. . . . . . ഇതെങ്ങന്യാ ഉമ്മച്ചീ . ഈ പൂവ് താഴെ പോയെ .
ചെടികള്ക്കിടയിൽ നിന്ന് ആമി മോളുടെ ചോദ്യമാണ് ബാനുവിനെ ചിന്തയില്‍ നിന്ന് ഉണർത്തിയത് . . .
എനിക്കറിയില്ല'' . . ബാനു അലസമായി പറഞ്ഞൊഴിഞ്ഞു
''''ഇത് വല്യ പൂവായിരുന്നില്ലാലൊ ''
ആമി വിടാനുള്ള ഭാവമില്ല
അവള്‍ കുഞ്ഞിനെ തന്നെ ഉറ്റു നോക്കി ഇരുന്നു ചില നിമിഷങ്ങള്‍
വലിയ പൂവായിരുന്നില്ല . . വിടരും മുന്പേ കൊഴിഞ്ഞു പോയൊരു പൂവ്
തന്നെ പോലെ
ബാനു ദീർഘമായി ഒന്നു നിശ്വസിച്ചു
ആമി മോൾ പിന്നെയും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ചെടികൾക്കിടയിലൂടെ നടന്നു കൊണ്ടിരുന്നു
ബാനു വെറുതെ അതു നോക്കിയിരുന്നു
ഈ മുറ്റത്തും ചെടികൾക്കിടയിലും ഒക്കെയായി പറന്നു നടന്നിരുന്ന ഒരു പൂമ്പാറ്റയായിരുന്നു താനെന്ന് ഓര്‍ത്തു അവള്‍
കുസൃതി നിറഞ്ഞ കൗമാരക്കാരി പെൺകുട്ടി
എന്തിനും ഉമ്മച്ചിയോട് വഴക്കിടുന്ന ബാപ്പാനെ കണ്ടാല്‍ നല്ല കുട്ടി ചമഞ്ഞ് ബഹുമാനിക്കുന്ന ബാനൂട്ടി പിന്നീട് എപ്പോഴോ ആണ് താന്‍ മാറിപ്പോയത്
ജീവിതം ഇങ്ങനെയൊക്കെ ആയത്
ഓര്‍മ്മകളിലേക്ക് മനസ്സ് വഴുതിപ്പോവാതെ ബാനു തലയൊന്ന് കുടഞ്ഞു തികട്ടി വന്ന തേങ്ങല്‍ പണിപ്പെട്ട് അടക്കി അപ്പോഴും അനുസരണയില്ലാതെ ഒരു തുള്ളി ജലകണം കണ്ണില്‍ മിന്നി മറഞ്ഞു .,
ബാനു എഴുന്നേറ്റ് ആമി മോളെയും കൂട്ടി അകത്തേക്ക് നടന്നു മുറിയില്‍ തൂക്കിയിട്ടിരുന്ന കണ്ണാടിക്കു മുന്നില്‍ . അറിയാതെ നിന്നു പോയി
അതില്‍ തെളിഞ്ഞു വന്ന വികൃതമായ തന്റെ മുഖം .
അത് ബാനുവല്ല വേറെ ആരോ ആണ് ,,,,
വികൃതമായ മുഖവും ശരീരം മുഴുക്കെ മുറിപ്പാടും കീറിയ ഹൃദയവും ഉള്ള ഏതോ ഒരുത്തി .
അവള്‍ ക്ക് അങ്ങനെ പറഞ്ഞ് നിലവിളിക്കാൻ തോന്നി
....
പ്ളസ്ടു പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്തിയ അന്ന് പതിവില്ലാതെ നാലു പേര്‍ ഉണ്ടായിരുന്നു
കൂട്ടത്തില്‍ ബ്രോക്കര്‍ അബൂക്കാനെ മാത്രം ബാനു വിന് മനസ്സിലായി . ബാക്കിയുള്ളവരെ പരിചയമില്ലായിരുന്നു
തല താഴ്ത്തിയിട്ട് അകത്തേക്ക് കയറിയ ഉടനെ ഉമ്മ ച്ചിയോട് തിരക്കി
എന്താ ഉമ്മ അവരൊക്കെ ഇവിടെ .
ഉമ്മ മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും . ആ മുഖത്ത് നിന്ന് വായിച്ചെടുതക്കാൻ ബാനുവിന് കഴിഞ്ഞു
അതിനു രണ്ടു ദിവസം കഴിഞ്ഞാണ് പെണ്ണു കാണലിനു ചെറുക്കനും കൂട്ടരും എത്തിയത് ,,
ഹാരിസ് ,, ഒറ്റ നോട്ടത്തിൽ തന്നെ ആരും ഇഷ്ടപ്പെട്ടു പോകും
ശാന്തമായ മുഖം സംസാരത്തിലും ചലനത്തിലും നിറഞ്ഞ മാന്യത . . .
അതു കൊണ്ടാണ്ടാവണം ബാപ്പ രണ്ടാമതൊന്നു ആലോചിക്കാതെ ഈ കല്ല്യാണത്തിനു സമ്മതിച്ചത് .
അന്ന് ഹാരിസിന്റെ ഉമ്മയാണ് പറഞ്ഞത് . ''കല്ല്യാണം കഴിഞ്ഞാല്‍ പെണ്ണിനെ കുടകിലേക്ക് കൊണ്ടു പോവും അവിടെയാണ് കുടുംബവും മറ്റു മൊക്കെ ''
ബാപ്പ മനസ്സില്ലായ്മയോടെ നിന്നപ്പോള്‍ അബൂക്കയാണ് പറഞ്ഞത്
നിക്കാഹ് കയിഞ്ഞാ പിന്നെ കുട്ടി അവ്ടെന്നല്ലേ നിക്കണ്ട്യത് . . അതോടെ ബാപ്പയ്ക്കു സമ്മതമായി . കർണാടകയിലെ കുടക് ജില്ലാ അത്ര ദൂരമൊന്നുമല്ല എന്ന ചിന്തയയായിരുന്നു എല്ലാവര്‍ക്കും . .
പിന്നെ എല്ലാം വളരെ ധൃതിയിലായിരുന്നു ......
കല്ല്യാണം വലിയ ആര്ഭാടമില്ലാതെ കഴിഞ്ഞു . നാല്പ്പതു പവൻ സ്വര്‍ണ്ണം വാപ്പ സ്ത്രീധനമായി തന്നു . . .
ഒരു മാസത്തിനകം വീട്ടില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങി
സ്വപ്നങ്ങള്‍ െനെയ്തു കൊണ്ട്
ഇതു വരെ കണ്ടിട്ടില്ലാത്ത വഴിയിലൂടെ
നേര്‍ത്ത ഇരുൾ പരന്നു കിടക്കുന്ന വന പ്രദേശങ്ങളിലൂടെ ബസ്സ് സന്ജരിച്ചു
റബ്ബര്‍ മരങ്ങൾ ഉലഞ്ഞു നില്‍ക്കുന്ന നാട് ചിലയിടങ്ങളിൽ തെങ്ങും കവുങ്ങും വാഴയും . അതിനിടയിലൂടെ ഒഴുകുന്ന പുഴകൾ
തണുത്ത ഈറൻ കാറ്റ് വീശുന്ന സന്ധ്യയില്‍ എത്തപ്പെട്ട നാടിന്റെ പേര് കുടക് എന്നായിരുന്നില്ലെന്ന് ബാനു ഓര്‍ത്തു
ഒറ്റപ്പെട്ട ഒരു കൊച്ചു വീട് കുറച്ചു മാറി വീടുകള്‍ ഉണ്ടെങ്കിലും . മറ്റു വീടുമായി സംബര്ക്കം വേണടന്ന് ഹാരിസ് പറഞ്ഞിരുന്നു . കാരണം തിരക്കിയില്ല . പറയുന്നത് ഭര്‍ത്താവ് ആണ് . .
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം
സംസാരത്തിനിടെ എന്നോ ആണ്. . ഹാരിസ് പറഞ്ഞത് . മൈസൂരിലെ കൃഷ്ണരാജ നഗരാണ് അതെന്ന് .
അന്ന് മുള പൊട്ടിയ സംശയം . . എന്തിനാണ് കുടക് എന്നൊരു കള്ളം പറഞ്ഞത് . .
ക്രമേണ . ഹാരിസിന്റെ ഉമ്മ യുടെ സ്വഭാവത്തിലെ മാറ്റം . കണ്ട് പകച്ചു നില്‍ക്കാന്‍ മാത്രമാണ് കഴിഞ്ഞത് രാത്രി കിടക്കാന്‍ നേരം ഹാരിസിനോട് പറഞ്ഞത് .
സഹിക്കുന്നതിന്റെ അങ്ങേയറ്റം വരെ സഹിച്ചു അത് കൊണ്ടാണ് രാത്രി കിടക്കാന്‍ നേരം ഹാരിസിനോട് പറഞ്ഞത്
ഉമ്മയുടെ മാറ്റം
പക്ഷേ മറുപടി ബാനു പ്രതീക്ഷിച്ചതല്ലായിരുന്നു .
തൊട്ടതിനും പിടിച്ചതിനും ഒക്കെ . നീയിങ്ങനെ തുള്ളേണ്ട ആവശ്യമൊന്നൂല്ല . ഉമ്മ പറയുന്നത് കേട്ടാല്‍ മതി .
പിന്നീട് ഒന്നും പറഞ്ഞില്ല .
ഇടക്ക് വീട്ടിലേക്ക് വിളിച്ചു സംസാരിക്കുമ്പോൾ എല്ലാ മറക്കും .
പക്ഷേ . കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അതും നിന്നു ഫോണ്‍ കേടായിരുന്നു .
വീട്ടില്‍ വിളിക്കാതെ ആഴ്ച പിന്നിട്ടപ്പോഴാണ് .
നാട്ടില്‍ ഒന്ന് പോയി വരാം എന്ന് ഹാരിസിനോട് ചോദിച്ചത് .
സമ്മതം മൂളിയപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു . .
പിറ്റേന്ന് തയ്യാറാവാൻ പറഞ്ഞിട്ട് . ഹാരിസ് പുറത്ത് പോയി .
ബാനു അത്ത്യാവശ്യം കുറച്ച് സാധനങ്ങള്‍ ബാഗിലാക്കി വസ്ത്രം ധരിച്ച് . അണിയാനുള്ള സ്വര്‍ണ്ണം നോക്കിയപ്പോള്‍ തല കറങ്ങി
അലമാര ശൂന്യമായിരുന്നു . . . .
ഒരുപാട് സംശയങ്ങൾ മനസ്സിലൂടെ മിന്നി മാഞ്ഞു
ഹാരിസ് വന്നപ്പോള്‍ ചോദിച്ചു സ്വര്‍ണ്ണം എവിടെ . .
അയാള്‍ അതു നിസാരമായി പറഞ്ഞു .
ഒാ അതോ അതു ഞാന്‍ വിറ്റു .
വിറ്റൊ . എന്നോട് ചോദിക്കാതെയൊ അറിയാതെ ബാനു ചോദിച്ചത് അങ്ങനെയാണ് .
അയാളുടെ ഭാവം മാറിയത് പെട്ടന്നാണ് . .
കവിളില്‍ ഒരടിയായിരുന്നു മറുപടി
കണ്ണില്‍ ഇരുട്ട് കയറിയത് മാത്രം ഓര്‍മ്മയുണ്ട്
എപ്പോഴോ ഉണരുമ്പോൾ വീടുനുള്ളിൽ ആരുമില്ലായിരുന്നു . .
ഹാരിസും ഉമ്മയും എത്തിയപ്പോള്‍ നേരം ഇരുട്ടിയിരുന്നു
അതിന്റെ പിറ്റേ ദിവസമാണ് തന്റെ വയറ്റില്‍ ഒരു ജീവന്റെ തുടിപ്പുണ്ടെന്ന് മനസ്സിലായത്
ആരെയും അറിയിച്ചില്ല .
പക്ഷേ എങ്ങനെയോ ഉമ്മ മനസ്സിലാക്കി . . . രാത്രി ഹാരിസ് പറഞ്ഞു
ആ കുഞ്ഞ് വേണ്ട . അതിനെ ഒഴിവാക്കാം . . നാളെ ആശുപത്രി പോണം . .
ബാനു മറുപടി പെട്ടെന്നു പറഞ്ഞു .
പറ്റില്ല .
ക്രുദ്ധനായി അയാള്‍ . ബെൽറ്റെടുത്തു വീശി . ബാനു പുളഞ്ഞു .
. അന്ന് തൊട്ട് ഒരാഴ്ചയോളം രാത്രി യില്‍ ബെൽറ്റ് കൊണ്ടുള്ള പ്രഹര മായിരുന്നു
ശരീരം മുഴുവന്‍ മുറിവുകളായി . എന്നിട്ടും കുഞ്ഞിനെ നശിപ്പിക്കാൻ കൂട്ടാക്കിയില്ല .
അതിനു പകരം . എവിടെ നിന്നോ ഒരു കുപ്പി ആസിഡ് ബാനുവിന്റ നേരെ എറിഞ്ഞത്
തെന്നി മാറിയെങ്കിലും കുപ്പി പൊട്ടി അതില്‍ നിന്നും മുഖത്തേക്ക് തെറിച്ച് വീണത്
പ്രാണ രക്ഷാർത്ഥം ഇറങ്ങയോടി . ആദ്യം കണ്ട വീട്ടില്‍ ചെന്നു കയറി അവരാണ് . . ആശുപത്രിയില്‍ എത്തിച്ചതും പോലീസില്‍ വിവരം അറിയിച്ചതും .
പൊലീസിന്റെ സഹായത്തോടെ നാട്ടില്‍ വന്നത് . .
ബാനൂ . പുറത്തു നിന്ന് വാപ്പാന്റെ വിളിയാണ് . . ബാനുവിന്റെ ചിന്തയെ മുറിച്ചത് .
അവള്‍ മുഖം തുടച്ച് .
പുറത്തേക്ക് നടന്നു . .
((ഇത് ഒരു ഫിക്ഷൻ മാത്രമാണ് . . . .
യാഥാര്‍ഥ്യം . നടുക്കുന്നതാണ് . അന്യ ദേശ കല്യാണം . പണത്തിനും സ്വർണത്തിനും വേണ്ടി
നടക്കുന്നു . . . മലബാറിൽ മൈസൂർ കല്യാത്തിന്റെ ഇരകൾ . എത്രയോ ഉണ്ട് . . റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും അല്ലാത്തതുമായി . . .
സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ് . . നമ്മുടെ പെൺ കുട്ടികള്‍ക്ക് നല്ല ബന്ധം . ഉറപ്പ് വരുത്തുക . . .)
സാമൂഹ്യ പ്രസക്തി ഉള്ള വിഷയം തന്നെ...ആശംസകള്‍ അറിയിക്കട്ടെ
ReplyDeleteഅതെ, സാമൂഹ്യപ്രസക്തിയുള്ള വിഷയം
ReplyDelete