ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Tuesday, June 24, 2014

ചരമമായി പ്രകൃതിക്ക്



മുറ്റത്തെ കാവിൽ ഇരുളിൽ കിടന്നൊരു 
നാഗം സ്വസ്ഥമായൊന്നു ഉറങ്ങിയിരുന്നു ,,,
ആൽമരത്തിൻ വിശാലമാം ശിഖിരത്തിൽ
കാക്കകൾ കൂടും പണിതിരുന്നു 
പച്ചപ്പുൽ നിറഞ്ഞൊരു തൊടിയിലെങ്ങും 
നാൽക്കാലികൾ മേഞ്ഞു നടന്നിരുന്നു 
കുഞ്ഞോളങ്ങൾ തഴുകി വരുന്നൊരു 
പുഴയും അരികത്തുണ്ടായിരുന്നു,,
നീന്തിത്തുടിച്ചു രസിക്കുന്ന കുഞ്ഞുങ്ങൾ
തുണി വലയിൽ മീനുകൾ പിടിച്ചിരുന്നു 
അക്കരെ നിന്നും വരുന്നൊരു ഈറൻ
കാറ്റിൻ കുളിരിൽ വിറച്ചിരുന്നു ,,
പാടത്ത് ഞാറു നടുന്നൊരാ പെണ്ണുങ്ങൾ 
വയൽ പാട്ടിനീണത്തിൽ ലയിച്ചിരുന്നു 
പോക്കുവെയിലിൻ തലോടലിൽ 
നെൽകതിരുകൾ താളമിട്ടിരുന്നു...
കർഷക ഹൃത്തിൻ സുഗന്ധമായി 
വിളക്കാല ഭംഗിയും നിറഞ്ഞിരുന്നു 
കൂട്ടിനായി കിളികളും വന്നിരുന്നു 
മണ്ണിൽ നർത്തനം ചെയ്യും മഴകൂട്ടിൻ 
തവരകൾ സ്വാഗതം ചെയ്തിരുന്നു 
വർഷ മേഘങ്ങൾ പെയ്തൊഴിയാൻ 
ഇടവപ്പാതിയും വന്നിരുന്നു ,,
പച്ചപ്പിൻ കേശവുമായി മലനിരകൾ ,,
ഇരുൾ കമ്പളം മൂടിപ്പുതച്ചു
ധനുമാസ കുളിരിൽ മയങ്ങിയിരുന്നു 
,, 
ഇന്നില്ല മണ്ണിൽ ഇഴജീവികൾക്ക്
സ്വസ്തമാം ആവാസ യോഗ്യതയും 
പറവകൾക്ക് കൂട്ടുകൂട്ടാൻ 
മരങ്ങൾ പാടെ മറഞ്ഞതാണ് 
ജലധാരയില്ല ധരണിയിൽ 
തൊടികളിന്നില്ല തോടുകളും 
കാറ്റും കുളിരും തീരെയില്ല 
പാടവും പാട്ടും പൈങ്കിളി യും 
എന്നോ ഓർമയായി പോയി മറഞ്ഞു 
കതിര് വിളഞ്ഞ മണ്ണിൽ വറുതിയും
കാർഷികത്തിൻ ചുടലയായി
പെയ്യുന്ന മഴയ്കിന്നു കാലമില്ല 
ഇടവവും കർക്കിടകവുമില്ല..
മലകളില്ല പകരം കെട്ടിടങ്ങൾ,,
മണ്ണിലെങ്ങും അഴുക്കുചാലും,,
പ്രകൃതി തകൃതിയാൽ നശിച്ചീടുകയാൽ
മർത്ത്യാ ഓർത്ത്‌ കൊൾക നിനക്കു സർവ്വ നാശം


5 comments:

  1. പ്രകൃതിയ്ക്കൊരു ചരമഗീതം!

    ReplyDelete
  2. മർത്ത്യാ ഓർത്ത്‌ കൊൾക നിനക്കു സർവ്വ നാശം

    ReplyDelete
  3. മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ ?
    മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ..?


    പ്രകൃതിയിൽ ബാക്കിയുള്ളവയെങ്കിലും സൂക്ഷിച്ചുപയോഗിക്കാൻ നമുക്ക്‌ കഴിയുമാറാകട്ടെ.

    വളരെ നല്ല കവിത



    ശുഭാശംസകൾ.......

    ReplyDelete
  4. നന്ദി . . നന്ദി . . . .

    ReplyDelete
  5. നല്ല കവിത ..നല്ല സന്ദേശം ...എല്ലാവരും ഇത് ഉൾക്കൊണ്ടു നീങ്ങിയെങ്കിൽ...പ്രകൃതി തയ ഹരിതയായി വിളങ്ങിയേനെ!

    ReplyDelete