ഇനിയൊരു യാത്രയാവാം
ഓർമ്മകൾ ചിതറിക്കിടക്കുന്ന
ഇന്നലെയുടെ കല്പടവിലൂടെ
ആദ്യാനുരാഗം ഒഴുകിത്തുടങ്ങിയ
പ്രണയപുഴയുടെ തീരത്തുകൂടി
പിന്നീടെപ്പോഴോ വിരഹാഗ്നിയിൽ
എരിഞ്ഞടങ്ങി ചാരം മാത്രമായി
ശേഷിക്കുന്ന ചുടല പറമ്പിന്റെ അരികിലൂടെ . . . .
പ്രണയ മന്ത്രങ്ങൾ ഉരുകി വീണൊലിച്ച് സർപ്പപ്പുല്ലുകളായി മുളപൊട്ടിയ ഇടവഴിയിലൂടെ . .
ചുംബനപ്പൂക്കൾ ചിതറി വീണ്
കരിഞ്ഞുണങ്ങിയ ഇലഞ്ഞിച്ചുവട്ടിലൂടെ . .
ഒടുവില്‍ നമ്മള്‍ വേർപിരിഞ്ഞ
മഴ ചിത്രങ്ങൾ തീർത്തിരുന്ന കുളക്കടവിലെ മിഴിനീരു കലർന്ന
വെള്ളത്തിന്റെ ശ്വാസ നിശ്വാസം
കേൾക്കാൻ . . .
പ്രണയവും വിരഹവും ചേര്‍ത്ത് നീ എഴുതിയ അവസാന കവിതയുടെ
വരികള്‍ ഒന്നുകൂടി കേൾക്കാൻ . . . .
കണ്ണു നീരു പോലെ പെയ്യുന്ന മഴയിലൂടെ ഭൂതകാലത്തു നിന്ന് വർത്തമാനത്തിലേക്ക് തിരികെ നടക്കാന്‍ . . . . .

യാത്രകൾ അവസാനിക്കുന്നതുമില്ല
ReplyDeleteഅതെ
ReplyDelete