ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Thursday, July 30, 2015

മൂകമീ ,,,,,ലോകം

എന്റെ കാഴ്ചകൾ മങ്ങിത്തുടങ്ങിയിരിക്കുന്നു ,,,,
എന്റെ കേൾവി കൊട്ടിയടച്ചു
ഞാനിന്നു മൌനനാണ് ,,,,,,,,,,,,,,,
എന്റെ ഹൃദയം സ്പന്ദിക്കുന്നില്ല
എന്റെ ശരീരം നിശ്ചലം
എന്റെ ആത്മാവ് മയങ്ങിക്കിടക്കുന്നു
എനിക്ക്  ചുറ്റും കൂരിരുൾ
ഈ ഇരുളിൽ നിറയുന്നുണ്ട്
സമരമുഖം കണക്കെ ,,,,,,,,,,
അമ്മയുടെ തേങ്ങൽ
അനിയത്തിയുടെ നിലവിളി
ഭാര്യയുടെ അടക്കിയ കരച്ചിൽ
കാമക്കണ്ണിൻ ജ്വാലയിൽ
 പിഞ്ചു കുഞ്ഞിന്റെ പിടച്ചിൽ
വാളിൻ സീൽകാരം
പൊടിപടലങ്ങളും അഗ്നി ഗോളങ്ങളും
അതിൽ ചിതറുന്ന ശരീരാവയവങ്ങളും
നപുംസകത്തിൻ പൊട്ടിച്ചിരികളും
ക്രൂരമാം മന്ദഹാസവും
ബാല്യത്തിൻ വിയർപ്പുമണം
വിശപ്പിന്റെ അഗ്നിയിൽ
വേവുന്ന .....ദുർഗന്ധം
ദേവാലയത്തിൽ നിറയുന്ന പുക
ഒട്ടിച്ചു വെച്ച പുഞ്ചിരിക്കുള്ളിൽ
അലറുന്ന വ്യഗ്രവും
ഇതും മനുഷ്യൻ ,,,,,,,,,
ഞാൻ മൂകനാണ് .....
എന്റെ പഞ്ചഭൂതങ്ങൾ മരിച്ചിരിക്കുന്നു
ഉരിയടനാവതില്ല ........
മാപ്പ് ,,,ദൈവമേ........ മാപ്പ് 

4 comments:

 1. ദൈവത്തിനിതൊന്നും അറിയില്ലെന്നുണ്ടോ

  ReplyDelete
 2. ഒട്ടിച്ചു വച്ച പുഞ്ചിരിക്കുളിൽ ഒളിപ്പിച്ചുവച്ച ക്രൗര്യവുമായി മനുഷ്യർ...!

  നല്ല കവിത

  ശുഭാശംസകൾ.......

  ReplyDelete
 3. അന്ധനായിരുന്നെങ്കിൽ...അല്ലേ...
  ആശംസകള്‍

  ReplyDelete
 4. എല്ലാം മാറികൊണ്ടിരിക്കുന്നു.. മനുഷ്യൻ മനുഷ്യനല്ലാതെയും

  ReplyDelete