ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Thursday, October 1, 2015

മാപ്പ് മഹാത്മാവേ

മാപ്പ് മഹാത്മാവേ ,,,,,,,
ഇന്നീ ഭാരതത്തിനു അങ്ങു കണ്ട സ്വപ്നത്തിന്റെ
സർവ്വ സമ നീതിയുടെ തൂവെളിച്ചമില്ല,,
വെളിച്ചമേകാൻ ശ്രമിച്ച അങ്ങയുടെ നെഞ്ചിൽ
തീ കുഴലിനാൽ രക്തപ്പൂക്കളിട്ടവർ ,,
ഇന്നുമീ മണ്ണിനെ കാർന്നു തിന്നു കൊണ്ടിരിക്കുന്നു
അധികാര ഭ്രമത്തിന്റെ അന്ധതയാണെങ്ങും
വർഗ്ഗീയ വിഷത്തിന്റെ നീറ്റലുകളിൽ പുളയുന്നുണ്ട്
ഭാരത മണ്ണിന്റെ മക്കൾ ,,,,,,,,,
പല മതം പല ജാതി പല വർഗ്ഗമായി പരിണമിച്ചു
പല നിറമുള്ള കൊടിക്കീഴിൽ
പലതരം ചിഹ്നങ്ങളാൽ അണി നിരന്ന്
പലതരം വാക്യങ്ങളാൽ ഘോഷിക്കുന്നുണ്ട്
തെരുവിൽ പട്ടിണിപ്പാവങ്ങൾ അലയുമ്പോൾ
സ്വർഗീയ ആരാമം പണിയുന്നുണ്ട്
അങ്ങയുടെ പിൻഗാമികൾ ,,,,,
അധികാരമെന്നൽ ധാർഷ്ട്യമെന്നവർ
മാറ്റിക്കുറിച്ചു,,,,
ജനങ്ങളാം ഞങ്ങൾക്കിന്നു പ്രധിനിധിയില്ല ,,
അവർ നിധികളാൽ സന്തുഷ്ടർ
ഞങ്ങൾ പ്രതികളാണിന്നു ,,
തിരഞ്ഞെടുത്തു ജയിപ്പിച്ചതിനു ,,,,,
പൊറുക്കുക ,, പിതാവേ ,,
ഭാരത മക്കളോട് ,,,, ഭാരത മണ്ണിനോട് ,,,,,,,

7 comments:

  1. ഗാന്ധിയെന്നാല്‍ ഇന്ന് നോട്ടിലെ ഗാന്ധി

    ReplyDelete
  2. നല്ല മൂര്‍ച്ചയുള്ള വാക്കുകളാല്‍ വരച്ച കവിത.......
    ശരിയാണ് ......
    നമ്മളാം ജനങ്ങള്‍ക്ക് പ്രതിനിധിയില്ല......
    നന്മകള്‍ നേരുന്നു......

    ReplyDelete
  3. അർത്ഥ പൂർണമായ വരികൾ

    ReplyDelete