ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Wednesday, June 26, 2013

സ്നേഹത്തിനൊരു പദം എൻ അമ്മ

മുറ്റത്തു പൊഴിയുന്ന മാവിൻ  ഇലകൾ പോൽ
കാലങ്ങളെന്നിൽ മരുഭൂവിൽ കൊഴിയവേ
വാത്സല്യം നിറയുന്ന എൻ അമ്മതൻ മനസ്സിലെ
അകലെ നിന്നൊരു വിളി കാതിൽ മുഴങ്ങവേ

അറിയുന്നു ഞാൻ സ്നേഹമാം എൻ  അമ്മ
വഴിക്കണ്ണായി എന്നെ നോക്കി ഇരിപ്പതു
എരിയുന്നൊരഗ്നിയായി  പ്രവസമാം ലോകത്ത്
അമ്മയെ കിനാവിൽ കണ്ടുറങ്ങുന്നു ഞാനെന്നും

പുലർ കാലസ്വപ്നത്തിൽ നിറയുന്നതെന്നിൽ
പുഞ്ചിരിച്ചെന്നെ നോകുന്നേൻ അമ്മയെ

കേൾക്കുന്നു  ഞാനെന്നും അമ്മ പാടുന്ന താരാട്ട്
സ്വര രാഗങ്ങളിൽ നിറയുന്ന വാത്സല്യം
നിറയുന്ന സ്നേഹമായി കെട്ടി പ്പിടിച്ചെന്നെ
സ്നേഹ മുദ്രകൾ നെറ്റിയിൽ  ചാർത്തവേ

അമ്മ തൻ കണ്ണിൽ  നിന്നുതിരുന്ന ബാഷ്പങ്ങൾ
കനൽ മഴയായി മനസ്സില് വർഷിക്കവേ 
കരയുവാനാവാതെ ഉയരുന്ന നിശ്വാസം
മണൽ കാറ്റിൽ ലയിച്ചു മറയവേ

എൻ പാദ  വഴികളിൽ  വഴികാട്ടി എന്നമ്മ
മുൻപേ നടന്നൊരു കാലമോർത്തു ഞാൻ
ശാട്യം പിടിച്ചു കരയുന്നെനിക്കായി
കഥകൾ ചൊല്ലി തന്നിരുന്നെന്നമ്മ

ഇന്നെന്റെ നെഞ്ചിലെ തീ ഒന്നണയുവാൻ
അർധ്രമായി ...മോനെ ,,,എന്നൊരു വിളിമതി

അകലങ്ങളില്ലമേ അമ്മതൻ ചാരത്തു വന്നാ
ആ പാദങ്ങളി ലൊന്നു വീഴാൻ
സ്നേഹത്തിനൊരു പദം  പൊൻ  അമ്മയ്കായി
സ്നേഹമായി ഒരു മകൻ ഈ മരുഭൂവിൽ നിന്നും

1 comment: