ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Thursday, November 7, 2013

മഴ മേഘം പോലെ !!!

കർണാടകയിലെ ""കല്ലുണ്ടി'"
 സൂര്യൻ ചുവപ്പ് രാശി പടർത്തി പടിഞ്ഞാറ് ചാഞ്ഞു തുടങ്ങിയ നേരത്താണ് ഞാൻ ആ ബസ്റ്റാന്റിലെക്ക്  കയറിച്ചെന്നത്‌ ..
 ഏകദേശം  കടകളും അടച്ചു കഴിഞ്ഞിരുന്നു
ഒന്ന് രണ്ടു ബസ്സുകളും കുറച്ചാളുകളും പിന്നെ രണ്ടു കടകളും മാത്രം .......
മങ്ങി നിൽകുന്ന  തെരുവ് വിളക്ക്
മൂകമായ ഒരന്തരീക്ഷം ,,,,,,
മഴ നേർത്തു പെയ്തു തുടങ്ങുന്നു
ഈറൻ കാറ്റ്  വന്നു തഴുകുമ്പോൾ ശരീരത്തിൽ തണുപ്പ് തോന്നി
പതിനഞ്ചു മിനുട്ട് ഇനിയുമുണ്ട് എനിക്കുള്ള ബസ്സിനു ..
ഒരു ചായ വാങ്ങി പതിയെ കുടിച്ചു കൊണ്ട് നിന്നു....
തൊപ്പി കക്ഷത്തിൽ വെച്ച് ലാത്തി കൊണ്ട് വെറുതെ വീശി ഒരു പോലീസുകാരൻ നടന്നുപോയി ,,,
നിമിഷം തോറും തണുപ്പിന്റെ അംശം കൂടിവന്നു
പെട്ടന്ന് ഒരു നിലവിളി പോലെ തോന്നി ഒന്ന് ഞെട്ടി എല്ലാവരും
ചില നിമിഷങ്ങൾ നിശബ്ദമായി നിന്നു
പിന്നെയും നിലവിളി .....
ഒരു സ്ത്രീയുടെ
എല്ലാവരും അങ്ങോട്ട്‌ പാഞ്ഞു ..
ഞാനൊന്നു സംശയിച്ചു നിന്നു പിന്നെ അങ്ങോട്ട്‌ നടന്നു
''ടോയിലെറ്റ്‌ '' എന്നെഴുതി വെച്ച മങ്ങിയ ബോർഡ്
അതിലൂടെ ആളുകൾ കയറിപ്പോയി കൂടെ ഞാനും   ,, മൂത്രപ്പുരയുടെ വരാന്തയിൽ ഒരു സ്ത്രീ കിടന്നു പിടയുന്നു ..വിസർജന സ്ഥലത്തെ  രൂക്ഷമായ ഗന്ധം അവിടമാകെ നിറഞ്ഞു നില്കുന്നു
കൂടിനിന്നവർ പരസ്പരം നോക്കി
അടുത്തു ശ്രദ്ധിച്ചപ്പോൾ മനസ്സിലായി ആ പെണ്ണ് ഗർഭിണിയാണ്..
ആ പിടച്ചിൽ എന്നെ അസ്വസ്തമാക്കിയപ്പോൾ പിന്തിരിഞ്ഞു
നേരത്തെ കണ്ട പോലീസുകാരൻ ഓടിവരുന്നത്‌ കണ്ടു
ഒപ്പം ചായക്കടക്കാരനും ...
അയാള് തിരിച്ചു വന്നപ്പോൾ ഞാൻ തിരക്കി ..
ഏതാ ആസ്ത്രീ .....
അത് ഇവിടെയൊക്കെ ഉള്ളതാ ,,തലയ്ക്കു സുഖമില്ലാത്തത്‌ ....അവിടെക്കിടന്നു പെറ്റൊളും
അയാള് ഒന്നും സംഭവിക്കാത്തതുപോലെ നടന്നു പോയി
ആ പോലീസുകാരൻ എന്റെ നേരെ വന്നു ......
കായ്യിൽ ഫോണുണ്ടോ ഒന്ന് സ്റ്റെഷൻ വരെ വിളിക്കാനാ
ഞാൻ ഫോണ്‍  കൊടുത്തു
അയാള് ഫോണ്‍ ചെയ്തു തിരിച്ചു തന്നു
എനിക്കുള്ള ബസ്സ്‌ വന്നു നിന്നെങ്കിലും കയറാൻ തോന്നിയില്ല
കണ്ടക്ടറോട് തിരക്കി
എപ്പോൾ പോകും ??
 ഇരുപതു മിനിട്ട്
വല്ലാതോരാശ്വാസം  തോന്നി
കുറച്ചുകഴിഞ്ഞപ്പോൾ ഒരു  പോലീസുകാരി ഓടിവന്നു
അപ്പോഴും ആസ്ത്രീ നിലവിളിച്ചു കൊണ്ടിരുന്നു
കൂടി നിന്നവരോട് മാറിപ്പോയ്‌കൊള്ളാൻ  അവർ ആവശ്യപ്പെട്ടു
എല്ലാവരും തിരിഞ്ഞു നടന്നു
മഴയുടെ നേർത്ത മൂളൽ പ്രകൃതിയിൽ നിറഞ്ഞു നിൽകുന്നു
കാടിനെ തഴുകി വരുന്ന കാറ്റിനു നല്ല കുളിര്
ഇടയ്ക്കിടെ ചെറുതായി ഇടിവെട്ടിക്കൊണ്ടിരുന്നു
പിന്തിരിഞ്ഞു നടക്കാൻ ഭാവിച്ച എന്റെ കാതിലേക്ക് ഒരു കുഞ്ഞിന്റെ കരച്ചിൽ ഓടിയെത്തി   എനിക്കെന്തിനൊ ഒരാശ്വാസം പോലെ
ഞാൻ വെറുതെ ഒന്ന് ചിരിച്ചു ..
ഭൂമിയുടെ മടിത്തട്ടിലേക്ക് ഒരു ജന്മം കൂടി പിറവികൊണ്ടു
ഒരു സിഗരറ്റ് പുകച്ചു നൂൽമാലപോലെ പെയ്യുന്ന മഴയിലേക്ക്‌ മിഴിയയച്ചു നിന്നു ഞാൻ
 ആ പോലീസുകാരൻഎന്റെയടുത്ത്  വന്നു നിന്നു
'ഒരു ജന്മം ഭൂമിയെ തൊടുമ്പോ വേറൊരു ജന്മം ആകാശത്തിലേക്ക് പോവും '
അയാള് എന്നെനോക്കി പറഞ്ഞു ഞാൻ മനസ്സിലാവാതെ മുഖത്തേക്ക് നോക്കി
ആ ഭ്രാന്തി പ്രസവിച്ചു പെണ്‍കുഞ്ഞ് !!
വർഷങ്ങളായി ഈ തെരുവിൽ അവൾ അലഞ്ഞു നടക്കുന്നു
ഏതോ ഒരുത്തൻ സമ്മാനിച്ചതാ അവൾക്കു ആ നിറവയർ !!
മനുഷ്യൻ മൃഗത്തേക്കാൾ തരാം താണുപോയി ..
ഞാൻ വെറുതെ കേട്ടിരുന്നു
ആ പെണ്ണിന് ഇപ്പൊ ജീവനില്ല
ആ കരയുന്ന കുഞ്ഞിനു അറിയില്ലല്ലോ ജനിച്ചു വീണത്‌ തെരുവിലെക്കാണെന്ന്
 ശ്വാസം നിലച്ച പോലെ തോന്നി
പൊടുന്നനെ മഴയ്ക്ക്‌ ശക്തികൂടി
മഴയുടെ ആരവമുണ്ടയിട്ടും കാതുകളിൽ ആ കുഞ്ഞിന്റെ കരച്ചിൽ മാത്രം
കണ്ണിൽ തൊട്ടു മുൻപ്കണ്ട  പെണ്ണിന്റെ പിടച്ചിൽ !!
ഞാൻ പോലീസുകാരനെ നോക്കി
അയാള് മഴയിലേക്ക് മിഴിനട്ടിരിക്കുന്നു
ബസ് പോകാൻ തയാറായപ്പോൾ ..ഞാൻ ചെന്ന് കയറി
ഇരുന്നു ... ഞാൻ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി ആ പോലീസുകാരൻ അവിടെ തന്നെ നില്പുണ്ട്
ആ കുഞ്ഞിന്റെ കരച്ചിൽ അവിടെ മുഴങ്ങുന്നുണ്ടാവണം
ബസ് ചലിച്ചു തുടങ്ങുമ്പോൾ നെഞ്ചിൽ ഒരു വേദന തളം  കെട്ടി നിന്നു
എന്തിനെന്നറിയാതെ .
ഒരു മരണത്തിനു  സാക്ഷിയായത് കൊണ്ടാണോ അതോ ഒരു ജന്മത്തിനു സാക്ഷിയായത് കൊണ്ടോ ???
അറിയില്ല ...............!!!

5 comments:

  1. കദനജീവിതങ്ങള്‍

    ReplyDelete
  2. തെരുവിലായാലും ജീവിക്കാന്‍ അനുവദിക്കില്ല എന്ന് വന്നാല്‍ ......

    ReplyDelete