടുറങ്ങുന്നു ഞാനെന്നും
പുലർ കാലസ്വപ്നത്തിൽ നിറയുന്നതെന്നിൽ
പുഞ്ചിരിച്ചെന്നെ നോകുന്നേൻ അമ്മയെ
കേൾക്കുന്നു ഞാനെന്നും അമ്മ പാടുന്ന താരാട്ട്
സ്വര രാഗങ്ങളിൽ നിറയുന്ന വാത്സല്യം
നിറയുന്ന സ്നേഹമായി കെട്ടി പ്പിടിച്ചെന്നെ
സ്നേഹ മുദ്രകൾ നെറ്റിയിൽ ചാർത്തവേ
അമ്മ തൻ കണ്ണിൽ നിന്നുതിരുന്ന ബാഷ്പങ്ങൾ
കനൽ മഴയായി മനസ്സില്‍ വർഷിക്കവേ
കരയുവാനാവാതെ ഉയരുന്ന നിശ്വാസം
മണൽ കാറ്റിൽ ലയിച്ചു മറയവേ
എൻ പാദ വഴികളിൽ വഴികാട്ടി എന്നമ്മ
മുൻപേ നടന്നൊരു കാലമോർത്തു ഞാൻ
ശാട്യം പിടിച്ചു കരയുന്നെനിക്കായി
കഥകൾ ചൊല്ലി തന്നിരുന്നെന്നമ്മ
ഇന്നെന്റെ നെഞ്ചിലെ തീ ഒന്നണയുവാൻ
അർധ്രമായി ...മോനെ ,,,എന്നൊരു വിളിമതി
അകലങ്ങളില്ലമേ അമ്മതൻ ചാരത്തു വന്നാ
ആ പാദങ്ങളി ലൊന്നു വീഴാൻ
സ്നേഹത്തിനൊരു പദം പൊൻ അമ്മയ്കായി
സ്നേഹമായി ഒരു മകൻ ഈ മരുഭൂവിൽ നിന്നും
കാലങ്ങളെന്നിൽ മരുഭൂവിൽ കൊഴിയവേ
വാത്സല്യം നിറയുന്ന എൻ അമ്മതൻ മനസ്സിലെ
അകലെ നിന്നൊരു വിളി കാതിൽ മുഴങ്ങവേ
അറിയുന്നു ഞാൻ സ്നേഹമാം എൻ അമ്മ
വഴിക്കണ്ണായി എന്നെ നോക്കി ഇരിപ്പതു
എരിയുന്നൊരഗ്നിയായി പ്രവസമാം ലോകത്ത്
അമ്മയെ കിനാവിൽ കണ്ടുറങ്ങുന്നു ഞാനെന്നും
പുലർ കാലസ്വപ്നത്തിൽ നിറയുന്നതെന്നിൽ
പുഞ്ചിരിച്ചെന്നെ നോകുന്നേൻ അമ്മയെ
കേൾക്കുന്നു ഞാനെന്നും അമ്മ പാടുന്ന താരാട്ട്
സ്വര രാഗങ്ങളിൽ നിറയുന്ന വാത്സല്യം
നിറയുന്ന സ്നേഹമായി കെട്ടി പ്പിടിച്ചെന്നെ
സ്നേഹ മുദ്രകൾ നെറ്റിയിൽ ചാർത്തവേ
അമ്മ തൻ കണ്ണിൽ നിന്നുതിരുന്ന ബാഷ്പങ്ങൾ
കനൽ മഴയായി മനസ്സില്‍ വർഷിക്കവേ
കരയുവാനാവാതെ ഉയരുന്ന നിശ്വാസം
മണൽ കാറ്റിൽ ലയിച്ചു മറയവേ
എൻ പാദ വഴികളിൽ വഴികാട്ടി എന്നമ്മ
മുൻപേ നടന്നൊരു കാലമോർത്തു ഞാൻ
ശാട്യം പിടിച്ചു കരയുന്നെനിക്കായി
കഥകൾ ചൊല്ലി തന്നിരുന്നെന്നമ്മ
ഇന്നെന്റെ നെഞ്ചിലെ തീ ഒന്നണയുവാൻ
അർധ്രമായി ...മോനെ ,,,എന്നൊരു വിളിമതി
അകലങ്ങളില്ലമേ അമ്മതൻ ചാരത്തു വന്നാ
ആ പാദങ്ങളി ലൊന്നു വീഴാൻ
സ്നേഹത്തിനൊരു പദം പൊൻ അമ്മയ്കായി
സ്നേഹമായി ഒരു മകൻ ഈ മരുഭൂവിൽ നിന്നും
Supper
ReplyDelete