ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Sunday, November 24, 2013

കുതുബുദ്ധീൻ അൻസാരി ഒരു വിശകലനം

ആരാണ് കുതുബുദ്ധീൻ അൻസാരിയെന്നു ഇന്ത്യാ രാജ്യത്തുള്ള എല്ലാവർക്കുമറിയാം .. അയാളോട് ഗുജറാത്തിൽ ചെയ്ത ക്രൂരതയും വളരെ ചർച്ച ചെയ്ത വിഷയം തന്നെ 
പക്ഷെ  ഈയിടെ കുതുബുദ്ധീൻ അൻസാരി വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു ,,,, എന്തിനു വേണ്ടിയാണെന്നുള്ളതിനു യുക്തമായ മറുപടി ഉണ്ട് താനും " മോഡി വിരോധം "" പക്ഷെ  ചില സംശയങ്ങൾ .. 
അൻസാരി എന്ന ചെറുപ്പക്കാരനെ രാഷ്ട്രീയ ആയുധമാക്കി വരാൻ പോകുന്ന തെരഞ്ഞടുപ്പിനെ അഭിമുഖീകരിക്കുക എന്നുള്ള ഒരു നയമാണോ ,,
അതോ വർഗീയ വാദിയായ  നരേന്ദ്ര മോഡിയോടുള്ള പകയോ ,, ഒരുതരത്തിൽ അല്ലങ്കിൽ മറ്റൊരു തരത്തിൽ അൻസാരിയെ  ഒരു ആയുധമായി കാണുന്നു രാഷ്ട്രീയ ലക്ഷ്യം വെക്കുന്നവർ.
അതിന്റെ പ്രഥമ തുടക്കമായിട്ടു വേണം ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽകുന്ന അൻസാരിയുടെ മുഖം .
കഴിഞ്ഞ ദിവസം കേരളത്തിലും അൻസാരി വരികയുണ്ടായി 
ഗുജറാത്ത് കലാപത്തിന്റെ ഇരയായി ബാക്കിയായത് ഒരു അൻസാരി മാത്രമോ   എത്രയോ പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ക്രൂരമായി 
ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട് അപ്പോൾ അൻസാരി മാത്രമെങ്ങനെ 
ഗുജറത്ത് കലാപത്തിന്റെ ഇരയാവുന്നത് എന്ത് കൊണ്ട് നരോധ്യ പട്യയിലെ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുകയോ അവരെ മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ട് വന്ന് ദുരന്തത്തിന്റെ ബാക്കി എന്ന് വിശേഷിപ്പിക്കുന്നില്ല 
അപ്പോൾ മലാല യുസഫും അൻസാരിയും ഒരു നാണയത്തിന്റെ രണ്ടു വശം എന്ന് വിശേഷിപ്പിക്കേണ്ടി വരും. .
കാരണം ലോകത്തൊരുപാട് കുഞ്ഞുങ്ങൾ പലതരത്തിൽ പീഡിപ്പിക്കപ്പെടുമ്പോൾ മലാല യുസഫ് സായിയെ മാത്രം ജീവൻ രക്ഷിച്ചു വാർത്ത മാധ്യമങ്ങൾ കെട്ടിഗോഷിച്ചു അതൊരു തിരക്കഥയുടെ ബാക്കിപോലെയാണെന്ന് ചിലരെങ്കിലും അടക്കം പറഞ്ഞിരുന്നു 
അത് തന്നെയാണോ അൻസാരിയും അല്ലാതിരിക്കട്ടെ    മാധ്യമം അൻസാരിയുമായുള്ള അഭിമുഖം നടത്തുകയുണ്ടായി 
എൻ ഡി യെ ക്കെതിരെ യുള്ള പ്രചാരണമാണെന്നും കോണ്‍ഗ്രെസ്സ് അടക്കമുള്ള പാർട്ടികളുടെ സെക്കുലർ വേദികളിൽ പങ്കെടുക്കുമെന്നും പറയുന്ന അൻസാരി തനിക്കു ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ലെന്നും പറയുന്നു നല്ലത് തന്നെ 
കലാപം കഴിഞ്ഞതിൽ പിന്നെ താൻ സമുദായത്തിൽ ഒറ്റപ്പെട്ടു  എന്നത് എങ്ങനെയെന്നു അദ്ദേഹം പറയുന്നുമില്ല ഒരു സാമുദായിക കലാപത്തിന്റെ ഇര എങ്ങനെയാണ് അതെ സമുദായത്തിൽ ഒറ്റപ്പെടുക മുസ്‌ലീംകൾക്കെതിരെ നടന്ന ആക്രമമാണ് ഗുജറാത്തിൽ അല്ലാതെ ഒരു ഹിന്ദു മുസ്‌ലീം സങ്കട്ടനമല്ല അപ്പോൾ എങ്ങനെയാണ് അൻസാരി അതെ മുസ്ലീംകൾക്കിടയിൽ ഒറ്റപ്പെടുന്നത് വൈരുധ്യങ്ങളാണ് വാക്കുകൾ
ഇന്ത്യയിലെ മുസ്ലീംകൾ മാത്രമല്ല പൊതുവെയുള്ള ജനങ്ങൾ മറ്റു മതസ്ഥരും സമുദായങ്ങളും മോഡിയെ വിമർശിക്കുകയും വെറുക്കുകയും ചെയ്യുന്നവരാണ് 
ഗുജറാത്ത് കലാപം അത്രമേൽ വലിയ മുറിവ് തന്നെയാണ് നമ്മുടെ രാജ്യത്തിന്‌ ഏൽപിച്ചത്‌ 
ചിലർ രാഷ്ട്രീയ പരമായി അതേറ്റടുത്തപ്പോൾ ചിലർ മതപരമായും വ്യക്തി പരമായും ഉൾകൊണ്ടു ഏത് തരത്തിലായാലും കലാപ ദുരന്തം ഒരു അൻസാരിക്ക് മാത്രമല്ല നഷ്ടങ്ങളുണ്ടാക്കിയത് എത്രയോ ജീവിതങ്ങൾക്കാണ് 
അങ്ങനെയെങ്കിൽ അൻസാരി ചെയ്യേണ്ടത് ദുരിത ബാതിതരെ കരകയറ്റാനുള്ള മാർഗമാണ് അല്ലാതെ വെറും മോഡി വിരോധമല്ലല്ലോ 
അദ്ദേഹം നിലനിൽപിനായി കഷ്ട്ടപ്പെടുകയാണെന്നു അറിയാഞ്ഞിട്ടല്ല തനിക്കൊപ്പം മറ്റുള്ളവരെയും ഉൾകൊള്ളുമ്പോഴല്ലേ ഒരു പൊതു പ്രവർത്തകനാവുന്നത് അൻസാരി അങ്ങനെയുള്ള ഒരു പ്രവർത്തനവും ചെയ്യുന്നുമില്ല ആകെ ചെയ്യുന്നത് മോഡിക്കെതിരെയുള്ള പ്രചരണം മാത്രമാണ് 
അടുത്ത പ്രധാന മന്ത്രി സ്ഥനാർത്തിക്കെതിരെയുള്ള പ്രചരണം . 
കൂട്ടത്തിൽ ഗുജറാത്തിലെ സമ്പന്ന വിഭാഗത്തിൽ പെട്ട ഷിയാ ബോറോകളുടെ മക്കൾ കാന്തപുരം മുസ്ലിയാരുടെ സ്കൂളിലാണ് പഠിക്കുന്നതെന്നു അൻസാരി കണ്ടുപിടിച്ചു അഞ്ചു സ്കൂളുകൾ അദ്ദേഹത്തിനുണ്ടെന്നും അൻസാരി "മാധ്യമ " ത്തിനോട് പറഞ്ഞുവത്രേ ശരിയായിരിക്കാം അതൊരു തെറ്റാണോ 
ബോറോകളുമായി ബിസ്നുസ് ഒന്നുമല്ല ചെയ്യുന്നത് കുട്ടികൾക്ക് വിദ്യാഭ്യാസമാണ്  നൽകുന്നത്.. ബോറോകൾ മോഡിയുടെ ആൾക്കാരായത് കൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസം നിരസിക്കണമെന്നു പറയാനൊക്കുമോ ..
   മോഡി വിരോധമല്ല പീഡിതരെ സഹായിക്കുന്നതിലൂടെയാണ് ഒരു ജിഹാദിന് രൂപം കൊടുക്കേണ്ടത് അത് മോഡിക്കെതിരെയുള്ള പ്രചാരണമാവും 
ഗുജറാത്ത് കലാപത്തിന്റെ ഇരക്ക് ചെയ്യാൻ ഏറ്റവും അഭികാമ്യവും അത് തന്നെ 

1 comment: