ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Sunday, January 12, 2014

പെയ്തു തീരാത്തൊരാ പ്രണയ മഴ

എൻറെ രക്തവും ഹൃദയവും ആത്മാവും സമ്മേളിക്കുന്ന ശരീരം പകരം തരാം എൻറെ ദാഹത്തിനു അറുതി യുണ്ടാക്കണം സ്നേഹിക്കാനുള്ള ദാഹം ,,, സ്നേഹിക്കപ്പെടാനുള്ള ദാഹം ,,,

പെയ്തൊഴിഞ്ഞു പോയൊരാ പ്രണയ
 മഴതൻ കുളിരുന്നുമെൻ ഹൃദയത്തിലലയവേ
നീറുന്നോരീ മൗനമായി
 എൻ ഓർമയിൽ നീ  പടരവേ
തീരാത്തൊരീ നോവുമായി
 എൻ ജീവനിൽ നീ തുടരവേ
മൂകമായെൻ രാവതിൽ
 സ്വപ്നമായി നീ നിറയവേ
ചില്ലു  ജാലകം പോൽ
തെളിയുന്ന  തൊക്കെയും നിൻ  മുഖം
വിതുമ്പുന്നോരാ ചുണ്ടുകൾ
തുളുമ്പുന്നൊരു മിഴികളും
വിരസമായെൻ പകലതിൽ നിനവിലൊക്കെയും
പെയ്തു തീരാത്തൊരാ പ്രണയ മഴ
ഇനിയെത്ര വർഷ ശിശിരം കൊഴിയണം
നീ എന്നിലലിയാൻ
ഞാനെത്ര പൂക്കാലത്തിനു
കവലിരിക്കണം നീഒരു പൂവായി വിരിയാൻ
ഇനിയേതു  ജൻമത്തിൻ പടിവാതിലിൽ
ഞാൻ തപസ്സിരികണം ,,,,,,,,,
നീ യെൻ  പ്രണനാവാൻ


4 comments:

 1. പെയ്തൊഴിയാതിരിക്കട്ടെ

  ReplyDelete
 2. ഒരു മുഖം മാത്രം കണ്ണിൽ
  ഒരു സ്വരം മാത്രം കാതിൽ
  മറക്കുവാൻ കഴിഞ്ഞില്ലല്ലോ....

  നല്ല കവിത.മോഹങ്ങൾ സഫലമാവട്ടെ.


  ശുഭാശംസകൾ.....

  ReplyDelete