ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Monday, January 13, 2014

യാ , മദീനെ സുൽത്താനെ

ജപമാല പോൽ എൻ മനം 
മദീനയെൻ നിനവിലലിയവെ !!
വീണലിയാൻ കൊതിക്കുമാ
മഹാ സ്നേഹ സാഗരത്തിൽ 
 തപിക്കുന്നൊരു മനസ്സുമായി 
വരികയാണ് ഞാൻ ഹബീബിൻ ചാരെ 
അർപ്പിക്കുവാനായി മനം 
നിറഞ്ഞൊരായിരം സലാം 
പ്രണയമായി ഒഴുകുകയല്ലൊ 
ഹൃദയത്തിൻ സുൽത്താൻ ...........
ഫജറിൻ താരകമായി
ഒളിവിതറു ന്നിതാ പാരിലാകെ 
പാടി വാഴ്ത്തുന്നുമെന്നും 
അങ്ങയെ ,,യാ , മദീനെ സുൽത്താനെ

4 comments:

 1. നന്നായി പ്രണയം വെളിപ്പെടുത്തിയിട്ടുണ്ട്.മദീനയില്‍ ആ പുണ്യാത്മാവിനരികില്‍ എത്താന്‍ ഭാഗ്യമൂണ്ടാകട്ടെ...

  ReplyDelete
 2. ഹക്കിന്റെ ഹക്കേ നീ നേർവഴി കാട്ട്,
  ദുഃഖത്തിൻ കാർ മുകിൽ മാലകൾ മാറ്റ്,
  റാക്കത്തും, നിന്റെ തരീഖത്തും ഏറ്റ്,
  തഖ് വയിൽ നിൽക്കും ഞങ്ങളിൽ ശൗഖൊളി നീട്ട്....


  ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. നല്ല കവിത.


  ശുഭാശംസകൾ.....

  ReplyDelete