ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Sunday, April 27, 2014

എന്റെ സഹചാരി

ഞാന്‍ യാത്രയിലാണ് .
ജനിയിൽ നിന്ന് മൃതിയിലേക്കുള്ള യാത്രയില്‍
കൂട്ടിനായി കറുത്തരു തോഴൻ നിഴലുണ്ട്
എന്റെ ചുവടുകൾക്കു സമമായി
 എന്റെ മൃതി വരെ എങ്കിലും കൂട്ടിനുള്ള എന്റെ
  ഏക  സഹചാരി .
 എന്റെ കാവലാൾ . .
അറിയില്ല . . എൻ ജീവിത ഉടനീളെ
കൂട്ടു വന്നവൻ  .
മരണത്തിനു ശേഷം . എങ്ങു പോവും
മണ്ണില്‍ ലയിക്കുന്ന ശരീരത്തിനൊപ്പമോ . .
വിണ്ണിൽ മറയുന്നെൻ . ആത്മാവിനൊപ്പമോ . .
അതോ ബന്ധു മിത്രാതി കളെ പോൽ
പിന്തിരഞ്ഞു പോകുമോ .
കണ്ണീരിൻ മേംപൊടി ചേര്‍ത്ത്
നീയുമെനിക്ക് യാത്രയേകുമോ . . .

6 comments:

 1. ഈ ബന്ധമെന്നും അനശ്വരമല്ലയോ,
  അകലുകയില്ലിനി നമ്മൾ...


  നിഴലുമായുള്ള ബന്ധം അനശ്വരം തന്നെ.!

  നല്ല കവിത


  ശുഭാശംസകൾ....

  ReplyDelete
 2. അവനും നമുക്കൊപ്പം മണ്ണില്‍ ലയിക്കും.........നല്ല കവിത

  ReplyDelete
 3. നമ്മളേവരും യാത്രയിലാണ്...
  കവിത നന്നായിട്ടുണ്ട്.. അസീസ്‌...

  ReplyDelete