ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Saturday, December 21, 2013

നീ ഒരു നോവായി

"""പ്രണയം !!!!
ഒത്തിരി ഇഷ്ടം മനസ്സിൽ  കൊണ്ട് നടന്ന് ആകാശപ്പറവയായി പറന്നു നടന്നു ഒടുവിൽ  ചിറകരിഞ്ഞു വീണപോലെ വിരിഞ്ഞു നിൽക്കുന്ന പൂവിൽ നിന്നും ഒരിതൾ അടർന്നു വീഴുമ്പോഴുണ്ടാകുന്ന ആത്മ നൊമ്പരം പോലെ !!!:"""

ഒരുനാൾ
പ്രണയമായി എൻ മിഴിയിൽ തിളങ്ങി നീ
മോഹമായി അകതാരിൽ തഴുകി നീ
സ്നേഹമായി ജീവനിൽ  അലിഞ്ഞു നീ
രാക്കിളിപ്പാട്ടിൻ  ഈണമായി  നീ
രാത്രി മഴ തൻ സ്വര രാഗതാളമായി
നിനവുകളിൽ നിറഞ്ഞതും  നീ
സ്വപ്നമായി പുണർന്നതും  നീ
മനസ്സിൽ തുളുമ്പുമാ സ്നേഹാമൃതും  നീ
എന്നിൽ ഒരു പുഴയായി ഒഴുകി നീ
,,,,,, ഇന്നു പറയാൻ മറന്നൊരു വാക്കായി നീ
പാടാൻ മറന്നൊരു രാഗമായി നീ
നോവിൻ കനലുകൾ മഴയായി പെയ്യിച്ചു നീ
വീശുന്ന കാറ്റിൽ വിഷാദം പകുത്തു നീ
വിട ചൊല്ലാനായി വന്നെൻ അരികിൽ
വിതുമ്പും മിഴിയാൽ യാത്ര ചൊല്ലി
ഞാനെന്ന ജീവനിൽ തീരാത്തൊരീ മൗനം
 ........ പകർന്നകന്നു നീ
വിരഹമാം തടവറ എനിക്കായി തീർത്തു   നീ
.............""" നീ തന്ന സ്നേഹത്തിന്റെ ഓർമയിൽ
നീ എനിക്കായി സമ്മാനിച്ച ചുവന്ന റോസാപ്പൂവ് പതിച്ച കല്ലു  മോതിരം ഇന്നൊരു മൂക സാക്ഷിയായി എനിക്കൊപ്പമുണ്ട് """

3 comments:

  1. മധുരമെന്നാലും ശോകവിധുരമൊരു ഗാനം

    നല്ല കവിത    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.    ശുഭാശം സകൾ....

    ReplyDelete