ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Wednesday, August 26, 2015

അവകാശി ,,,,,,,,

,,,,,
അവസാനമായി ഒരു ദീർഗ നിശ്വാസമുണരും
അനന്തതയിൽ മറഞ്ഞൊരാത്മാവിനായി
മണ്ണിന്റെ മണവുമായി മണ്ണിൽ ജനിച്ചു നാം
മണ്ണായി മാറുന്നൊരു കാലം വിദൂരമല്ല
ഒരു പിടി മണ്ണ് മാത്രം കവിളിൽ ചേർത്ത് വെക്കും
ഒരു തുള്ളി കണ്ണു നീര് ആരോ പൊഴിചെന്നിരിക്കും
കൂട്ടി ക്കിഴിച്ചു ഗുണിച്ചു നീ ചേർത്തു വെച്ചതൊക്കെയും
കൂട്ടിനുണ്ടാവില്ല കൂരിരുളല്ലാതെ
നേടിയ നേട്ടങ്ങളൊക്കെയും വീണിടിയും
നേരിന്റെ നെറിവിന്റെ വെളിച്ചം മാത്രമുണരും
ഇനി മണ്ണറ നിനക്കായി പണിയും
ഇരുളിനാൽ അതലങ്കരിക്കും,,,,,,
കല്ലിനാൽ മേൽകൂരയുയരും
കാലടികൾ അകന്നു പോവും ,,,,,,,,,,,
ചെടികളാൽ നിറഞ്ഞൊരു പള്ളിക്കാട്ടിൽ
ചെത്തി മിനുക്കിയൊരു മീസാൻ കല്ല്‌ ബാക്കി നിൽക്കും
,,,,,,,,, നാം ഓരോരുത്തരും അവകാശികളാണ്,, ആറടി മണ്ണിന്റെ അവകാശികൾ ,,,,,

11 comments:

 1. അവകാശി നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങള്‍..
  അക്ഷരത്തെറ്റ് വരാതെ നോക്കണം.
  ദീർഗ നിശ്വാസമുണരും ....."ദീര്‍ഘനിശ്വാസം " അല്ലെ ശരി

  ReplyDelete
  Replies
  1. thettiyathinu sorry,,,,,,,,,,,,,
   thanks,,,

   Delete
  2. This comment has been removed by the author.

   Delete
 2. അനിവാര്യമായ യാത്ര.അതിനായി നമുക്ക് ഓരോരുത്തര്ക്കും കാത്തിരിക്കാം

  ReplyDelete
  Replies
  1. കാത്തിരിക്കാം
   nandi shahid

   Delete
  2. This comment has been removed by the author.

   Delete
 3. അത്രയേയുള്ളു ഏത് മനുഷ്യനും!!

  ReplyDelete
  Replies
  1. അത്രയേയുള്ളു,,,,,,,,,,
   nandi sir

   Delete
 4. ആറടി മണ്ണിന്‍റെ ജന്മികള്‍........
  നന്മകള്‍ നേരുന്നു......

  ReplyDelete
 5. അതേ അന്ന് നാം നാൽചുവരുകളിൽ നിന്ന് ലോകമറിയും.....
  പക്ഷെ നാം മണ്ണിലേക്ക് ലയിച്ചു ചേർന്നിരിക്കും

  ReplyDelete