ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Monday, January 27, 2014

തിരികെത്തരുമോ എൻ പോയകാലം

അമ്മിഞ്ഞ പ്പാലിൻ മധുരം നുകർന്നു ഞാൻ
അമ്മതൻ മാറിൽ മയങ്ങിയിരുന്നു ..
താരാട്ട് പാട്ടിന്റെ ശീലുകൾ എൻ കാതിൽ
സ്വരരാഗ സംഗീതം പകർന്നിരുന്നു
......ദു:ഖങ്ങളില്ലാത്ത പിഞ്ചു പൈതലായി
പിന്നെയും അമ്മമടിത്തട്ടിലുറങ്ങിടെണം
..
കുഞ്ഞു വിരൽ തുമ്പു മാത്രമായി
കോർത്തെന്നെ പിടിക്കിലും  വിശ്വത്തിൻ-
ബലമത്രയും തന്നിരുന്നു
ഇനിയെനിക്കെൻ പിതാവിൻ കരങ്ങൾ
ചേർത്തൊരാനന്ദമായി പിന്നെയും നടന്നീടെണം .
..
പാവാടത്തുമ്പു പിടിച്ചു പാടത്തൂടെ
പുഴയോരത്തും പോയീടെണം
പക്ഷിപറവകളോടൊക്കെയും കുശലം
പറയുന്ന പൊന്നു ചേച്ചി ,,,
കാവിലെ പാമ്പിന്റെ കഥകൾ പറഞ്ഞെന്നെ
ചേർത്തുപിടിച്ചു നടന്നീരുന്നു
പാവാടത്തുമ്പ്‌ പിടിച്ചു ഒരു വാലായി
ഇനിയുമെനിക്കു നടന്നീടെണം
..
കുരുത്തക്കേടിനു പെട കിട്ടുവെങ്കിലും
കുസൃതിക്കൊപ്പം പൊട്ടിച്ചിരിച്ചു
എനിക്കൊരു തണലായി വന്നിരുന്നേട്ടൻ
കലൊന്നിടറവെ താങ്ങായി എൻ  മുന്നിൽ
വാരിപ്പുണർന്നിരുന്നൊരു സാന്ത്വനമായി
ഇനിയെനിക്കേട്ടന്റെ തോളത്തിരുന്നു
കിന്നാരം ചൊല്ലി പോയീടെണം
..
ഓടിക്കളിച്ചു ഉല്ലസിച്ചു ....
തൊടികളിൽ പൂക്കൾ  പറിച്ചിടുവാൻ
പിന്നെയാ പൂക്കൾ കോർത്തിണക്കി
കുഞ്ഞനിയത്തി തൻ മുടിയിൽ ചൂടാൻ
മത്സരിച്ചോടി കിതച്ചി ടെണം
പിന്നെ അടികൂടി  രസിച്ചീടെണം
പൊന്നനിയനെ  ചേർത്തുപിടിച്ചു
പള്ളിക്കൂടത്തിൽ പോയീടെണം
...
പള്ളിക്കൂടത്തിൻ മുറ്റത്തെ നെല്ലിചോട്ടിൽ
കഥകൾ കാര്യമായി പറഞ്ഞു തന്ന്
സ്നേഹമായി വന്നൊരു കൂട്ടുകാരൻ
പിന്നെയാ നെല്ലി മരത്തിലേറി
നെല്ലിക്കയും പറിച്ചീടെണം
അത് വഴി പോകുന്ന കണ്ണാടി മാഷിന്റെ
നെല്ലിക്കാ വെച്ച് തലയിലോരേറും കൊടുത്തിടെണം
ചൂരലിൽ മിന്നിയ വേദനയിൽ
കണ്ണിൽ  നോക്കി ഇരുന്നിടെണം
..
അക്ഷരപ്പൂവുകൾ കോർത്തിണക്കി
പ്രണയത്തിൻ കാവ്യം രചിച്ചീടെണം
ഇഷ്ടമായി വന്നൊരു കൂട്ടുകാരിക്ക്
പിന്നെയും പ്രണയമായി കൊടുത്തീ ടെണം
,,,,,
കാലമേ ,തിരികെത്തരുമോ
എൻ  പോയകാലം ,,,,,,,,,
പകരം ഞാനെന്തു ചെയ്തീടേണം ,,,,,,,,,,,,,
                  ********  *****  *****
........................................................അസീസ്‌ ഈസ

14 comments:

 1. ഒരുവട്ടം കൂടി........

  നല്ല കവിത

  ശുഭാശംസകൾ....

  ReplyDelete
 2. കാലം ഒരു വണ്‍വേ ട്രാഫിക് ആണ്

  ReplyDelete
  Replies
  1. athe athorikkalum ...... thirichu varillennariyaam enkilum
   ............thank yu ajith sir

   Delete
 3. പോയ കാലത്തിന്റെ കൊതി മായാതെ.

  ReplyDelete
  Replies
  1. orupaad santhosham ee vaakukalkku .......

   Delete
 4. ആദ്യായാണ് ഇ ബ്ലോഗിൽ....നന്നായിട്ടുണ്ട് ഇ ഭൂതകാലത്തോടുള്ള പ്രണയം..

  ReplyDelete
 5. ആ പോയ കാലം ഒന്ന് കൂടി തിരിച്ചു വന്നെങ്കില്‍ എന്ന് ആശിക്കാത്തവരായി ആരുണ്ട്‌ ?

  നല്ല വരികള്‍

  ReplyDelete
 6. അക്ഷരപ്പൂവുകൾ കോർത്തിണക്കിയ നല്ല വരികള്‍

  ReplyDelete