ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Sunday, April 6, 2014

തടവറ

ഓരോ മനുഷ്യനും ഓരോ തടവറയിലാണ്
ജനന മെന്ന അപരാധത്തിന് നൽകപ്പെട്ട ശിക്ഷ
 ജീവിത മെന്ന തടവറയുടെ  ആദ്യ കവാടം കടന്നു
ബാല്യ കൗമാര യൌവ്വന വാർധക്യ,,,,
എന്ന പേരിലുള്ള  നാല് കവാടങ്ങൾ
പ്രവേശിക്കുംതോറും അപ്രത്യക്ഷമാകുന്ന
മാന്ത്രിക കവാടങ്ങൾ ;;;;
പിന്നെ തടവറയിൽ
ബന്ധത്തിന്റെ
വിശ്വാസത്തിന്റെ ..
അറിവിന്റെ
അറിവില്ലായ്മയുടെ
ദുഃഖ സന്തോഷ മിശ്രിതത്തിന്റെ
 സമ്പന്നതയുടെ  .......
ദാരിദ്രിയത്തിന്റെ,,,,,,,,
അധികാരത്തിന്റെ
ലാഭ നഷ്ടങ്ങളുടെ
 ബന്ധനത്തിന്റെ
സ്നേഹത്തിന്റെ
പ്രണയത്തിന്റെ
ഏകാന്തതയുടെ ........
ഒടുക്കം,,,
മരണ മെന്ന മോചനം വരെ ഓരോ തരം...തടവറയിൽ 

10 comments:

 1. സത്യം നിങ്ങളെ സ്വതന്ത്രരാക്കും!

  ReplyDelete
 2. ബാല്യ കൗമാര യൌവ്വന വാർധക്യ,,,,
  എന്ന പേരിലുള്ള നാല് കവാടങ്ങൾ
  പ്രവേശിക്കുംതോറും അപ്രത്യക്ഷമാകുന്ന
  മാന്ത്രിക കവാടങ്ങൾ ;;;;
  കവിത നന്നായിട്ടുണ്ട്.

  ReplyDelete
 3. മരണം മാത്രം സത്യം .....

  ReplyDelete
  Replies
  1. മരണം . . . അതു നിശ്ചയം . . . . .

   Delete
 4. നമ്മെയൊക്കേയും ബന്ധിച്ച സാധനം...

  വളരെ നല്ലൊരു കവിത


  ശുഭാശംസകൾ....
  ReplyDelete
  Replies
  1. വളരെ നന്ദി . ഈ വായനയ്ക്ക് . .

   Delete
 5. പ്രവേശിക്കുംതോറും അപ്രത്യക്ഷമാകുന്ന
  മാന്ത്രിക കവാടങ്ങൾ ;;;; athu kollaam

  ReplyDelete