ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Tuesday, November 5, 2013

നഷ്ടബോധം ....

സ്വപ്‌നങ്ങൾ ചിതലരിച്ചു തുടങ്ങിയിരിക്കുന്നു
ഉരുകിയൊലിക്കുന്ന ഒരു മെഴുകുതിരി
കണക്കെയാണിന്നു ജീവിതം
ചുറ്റിലും പ്രകാശമുണ്ടെങ്കിലും
പ്രവാസമെന്ന കൂരിരുട്ടിൽ ഞാനിന്നും തപ്പിത്തടയുന്നു
എന്തിനെന്നറിയാതെ ,,,,,,,
ഋതു ഭേദങ്ങൾ മണ്ണിൽ അലിഞ്ഞു ചേരുന്നത്
എന്റെ ആയുസിന്റെ പുസ്തകത്തിലെ
ഓരോ താളും കീറിയെറിഞ്ഞു കൊണ്ടാണ്
മോഹഭംഗമല്ല നഷ്ടബോധം ....
മഴയും മഞ്ഞും പുഴകടന്നെത്തുന്ന ഈറൻ കാറ്റും
കർക്കിടകവും തുലാവർഷവും
ഇടവഴികളും കുളക്കടവുകളും
പോക്കുവെയിലും തൊടികളും .....
ഗൃഹാതുരത്വത്തിന്റെ ഒരോർമ്മ

No comments:

Post a Comment