ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Monday, July 8, 2013

നിലാവ് മറഞ്ഞ സന്ധ്യകൾ ......

ഞാനിന്നും മനസ്സിൽ സൂക്ഷിക്കുന്നുണ്ട് നിന്റെ മുഖം ,
ഇപ്പോഴുമുണ്ട് എന്റെ ഓർമയിൽ നമ്മുടെ ആ കാലം,,,,, ഓർമിക്കാൻ എനിക്ക് നീയും എന്റെ നഷ്ടപ്പെട്ട സ്വപ്നങ്ങളുമല്ലേ ഉള്ളൂ .........
ഇന്നും എനിക്ക് വിശ്വസിക്കാൻ പ്രയാസമാണ് "നീ കൂടെ ഇല്ല എന്ന് "
എങ്ങനെ നീ മറ്റൊരാളുടെ കൂടെ ജീവിക്കുന്നു ??
എനിക്ക് പ്രണയത്തിന്റെ ആപ്ത വാക്യങ്ങൾ പറഞ്ഞു തന്നവൾ ..
അനാഥനായ എനിക്ക് മുന്നിൽ നീ ആരൊക്കെയോ ആയിരുന്നു
എന്ത് തെറ്റാ ഞാൻ ചെയ്തത് ...??
എന്റെ ജീവിതം തന്നെ നഷ്ടങ്ങളായിരുന്നു
 അമ്മ അച്ഛൻ ,,,,പിന്നെ അനിയത്തി
ഒടുവിൽ സ്നേഹിക്കാൻ പഠിപ്പിച്ച നീയും ,,,,,,,,,,,''
 വായിച്ചു തീർന്ന കടലാസ് അവൾ നാളായി മടക്കി നെഞ്ചോടു ചേർത്തു
വർഷാ,,,,,,,,,
സന്ദീപിന്റെ വിളിയാണ്
കടലാസ് തലയണക്കീഴിൽ വെച്ച് അവൾ പെട്ടന്ന് പുറത്തു വന്നു
നിനക്കെന്തു പറ്റി മുഖം വല്ലാതെ .?
"ഒന്നൂല്ല ..". മുഖം അമർത്തിത്തുടച്ചു അവൾ
"സമയായി ഞാൻ പോവാ "
അവൾ വെറുതെ തലയാട്ടി
മനസ്സ് പിടിച്ചു നിൽകുന്നില്ല ഒന്ന് കരയാൻ തോന്നി കാരണമില്ലാതെ
സന്ദീപ്  ചില നിമിഷങ്ങൾ അവളെ  നോക്കി നിന്നു
നിനക്ക് സുഖമില്ലേ ഹോസ്പിറ്റലിൽ പോണോ ??
വേണ്ട സന്ദീപേട്ടാ ഞാൻ ഓകെയാണ്
അയാൾ ഒന്നൂടെ അവളെ നോക്കി പുറത്തിറങ്ങി
വർഷ നിന്നിടത്തുനിന്നു ചലിക്കാനാവാതെ കാലുകൾ മരവിച്ചിരിക്കുന്നു
ശരീരം തളരുന്ന പോലെ
അവൾ കാലുകൾ വലിച്ചുനീട്ടി വന്നു സോഫയിൽ വീണു
ഓർമ്മകൾ മഴവെള്ളപ്പാച്ചിൽ പോലെ കുത്തൊലിച്ചു വന്നു
എന്നാണു അരുണ്‍ തന്റെ  ജീവിതത്തിലേക്ക് വന്നത് ഓർമിക്കാൻ പറ്റുന്നില്ല
പക്ഷെ ബാല്യവും കൌമാരവും അവനോടൊപ്പം ആയിരുന്നു
പ്രണയത്തിന്റെ പൂക്കാലങ്ങൾ
 നേരം പുലരുന്നതും ഇരുളുന്നതും ഞങ്ങൾക്ക് വേണ്ടിയായിരുന്നു
ഋതു ഭേദങ്ങൾ ചലിക്കുന്നതും വസന്തവും ഗ്രീഷ്മവും മാറിവരുന്നതും ഞങ്ങളുടെ പ്രണയത്തിനു വേണ്ടിയായിരുന്നു
നാട്ടുവഴികളിൽ മഴനനഞ്ഞു ഓടിനടന്നും പുഴയിൽ മുങ്ങിക്കുളിച്ചും കഴിഞ്ഞുപോയ ബാല്യകാലത്തിന്റെ ഓർമകളും
അതെ മഴയിൽ നനഞ്ഞ് സ്വപ്‌നങ്ങൾ കണ്ടും പുഴയോരത്തിരുന്നു മോഹങ്ങൾ
പങ്കു വെച്ചും കഴിഞ്ഞ കൗമാരത്തിന്റെ ഓർമ്മകൾ
പിന്നെ ജീവിതം എങ്ങനെയോ മാറി മറിഞ്ഞു
മനസ്സിൽ നഷ്ടപ്രണയത്തിന്റെ മുറിവുമായി മറ്റൊരാളോടൊപ്പം ജീവിക്കാൻ വിധിയായി
 അച്ഛന്റെ കൂട്ടുകാരന്റെ മകൻ,സന്ദീപ്
സ്നേഹിക്കുന്നുണ്ട് തന്നെ സ്നേഹവുമാണ് തനിക്കു
പക്ഷെ അരുണ്‍ വേദനയായി മനസ്സിൽ കിടന്നു പിടയുന്നു
അവൾ മുറിയിൽ ചെന്ന് പിന്നെയും ആ കടലാസ് എടുത്തു
കണ്ണിൽ നിന്നു ഒരു തുള്ളി കണ്ണീർ കടലാസിൽ വീണു ചിതറി

മഞ്ഞിന്റെ മണമുള്ള കുളിർകാറ്റു ജാലക വാതിലിലൂടെ  വീശിവന്നപ്പോൾ
റോസി കണ്ണടച്ചു കണ്ണിൽ നല്ല കുളിര്
തോളിൽ സ്പർശിച്ച കൈ എടുത്തു അവൾ  മുഖത്തോട് ചേർത്തു
സന്ദീപ് ..
റോസിയുടെ ശബ്ദത്തിൽ ഒരു വിറയൽ നിറഞ്ഞു
എന്ത് നല്ല കാലാവസ്ഥ അല്ലെ റോസി ...
അവൾ പുഞ്ചിരിച്ചു ,,
ഒരു കൊച്ചു കള്ളം പറഞ്ഞിട്ടാ ഇറങ്ങിയത്‌ 'ബിസിനുസ് ടൂർ'
നിന്നോടൊപ്പം കുറച്ചുനാൾ കഴിയാൻ മാത്രം
റോസി സന്ദീപിന്റെ നെഞ്ഞിലേക്ക് ചാഞ്ഞു
എത്രനാൾ ഇങ്ങനെ സന്ദീപ്‌ ,,
അറിയില്ല ,,,നമുക്ക് ഇങ്ങനെതന്നെ ജീവിക്കാം അച്ഛന്റെ ഇഷ്ടത്തിന് വഴങ്ങിയാ ഞാൻ വർഷയെ കെട്ടിയത്, ധിക്കരിച്ചാൽ, അറിയില്ലേ നിനക്ക് അച്ഛനെ ഈ കാണുന്ന സ്വത്തൊക്കെ അച്ഛൻ ചേച്ചിയുടെ പേരിൽ എഴുതി വെക്കും ഞ പെരുവഴിയിലും
"അപ്പൊ എന്റെ അവസ്ഥ" റോസി അയാളെ നോക്കി
"എന്ത് അവസ്ഥ നിന്റെ കെട്ടിയോൻ അമേരിക്കേന്നു വരുമ്പോ നീ പിന്നെയും പതിവൃത, തിരിച്ചു  പോവുമ്പോ പിന്നെയും ദാ ഇതുപോലെ "
അവളെ കെട്ടിപിടിച്ചു സന്ദീപ്‌ പൊട്ടിച്ചിരിച്ചു
ആ ചിരിയിൽ റോസിയും ചേർന്നു

"അരുണ്‍ എഴുന്നേൽക്ക് ,,,ഇന്നും വൈകി ,," കൃഷ്ണൻ അവനെ കുലുക്കി വിളിച്ചു
അവൻ പിടഞ്ഞെഴുനേറ്റു
എടിപിടീന്നു കുളിയും ഡ്രെസ്സിങ്ങും കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ കമ്പനി ബസ്‌ തയാറായി നിൽപുണ്ട്
പുറത്തു മരുഭൂ വെയിൽ കത്തി നിൽകുന്നു
അവൻ ബസ്സിൽ കയറി ഇരുന്നു
പുറം കാഴ്ചയിലേക്ക് കണ്ണും നട്ട്
പുറകോട്ടു ചലിക്കുന്ന കാഴ്ചകൾ ,,,ചിന്തകൾ പിന്നെയും കടിഞ്ഞാൻ തകർത്ത് കുതിക്കുന്നു
എന്തൊരു സമസ്യയാണ് ജീവിതം ആഗ്രഹിക്കുന്നതൊന്ന് നടക്കുന്നതൊന്ന്
അന്ന് ജീവിക്കാനുള്ള പ്രേരണ വർഷയായിരുന്നു
ഇന്നവളുടെ ഓർമകളും
അവൾ ജീവിതം മുൻപിൽ വെച്ച് നീട്ടി അതാരോ പുറം കാലുകൊണ്ട്‌ തട്ടിയെറിഞ്ഞു
ഈ മരുഭൂമിയിലേക്ക് വന്നത് പണം നേടാനല്ല ഒളിച്ചോടിയതാണ്‌ നഷ്ടപ്പെട്ടതിൽ നിന്ന് ഓർമകളിൽ നിന്നും
പക്ഷെ അത് പിന്തുടർന്ന് കൊണ്ടിരിക്കുന്നു
അതാണ്‌ ആ കുറിപ്പ്
അവൾ വായിച്ചു കാണുമോ അതോ കീറിക്കളഞ്ഞോ
എഴുതി പൂർത്തിയാക്കാതെ ആ വാക്കുകൾ
എന്തെ എന്റെ ജീവിതം ഇങ്ങനെയായി
അവസാനിക്കാത്ത വേദനകളായി മാറിയതെതെന്തേ
ഒരപകടത്തിൽ അമ്മയും അച്ഛനും അനിയത്തിയും നഷ്ടപ്പെട്ട വേദന മറന്നത് വർഷ യുടെ മുഖം മനസ്സിൽ പ്രതിഷ്ടിച്ചപ്പോൾ ആയിരുന്നു
ആ കാലം കണ്മുന്നിൽ തെളിയുന്നുണ്ട്
പ്രണയരാഗമാല കോർത്ത്‌ സ്വപ്നം കണ്ട രാവുകൾ
 ഹൃദയ സ്പന്ദങ്ങൾക്ക് താളമുണ്ടായിരുന്നു
നിർവചിക്കാനാവാത്ത ഒരു സുഖം
ഇന്നതൊക്കെ വേദനയായി മാറി കാലത്തിന്റെ കുസൃതികൾ
ഈ വേദന ജീവിതം തീരുമ്പോഴെ അവസാനിക്കൂ
ഇതിങ്ങനെ തന്നെ തീരും
എന്തിനോ വേണ്ടി  ആഗ്രഹിക്കും  ഒന്നുമല്ലാതെ  അവസാനിക്കും
സൈറ്റിൽ ബസ്‌ കുലുങ്ങി നിന്നു
ചിന്തകൾ അടർന്നു വീണു
മുകളിൽ സൂര്യൻ ജ്വലിച്ചു നിൽകുമ്പോൾ സ്വയം എരിഞ്ഞു ജീവിക്കുന്നു അരുണ്‍ ,,ഒന്നിനും വേണ്ടിയല്ലാതെ

No comments:

Post a Comment