ഓർമയായി മറയുന്നിതോണം
ഓരോ നിനവിലും നിറയുന്നിതോണം
മഴ പെയ്തു തോർന്നൊരാ മുറ്റത്തെ
മണ്ണിൽ പൂക്കളമിട്ടു കളിച്ചരോണം
ഊഞ്ഞാലിലാടി രസിച്ചരോണം
പൂവിളികളാൽ പൂക്കാലമാക്കി
ഞാനുമൊരു പൂവായി മാറിയൊരോണം
ഓണക്കിളി പെണ്ണ് പാടിയ പാട്ടിൽ
തിരുവാതിര നൃത്തമിട്ടരോണം
മാനത്തു തൂവെള്ള കിരണം പൊഴിക്കുന്ന
ഉത്രാട ചന്ദ്രനെ കാട്ടി മുത്തശ്ശി
മാവേലിക്കഥകൾ പറഞ്ഞരോണം
മാമല മണ്ണിന്റെ ഉത്സവമാണോണം
എന്നു പാടി പതിഞ്ഞൊരോണം,,,
മഞ്ഞപ്പൂ ചേലാ ഞൊറിഞ്ഞുടുത്തു
ആവണിപ്പാടങ്ങൾ ആടിയുലഞ്ഞരോണം
ഓർമയായി മറയുന്നിതോണം
ഇന്നലെ കണ്ട കിനാവുപോലെ
ഇന്നെന്റെ ഉള്ളിൽ ഒരോർമ മാത്രം ,,
മറവിയിൽ മയങ്ങിക്കിടക്കുന്ന ചിത്രങ്ങൾ
എന്തിനോ തേങ്ങിക്കരഞ്ഞിടുന്നു
അത്തപ്പൂക്കള മൊരുക്കിയ മുറ്റം
ചുടല പോൽ ഉണങ്ങി കരിഞ്ഞു നില്പൂ
പൂക്കളില്ലാത്തോരാ തൊടിയിലെങ്ങുമേ
ഓണക്കിളികൾ വരാറു മില്ല
തുംബിയില്ല തുംബപ്പൂവുമില്ല
തൂശനില എന്നത് കേൾപ്പതില്ല
കഥകൾ പറയാൻ മുത്തശ്ശിയില്ലാതെ
ഓണ നിലാവിന്നു വിഷാദ ഭാവം........
ആവണി പ്പാടം മറഞ്ഞു മണ്ണിൽ ,,
ആനന്ദ മില്ലാത്ത ഓണമുണ്ട് ,,,
ഇനിയേതു കാലം തിരികെ വരും
മാവേലി ക്കഥകൾ പറഞ്ഞുണരാൻ
ഓണമാണിന്നു പൊന്നോണ മാണ്
ഒരുമയില്ലാത്ത ഒരോണമാണ്
എന്നു പാടി പതിഞ്ഞൊരോണം,,,
മഞ്ഞപ്പൂ ചേലാ ഞൊറിഞ്ഞുടുത്തു
ആവണിപ്പാടങ്ങൾ ആടിയുലഞ്ഞരോണം
ഓർമയായി മറയുന്നിതോണം
ഇന്നലെ കണ്ട കിനാവുപോലെ
ഇന്നെന്റെ ഉള്ളിൽ ഒരോർമ മാത്രം ,,
മറവിയിൽ മയങ്ങിക്കിടക്കുന്ന ചിത്രങ്ങൾ
എന്തിനോ തേങ്ങിക്കരഞ്ഞിടുന്നു
അത്തപ്പൂക്കള മൊരുക്കിയ മുറ്റം
ചുടല പോൽ ഉണങ്ങി കരിഞ്ഞു നില്പൂ
പൂക്കളില്ലാത്തോരാ തൊടിയിലെങ്ങുമേ
ഓണക്കിളികൾ വരാറു മില്ല
തുംബിയില്ല തുംബപ്പൂവുമില്ല
തൂശനില എന്നത് കേൾപ്പതില്ല
കഥകൾ പറയാൻ മുത്തശ്ശിയില്ലാതെ
ഓണ നിലാവിന്നു വിഷാദ ഭാവം........
ആവണി പ്പാടം മറഞ്ഞു മണ്ണിൽ ,,
ആനന്ദ മില്ലാത്ത ഓണമുണ്ട് ,,,
ഇനിയേതു കാലം തിരികെ വരും
മാവേലി ക്കഥകൾ പറഞ്ഞുണരാൻ
ഓണമാണിന്നു പൊന്നോണ മാണ്
ഒരുമയില്ലാത്ത ഒരോണമാണ്
നന്നായിരിക്കുന്നു.
ReplyDeleteഇഷ്ട്ടമായി ഈ ഓണക്കവിത
Thank you
Delete